ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ത്യയ്ക്ക് കാവലാളായി ഈ യന്ത്രകാക്ക; പാകിനെതിരെയുള്ള ഒരു വജ്രായുധം!!
ഇന്ത്യൻ വ്യോമസേനയുടെ സ്വകാര്യ അഹങ്കാരമാണ് എന്നും മിറാഷ് 2000. ഇന്ത്യയുടെ സ്വന്തം വജ്രായുധം.
1932 ഓക്ടോബർ എട്ടിനായിരുന്നു ഇന്ത്യൻ വ്യോമസേന നിലവിൽ വന്നത്. ഏതാണ്ട് 1,27,000 അംഗബലമുള്ള ഇന്ത്യൻ വ്യോമസേന ലോകത്തിലേറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ്. ശത്രുക്കൾക്കെതിരെ ആകാശയുദ്ധങ്ങളിൽ അക്രമണങ്ങൾ അഴിച്ചുവിടാനായി സദാജാഗരൂകരായിരിക്കുന്ന കരുത്തുറ്റ യുദ്ധവിമാനങ്ങളും ഇന്ത്യൻസേനയ്ക്ക് സ്വന്തമായിട്ടുണ്ട്.

രാജ്യത്തിന്റെ അതിർത്തി രക്ഷയ്ക്കായി എന്നും വട്ടമിട്ടു പറക്കുന്ന യന്ത്രക്കാകൾ എന്നു വിശേഷിപ്പിക്കാവുന്ന ഈ യുദ്ധവിമാനങ്ങൾ രാജ്യത്തിന്റെ അഭിമാനമാണ്. ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിക്കാനും, ശത്രുക്കളെ ആക്രമിച്ചു തോല്‍പ്പിക്കാനും ശേഷിയുള്ള പോർവിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.

പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ കരുത്തു തെളിയിച്ചിട്ടുള്ള പാകിസ്ഥാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പക്കലിലുള്ളതിനേക്കാൾ അപകടകാരികളായ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നുള്ളത് തന്നെ നമ്മുടെ ഒരു സ്വകാര്യാഹങ്കാരമാണ്.

നിലവിൽ ഇന്ത്യൻ വ്യോമസേന സുജ്ജമായ അത്യാധുനിക വ്യോമശക്തിയായി മാറിക്കഴിഞ്ഞു. പഴഞ്ചൻ വാപിറ്റിസ് യുദ്ധവിമാനങ്ങളുടെ സഹായത്താൽ പ്രവർത്തനമാരംഭിച്ച ഇന്ത്യൻ വ്യോമസേന ഇന്ന് അത്യാധുനിക ജറ്റ് യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചു വരുന്നത്.

ഇന്ത്യ-പാക് അതിർത്തിൽ സംഘർഷം നിലനിൽക്കെ ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനങ്ങളിലൊന്നായ വജ്രായുധമെന്ന് വിശേഷിപ്പിക്കാവുന്ന 'മിറാഷ് 2000'-നെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങളിലേക്കൊന്ന് കടക്കാം.

ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ് മിറാഷ് 2000. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നീ പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്.

1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമ്മിച്ചത്. ഇന്ത്യ, യു.എ.ഇ, തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും മിറാഷ് 2000 സജീവമായി പ്രവർത്തിച്ചു വരുന്നു. ഇന്ത്യൻ വായുസേന ഇതിനിട്ടിരിക്കുന്ന പേർ 'വജ്ര' എന്നാണ്.

ഇന്ത്യൻ സേനയ്ക്ക് നിലവിൽ 50 മിറാഷ് 2000 വിമാനങ്ങളാണുള്ളത്. ഹിമാലയൻ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുക എന്ന ദൗത്യമാണ് മിറാഷ് 2000വിമാനങ്ങൾക്കുള്ളത്.

മാളത്തിൽ കയറി ശത്രുക്കളെ തിരഞ്ഞുപിടിച്ച് അക്രമണം അഴിച്ചുവിടുന്ന അപകടകാരിയായ മിറാഷ് 2000 യുദ്ധവിമാനങ്ങൾ സേനയുടെ വജ്രായുധം തന്നെയാണ്. യുദ്ധ തന്ത്രം മെനയാനും ഇവൻ കേമൻ തന്നെയാണ്.

ലേസർ ബോംബുകൾ, ന്യൂക്ലിയാർ ക്രൂയിസ് മിസൈൽ എന്നിവ വഹിക്കാൻ കഴിയുന്ന വിമാനത്തിന് 6.3 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

14.36 മീറ്റർ നീളവും 5.20മീറ്റർ ഉയരവും 9.13മീറ്റർ വിങ്സ്പാനുമുള്ള ഈ പോർവിമാനത്തിന് ഒരു സൈനികനെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്.

17.37മീറ്റർ നീളവും 4.73മീറ്റർ ഉയരവും 11.4മീറ്റർ വിങ്സാപാനുമുള്ള വിമാനത്തിൽ ഒരു സൈനികന് മാത്രമെ ഉൾക്കൊള്ളാനാവുകയുള്ളൂ.

ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ലേസർ ബോംബ് വാഹക ശേഷി, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നീ സജ്ജീകരണങ്ങളാണ് ഈ യുദ്ധവിമാനത്തിലുള്ളത്.

ഒറ്റ സ്നേക്മ എം53-പി2 ടർബോഫാൻ എൻജിനാണ് മിറാഷ് 2000 പോർവിമാനത്തിന്റെ കരുത്ത്. മണിക്കൂറിൽ 2,336 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗത.

എണ്‍പതുകളിലാണ് ഈ പോർവിമാനം ഇന്ത്യൻ വായുസേനയുടെ ഭാഗമായത്. ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകൾ വഹിക്കുന്ന ഒരേയൊരു പോർവിമാനവും ഇതാണ്.

1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ മുൻനിരയിൽ നിന്നു ശത്രുക്കളുടെ നേർക്ക് അക്രമണം അഴിച്ചുവിടുന്നതിൽ പ്രധാനപങ്ക് വഹിച്ചൊരു പോർവിമാനമാണ് വജ്ര അഥവാ മിറാഷ് 2000.

എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യൻ വായുസേനയുടെ ഭാഗമായിട്ടുള്ളത്.

2030-ല്‍ ഇതില്‍ ഒട്ടുമിക്ക മിറാഷ് വിമാനങ്ങളും വിരമിക്കുന്നതായിരിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്.

പാകിസ്ഥാനെ ചുട്ടുചാമ്പലാക്കാൻ ഇന്ത്യ റഷ്യയുമായി കൈകോർക്കുന്നുഅമേരിക്കയുടെ
ശത്രുക്കളെ ഭയപ്പെടുത്താൻ അമേരിക്കയുടെ അത്ഭുത നശീകരണ കപ്പൽ


Click it and Unblock the Notifications








