ഇൻ്റീരിയറായാൽ ഇങ്ങനെ വേണം; ഇന്നോവ ഹൈക്രോസിൽ മോഡിഫിക്കേഷനുമായി വാഹനമുടമ

ഏതൊരു വാഹനവും മോഡിഫൈ ചെയ്താൽ പ്രത്യേക ഒരു ഭംഗി ഉണ്ടെന്നുളളത് വളരെ സത്യമാണ്. പക്ഷേ നിയമപരമായ മോഡിഫിക്കേഷനാണെങ്കിൽ കുഴപ്പമില്ല, അതല്ലെങ്കിൽ നിങ്ങൾക്കും എംവിഡി മാമൻമാർക്കും അതൊരു തലവേദനയായിരിക്കും എന്ന കാര്യം പ്രത്യേകം ഓർക്കണം. പക്ഷേ ഇൻ്റീരിയറിൽ വരുന്ന മാറ്റങ്ങൾ ഒരു പരിധി വരെ നിയമപരമാണ്. ഒരുപാട് ആളുകൾ തങ്ങളുടെ വാഹനത്തിൻ്റെ ഇൻ്റീരിയർ മോഡിഫൈ ചെയ്ത് ഭംഗി ആക്കാറുണ്ട്.

അത്തരത്തിലൊരു മോഡിഫിക്കേഷനാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിൽ ഒരു വാഹനമുടമ ചെയ്തിരിക്കുന്നത്. ഓട്ടോറൗണ്ടേഴ്സ് എന്ന സ്ഥാപനമാണ് ഇന്നോവ ഹ്ക്രോസിൻ്റേ ഇൻ്റീരിയർ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നത്. ചില വാഹനത്തിന്റെ ഉളളിൽ കയറിയാൽ ഇറങ്ങാൻ പോലും തോന്നില്ല, അത്രയ്ക്ക് ഫിനിഷിങ്ങോടും, വൃത്തിയോടുമാണ് ഇൻ്റീരിയർ മോഡിഫൈ ചെയ്യുന്നത്.

ഇൻ്റീരിയറായാൽ ഇങ്ങനെ വേണം; ഇന്നോവ ഹൈക്രോസിൽ മോഡിഫിക്കേഷനുമായി വാഹനമുടമ

ടൊയോട്ടയുടെ ഏറ്റവും പുതിയതും ഒരുപാട് ആരാധകരുമുളള മോഡലാണ് ഇന്നോവ ഹൈക്രോസ്. കമ്പനി നൽകുന്ന ഇൻ്റീരിയർ തന്നെ വളരെ മികച്ചതാണ്. അതിനോടൊപ്പം തന്നെ കസ്റ്റമൈസ് ചെയ്യുന്ന ഇൻ്റീരിയർ കൂടെ ആയപ്പോൾ വാഹനം ഒന്നുകൂടി അഴകായി. അപ്ഹോൾസ്റ്ററി വർക്കുകളിൽ വളരെ പ്രസിദ്ധമായ ഒരു കടയാണ് ഓട്ടോറൗണ്ടേഴ്സ്. ടോപ്പ് സ്പെക്ക് മോഡലിൻ്റെ ഇൻ്റീരിയർ ആവശ്യപ്പെട്ട കസ്റ്റമറിന് കറുപ്പ്, ക്രീം, ടാൻ നിറങ്ങൾ ഉൾപ്പെടുത്തി ട്രൈ-ടോൺ തീമിലാണ് ചെയ്ത് കൊടുത്തത്.

സീറ്റുകൾ ക്രീമിലും ടാനിലും അത് പോലെ തന്നെ ഡാഷ്‌ബോർഡ് ടാനിലും കറുപ്പിലുമാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഡോർ കാർഡുകളുടെ മുകൾ ഭാഗം പെയിൻ്റ് ചെയ്തിരിക്കുകയും താഴത്തെ ഭാഗം ലെതർ മെറ്റീരിയൽ കൊണ്ട് പൊതിഞ്ഞിരിക്കുകയുമാണ്. ഇൻ്റീരിയറിലുളള എല്ലാ മാറ്റ് ബ്ലാക്ക് ട്രിമുകളും ഗ്ലോസി ബ്ലാക്കിലാണ് തീർത്തിരിക്കുന്നത്. ഒരു വാഹനത്തിൻ്റെ ഏറ്റവും ഭംഗിയായി വയ്ക്കേണ്ട സ്ഥലമാണ് ഇൻ്റീരിയർ. ഒരുപാട് മോഡിഫിക്കേഷൻ കുത്തി നിറച്ചാൽ വളരെ ബോറായിരിക്കും.

ഇൻ്റീരിയറായാൽ ഇങ്ങനെ വേണം; ഇന്നോവ ഹൈക്രോസിൽ മോഡിഫിക്കേഷനുമായി വാഹനമുടമ

18.55 ലക്ഷം രൂപ മുതൽ 29.72 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിൽ വിപണിയിലെത്തിയ ഇന്നോവ ഹൈക്രോസ് ഇത്തവണ ഹൈബ്രിഡ് എൻജിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് പോലുള്ള അത്യാധുനിക ലക്ഷ്വറി സവിശേഷതകളോടെയാണ് നിരത്തിലെത്തുന്നത്. കമ്പനിയുടെ മോഡുലാർ TNGA-C: GA-C പ്ലാറ്റ്‌ഫോമിലാണ് പുത്തൻ മൾട്ടി പർപ്പസ് വാഹനം ഒരുങ്ങിയിരിക്കുന്നത്. വാസ്തവത്തിൽ, ഇതിന് ലാഡർ-ഓൺ-ഫ്രെയിം ബോഡിക്ക് പകരം ഒരു മോണോകോക്ക് നിർമാണത്തിലേക്ക് മാറുകയുണ്ടായി.

ആകെ 8 വേരിയന്റുകളാണ് എംപിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ 4 പെട്രോളും 4 ഹൈബ്രിഡുമാണ് ഉൾപ്പെടുക. പെട്രോളിനൊപ്പം വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന വകഭേദങ്ങളും ഹൈബ്രിഡിനൊപ്പം വാഗ്ദാനം ചെയ്യുന്ന ടോപ്പ് വേരിയന്റുകളുമാണ് ഇത്. അവയെ G, GX, VX, ZX, ZX (O) എന്നിങ്ങനെയാണ് ടൊയോട്ട തിരിച്ചിരിക്കുന്നത്. ഇതോടൊപ്പം വ്യത്യസ്‌ത സീറ്റിംഗ് ഓപ്ഷൻസ് തിരയുന്നവർക്ക് 6 സീറ്റർ അല്ലെങ്കിൽ 7-സീറ്റർ പതിപ്പുകളിലും ഹൈക്രോസ് വാങ്ങാനാവും.

ഇൻ്റീരിയറായാൽ ഇങ്ങനെ വേണം; ഇന്നോവ ഹൈക്രോസിൽ മോഡിഫിക്കേഷനുമായി വാഹനമുടമ

സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവന്റ് ഗ്രേഡ് ബ്രോൺസ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക് എന്നീ നിറങ്ങളിൽ പുതിയ ഇന്നോവ ഹൈക്രോസ് സ്വന്തമാക്കാനാവും. ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവി സ്റ്റൈലുള്ള പ്രീമിയം എംപിവിയാണിതെന്നാണ് ടൊയോട്ടയുടെ വശം. ക്രോം ആവരണമുള്ള ട്രപ്പിസോഡൽ ഗ്രിൽ, എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സ്പോർട്ടി ലുക്കുള്ള അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിന് മിഴിവേകുന്നത്.

ടൊയോട്ട ഇനി നേരിടാൻ പോകുന്ന വെല്ലുവിളി എന്ന് പറയുന്നത് കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമത്തെയായിരിക്കും. എട്ട് സീറ്റുള്ള വാഹനങ്ങൾ സ്വകാര്യ വാഹനങ്ങളായി രജിസ്റ്റർ ചെയ്യുന്നത് നിരോധിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ തീരുമാനം. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പരിവാഹൻ വെബ്‌സൈറ്റ് 2023 മെയ് 22 മുതൽ എട്ടോ അതിലധികമോ സീറ്റുകളുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റിക്വസ്റ്റുകൾ സ്വകാര്യ വാഹനങ്ങളായി സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്.

നിലവിൽ, രണ്ട് എംപിവികളും സ്റ്റാൻഡേർഡ് ഏഴ് സീറ്റർ കോൺഫിഗറേഷനുമായാണ് വിൽപ്പനയ്ക്ക് എത്തുന്നത്, അതേസമയം ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മിഡിൽ റോയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ ലേയൗട്ടും ഇരു മോഡലുകളും വാഗ്ദാനം ചെയ്യുന്നു. രണ്ട് എംപിവികളുടെയും എട്ട് സീറ്റർ പതിപ്പുകൾ, മെച്ചപ്പെടുത്തിയ സീറ്റിംഗുകളും മൂന്ന് യാത്രക്കാരെ സൈഡ് ബൈ സൈഡായി ഉൾക്കൊള്ളാൻ മൂന്നാം നിരയിൽ അധിക സ്പെയ്സും നൽകാനായി സജ്ജമാക്കാനാണ് തീരുമാനം.

More from DriveSpark

Article Published On: Monday, June 12, 2023, 10:08 [IST]
English summary
Interior modification of toyota innova hycross viral photo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X