യൂസ്ഡ് കാര്‍ വാങ്ങുന്നവരില്‍ 46% സ്ത്രീകള്‍! ഏറ്റവും ഡിമാന്‍ഡ് ഈ കാറുകള്‍ക്ക്
അന്താരാഷ്ട്ര വനിതാ ദിനമാണ് ഇന്ന്. യാത്രകള്‍ക്കായി മറ്റുള്ളവരെ ആശ്രയിച്ചിരുന്ന നിലയില്‍ നിന്ന് സ്ത്രീകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്. ഒരു കുടുംബത്തില്‍ കാര്‍ വാങ്ങുമ്പോള്‍ ആ തീരുമാനത്തിന് പിന്നില്‍ സ്ത്രീകളുടെ അഭിപ്രായത്തിനും ഏറെ പ്രാധാന്യം കൈവന്നു. ലൈസന്‍സ് ഉണ്ടെങ്കില്‍ കൂടി കാര്‍ എടുത്ത് പുറത്തിറങ്ങാന്‍ മടിച്ചിരുന്ന കാലമെല്ലാം മാറുകയാണ്. ഇന്ന് കൂടുതല്‍ സ്ത്രീകള്‍ കാറുകള്‍ വാങ്ങാനും സ്വന്തം ആവശ്യങ്ങള്‍ക്കായി അവയുമായി പുറത്തിറങ്ങാനും ആഗ്രഹിക്കുന്നു. യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് കാര്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കൂടിയത് ഇതിന്റെ തെളിവാണ്. അതിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.
സ്പിന്നി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കാര്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി പറയുന്നത്. 2023-ല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് കാര്‍ വാങ്ങുന്നവരില്‍ 16 ശതമാനം മാത്രമായിരുന്നു സ്ത്രീകള്‍. 2024-ല്‍ അത് 26 ശതമാനമായും 2025 മാര്‍ച്ചില്‍ 46 ശതമാനമായും ഉയര്‍ന്നു. അതായത് ഒറ്റ വര്‍ഷത്തിനുള്ളില്‍ വിപണി വിഹിതത്തിന്റെ പകുതിയോളം ആണ് വര്‍ദ്ധിച്ചത്. സ്ത്രീകള്‍ വ്യക്തിഗത ഡ്രൈവിംഗിനും ഫിനാന്‍ഷ്യല്‍ ഫ്രീഡത്തിനും മുന്‍ഗണന നല്‍കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.

'ഇത് സ്ത്രീകളുടെ ലോകമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ശരാശരി 32 ശതമാനത്തിലധിലകം യൂസ്ഡ് കാര്‍ ഉപഭോതാക്കളും സ്ത്രീകളാണ്. ഇവിടെ കാര്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ എണ്ണം വര്‍ധിപ്പിക്കാന്‍ ഞങ്ങളും ഓഫറുകള്‍ നല്‍കുന്നുണ്ട്' സ്പിന്നിയുടെ സിഇഒയും സ്ഥാപകനുമായ നീരജ് സിംഗ് പറഞ്ഞു.
കംഫര്‍ട്ടിനൊപ്പം ഓടിക്കാന്‍ എളുപ്പം കൂടിയുള്ള കാറുകള്‍ നോക്കിയാണ് സ്ത്രീകള്‍ വാങ്ങുന്നതെന്നാണ് സ്പിന്നി റിപ്പോര്‍ട്ടില്‍ പറയുന്നത്. 60% സ്ത്രീ ഉപഭോക്താക്കളും ഓട്ടോമാറ്റിക് വേരിയന്റുകളാണ് തിരഞ്ഞെടുക്കുന്നത്. റെനോ ക്വിഡ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയാണ് സ്ത്രീകള്‍ക്കിടയില്‍ ജനപ്രിയമായ മോഡലുകള്‍. വിവിധ പ്രായത്തിലുള്ള സ്ത്രീകള്‍, പ്രത്യേകിച്ച് 30 കളിലും 40 കളിലും ഉള്ളവരാണ് പ്രധാനമായും കാര്‍ വാങ്ങുന്നവരില്‍ കൂടുതലും.

അതായത് ജോലി ചെയ്യുന്ന യംഗ് പ്രഫഷനലുകളായ സ്ത്രീകള്‍ സ്വന്തമായി വാഹനം വാങ്ങാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. മെട്രോ നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളിലും കാര്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ട്. ഡല്‍ഹി-എന്‍സിആര്‍ (48%), മുംബൈ (46%), ബെംഗളൂരു (41%), പൂനെ (39%) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ കാര്‍ വാങ്ങുന്നത്. ലഖ്നൗ, ജയ്പൂര്‍ പോലുള്ള നോണ്‍-മെട്രോ നഗരങ്ങളിലും യൂസ്ഡ് കാര്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണം 20 ശതമാനത്തിലധികം വര്‍ധിച്ചിട്ടുണ്ട്.
ഈ കണക്കുകള്‍ എല്ലാം നിലവിലെ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിനും സൗകര്യത്തിനും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് എടുത്തുകാണിക്കുന്നു. ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണിയില്‍ സ്ത്രീ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന വിശാലമായ ഒരു സാംസ്‌കാരിക മാറ്റത്തെ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ തങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിക്കുകയും കാര്‍ വാങ്ങുന്നത് പോലുള്ള പ്രധാന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത് കൈയ്യടിക്കേണ്ട മാറ്റങ്ങളാണ്. ഇന്നും ഡ്രൈവിംഗ് ലൈസന്‍സും വീട്ടില്‍ സ്വന്തമായി വാഹനവും ഉണ്ടെങ്കിലും നിരത്തിലിറക്കാന്‍ ധൈര്യമില്ലാത്ത കുറച്ച് പേരുണ്ട്.
ഇത്തരക്കാര്‍ക്ക് 'കൈ തെളിയാന്‍' വിവിധ ഡ്രൈവിംഗ് സ്‌കൂളുകളും വനിതാ കൂട്ടായ്മകളും രംഗത്തുണ്ട്. പേടി കാരണം മടിച്ചിരിക്കുന്ന കുറച്ച് പേര്‍ കൂടി അത് മാറ്റിവെച്ച് മുന്നോട്ട് വന്നാല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ കാര്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണം വരും വര്‍ഷങ്ങളില്‍ ഇനിയും കൂടും. നിങ്ങളുടെ വീട്ടിലും അങ്ങനെ ഏതെങ്കിലും സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ ഡ്രൈവിംഗ് സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതാകട്ടെ നിങ്ങളുടെ വനിതാ ദിന സമ്മാനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








