കാര്‍ ഓടിക്കുമ്പോള്‍ സമ്മര്‍ദം അനുഭവപ്പെടുന്നുണ്ടോ? ഫലപ്രദമായ യോഗമുറകള്‍ ഇതാ...

ലോകത്ത് തന്നെ വാഹനം ഓടിക്കാന്‍ ബുദ്ധിമുട്ടേറിയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പലതും ഗതാഗതക്കുരുക്കിന് പേരുകേട്ടവയാണ്. റോഡുകള്‍ ഒരുവശത്ത് വെല്ലുവിളിയാകുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ 'റാഷ് ഡ്രൈവിംഗ്' നടത്തുന്നയാളുകള്‍ മറുവശത്ത് തലവേദന സൃഷ്ടിക്കുന്നു. സൂപ്പര്‍ ബൈക്കുമായി നിരത്തിലിറങ്ങുന്ന ഫ്രീക്കന്‍മാരും പലപ്പോഴും ശല്യമാകും.

ഡിഫന്‍സീവ് ഡ്രൈവിംഗ് സ്വീകരിക്കുന്ന ആളുകളുടെ പോലും രക്തം തിളക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയാണ്. ഡ്രൈവിംഗിനിടെയുണ്ടാകുന്ന മനംമടുപ്പിക്കുന്ന അനുഭവങ്ങളില്‍ വലഞ്ഞിരിക്കുന്നവര്‍ക്ക് പരിശീലിക്കാവുന്ന ചില യോഗ മുറകളും ടിപ്പുകളുമാണ് ഇനി പറയാന്‍ പോകുന്നത്. കംഫര്‍ട്ടായുള്ള യാത്രകള്‍ സാധ്യമാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരിശീലിക്കാം.

stress free driving

വാഹനമോടിക്കുമ്പോള്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നത് നമ്മുടെ ശ്വാസോച്ഛാസത്തില്‍ അറിയാം. അതിനാല്‍ ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദീര്‍ഘനിശ്വാസമെടുത്താല്‍ ഇതിന് വലിയ മാറ്റമുണ്ടാകും. ദീര്‍ഘനിശ്വാസമെടുത്താല്‍ ശാന്തത കൈവരും. വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ സീറ്റില്‍ ഏറെ നേരം ഒരേ രീതിയില്‍ ഇരിക്കുന്നതും ക്ലേശകരമാണ്. ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി പോലെ തിരക്കുള്ള മെട്രോ നഗരങ്ങളില്‍ പ്രത്യേകിച്ചും.

ട്രാഫിക്കില്‍ കുടുങ്ങിയിരിക്കുമ്പോള്‍ ചടച്ചിരിക്കാതെ മനസിനും ശരീരത്തിനും ഉപകാരപ്രദമായ ചില വ്യായാമങ്ങള്‍ ചെയ്യാന്‍ വിനിയോഗിക്കുക. ഒരു തോളില്‍ നോക്കി കുറച്ച് ശ്വാസം എടുക്കുക. ശേഷം മറ്റേ തോളില്‍ നോക്കി ഇതേ പ്രവര്‍ത്തി ആവര്‍ത്തിക്കുക. നിങ്ങളുടെ പേശികള്‍ സ്വതന്ത്രമാക്കാനായി സാധിച്ചാല്‍ ചെറുതായി സ്‌ട്രെച്ച് ചെയ്യാന്‍ ശ്രമിക്കാവുന്നതാണ്. ട്രാഫിക്കില്‍ കുടുങ്ങുന്ന വേളയല്‍ സൈഡ് സ്ട്രെച്ചിംഗ് ചെയ്യാം.

stress free driving

നിങ്ങളുടെ ഇരു കൈകളും സ്റ്റിയറിംഗ് വീലില്‍ വെച്ച് ദീര്‍ഘനിശ്വാസമെടുക്കുക. എന്നിട്ട് സാവധാനം ഒരു വശത്തേക്ക് ചെരിഞ്ഞ് ശ്വാസം വിടാം. സ്റ്റിയറിംഗില്‍ നിങ്ങള്‍ എത്രകണ്ട് സമ്മര്‍ദം ചെലുത്തുന്നുവെന്നതിനെ കുറിച്ച് ധാരണ വേണം. ആയാസകരമായി ഡ്രൈവ് ചെയ്യാന്‍ കൈകള്‍ ഫ്രീയായിരിക്കണം. വാഹനം ഓടിക്കുമ്പോള്‍ മുന്നോട്ട് ആഞ്ഞിരിക്കുന്നത് നിങ്ങളുടെ പുറത്തും തോളിലും വേദനയുണ്ടാക്കുമെന്ന് മാത്രമല്ല അത് ശ്വാസഗതിയെയും ബാധിക്കും.

അതിനാല്‍ നിങ്ങള്‍ ഏറ്റവും കംഫര്‍ട്ടായ സ്ഥാനത്ത് സീറ്റുറപ്പിച്ച് നടുനിവര്‍ത്തിയിരുന്ന് ഡ്രൈവ് ചെയ്യാം. റോഡില്‍ പല തരത്തിലുള്ള ആളുകള്‍ ഉണ്ടാകും. മുകളില്‍ പറഞ്ഞ പോലെ ചിലരുടെ പ്രവര്‍ത്തി കാണുമ്പോള്‍ രക്തസമ്മര്‍ദം ഏറാന്‍ സാധ്യതയുണ്ട്. നിങ്ങളെ പ്രകോപിപ്പിക്കുന്ന സാഹചര്യങ്ങള്‍ റോഡില്‍ ഉണ്ടായാല്‍ അത് കണ്ടില്ലെന്ന് നടിക്കുന്നതാണ് നല്ലത്.

stress free driving

കുറച്ച് മിനിറ്റ് വിശ്രമിച്ച് ശാന്തമായിരിക്കാം. പറ്റിയാല്‍ കാറില്‍ നിന്നിറങ്ങി മുകളില്‍ പറഞ്ഞ പോലെ ശ്വസന വ്യായാമങ്ങളോ സ്‌ട്രെച്ചിംഗോ ചെയ്താല്‍ മനസ് ശാന്തമാകും. വണ്ടിയോടിക്കുമ്പോള്‍ അധികമാളുകള്‍ക്കും നല്ല തട്ടുപൊളിപ്പന്‍ പാട്ടുകള്‍ കേള്‍ക്കാനായിരിക്കും ഇഷ്ടം. എന്നാല്‍ ട്രാഫിക് ജാമില്‍ പെട്ട് കിടക്കുമ്പോള്‍ ഇത്തരം സംഗീതം കൂടി കേള്‍ക്കുന്നത് സമ്മര്‍ദം അധികമാക്കും. അതിനാല്‍ അത്തരം സാഹചര്യത്തില്‍ നല്ല ശ്രുതിമധുരമായ പാട്ടുകള്‍ കേള്‍ക്കാം.

റോഡിലുള്ള മറ്റുള്ളവര്‍ക്ക് നിങ്ങളുടെ സംഗീത അഭിരുചി അറിയേണ്ട കാര്യമില്ലാത്തിനാല്‍ ശബ്ദം അല്‍പ്പം കുറച്ച് വെക്കുന്നതും നല്ലതാണ്. ഏറ്റവും അവസാനമായി പറയാന്‍ പോകുന്നത് കമന്ററി ഡ്രൈവിംഗിനെ കുറിച്ചാണ്. ഇത് അല്‍പ്പം വിചിത്രമായി തോന്നുമെങ്കിലും ഇത് പരീക്ഷിച്ച് വിജയിക്കപ്പെട്ട ഒരു രീതിയാണ്. കമന്ററി ഡ്രൈവിംഗ് എന്നത് അടിസ്ഥാനപരമായി വാഹനമോടിക്കുമ്പോള്‍ റോഡില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സ്വയം വിവരിക്കുന്നതാണ്.

കമന്ററി ഡ്രൈവിംഗ് നടത്തുമ്പോള്‍ നമ്മുടെ തലച്ചോറ് റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ച് അവ വാക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന തിരക്കിലായതിനാല്‍ മറ്റുള്ള കാര്യങ്ങള്‍ ഒന്നും ആലോചിക്കാന്‍ സമയം കാണില്ല. ഡ്രൈവിംഗിനിടെ ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് ബോധവാന്‍മാരാകുന്നതിനാല്‍ വളയം പിടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനുമാകും. അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന അപകടങ്ങളില്‍ നിന്ന് അത് നിങ്ങളെ രക്ഷിച്ചേക്കും.

More from DriveSpark

Article Published On: Monday, June 19, 2023, 18:49 [IST]
English summary
International yoga day 2023 tips for stress free driving you can adapt on road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X