ഇതെന്താപ്പാ വെള്ളാട്ടുപോക്കറോ! ഇത് ഓറി സ്പെഷ്യൽ; ഇങ്ങനെ ഒരു മെർസിഡീസ് മെബാക്ക് GLS ഇന്ത്യയിൽ ഇല്ല
റിലയൻസിൽ ഇവൻ സ്പെഷ്യൽ പ്രൊജക്ട് മാനേജർ, സോഷ്യൽ മീഡിയയിൽ ഇവൻ ഗായകൻ, ഗാന രചയിതാവ്, ഇൻഫ്ലുവൻസർ എന്നാൽ ബോളിവുഡ് സ്റ്റാർ കിഡ്സിനിടയിൽ ഇവന് ഒരെയൊരു പേരേയുള്ളൂ "ബെസ്റ്റി". ഇന്റർനെറ്റ് സ്റ്റാറും ബോളിവുഡ് സ്റ്റാർകിഡ്സിന്റെ എല്ലാം ഉറ്റ ചങ്ങാതിയുമായ ഓറി എന്ന് അറിയപ്പെടുന്ന ഓർഹാൻ അവട്രാമണി വീണ്ടും തലക്കെട്ടുകളിൽ ഇടം പിടിക്കുകയാണ്. അടുത്തിടെ താരം സ്വന്തമാക്കിയ മെർസിഡീസ് മെബാക്ക് GLS 600 ആഡംബര എസ്‌യുവിയാണ് ഇപ്പോൾ ഇന്റർനെറ്റിലെ ഹോട്ട് ടോപ്പിക്ക്. നമ്മുടെ സ്വന്തം ദുൽഖർ മുതൽ രാജ്യത്തെ ഒട്ടനവധി സെലിബ്രിറ്റികളും ബിസിനസ് ടൈക്കൂണുകളും ഈ സൂപ്പർ ആഡംബര എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.
അതിനാൽ തന്നെ ഓറിയുടെ മെബാക്കിന് എന്താണ് ഇത്ര ഹൈപ്പ് എന്ന് നമ്മിൽ പലരും ചിന്തിച്ചേക്കാം. വളരെ സിമ്പിളാണ്, വളരെ സവിശേഷവും വ്യത്യസ്തവുമായ കളർ ഓപ്ഷനാണ് ഈ വാഹനത്തെ സ്പെഷ്യലാക്കുന്നത്. ആകെ മൊത്തത്തിൽ ഒരു കസ്റ്റം ഫുൾ വൈറ്റ് ഷെയ്ഡിലാണ് എസ്‌യുവി ഒരുക്കിയിരിക്കുന്നത്.

അടുത്തിടെ, ഒറിയുടെ പരിഷ്‌ക്കരിച്ച മെർസിഡീസ് മെബാക്ക് GLS 600 -ൻ്റെ വിശദമായ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിൽ നിന്ന്, ഈ പ്രത്യേക മെയ്ബാക്ക് GLS എസ്‌യുവിയുടെ പുറംഭാഗത്ത് വരുത്തിയ എല്ലാ പരിഷ്‌ക്കരണങ്ങളും നമുക്ക് ഒന്നു നോക്കാം. ഓറി, ഈ എസ്‌യുവിയുടെ ഡെലിവറി ലഭിച്ചതിന് ശേഷം കുറച്ച് ദിവസത്തേക്ക്, ഫാക്ടറിയിൽ നിന്ന് വന്ന അതേ നിറത്തിലും സ്പെസിഫിക്കിലും ഇത് ഉപയോഗിച്ചു.
എന്നിരുന്നാലും, രാജ്യത്തെ മറ്റ് മെബാക്ക് GLS എസ്‌യുവികളിൽ നിന്ന് വേറിട്ടുനിൽക്കാൻ, സോഷ്യൽ മീഡിയ ഇൻഫ്ല്യുവൻസറുമായ ഓറി വാഹനത്തിന് തൻ്റേതായ സവിശേഷമായ ഒരു ടച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായി കാറിൻ്റെ എല്ലാ ഭാഗങ്ങളും ഫാക്ടറി പോളാർ വൈറ്റ് ഷേഡുമായി പെയിൻ്റ് -മാച്ച് ചെയ്തിരിക്കുന്നത് നമുക്ക് ശ്രദ്ധിക്കാനാവും.
ഈ വൈറ്റ് ട്രീറ്റ്മെന്റ് ലഭിച്ചവയിൽ ഫുൾ ഫ്രണ്ട് ബമ്പർ മുകളിലും താഴെയുമുള്ള ഗ്രില്ലുകൾ ഫ്രണ്ട് സ്കിഡ് പ്ലേറ്റുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ മെർസിഡീസ് ബെൻസ് എംബ്ലവും വാഹനത്തിന്റെ ADAS സെൻസറുകളും പോലും പോളാർ വൈറ്റ് ഷെയ്ഡിലാണ് പെയിൻ്റ് ചെയ്തിരിക്കുന്നത് എന്ന് കാണാനാവും.
സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, മാറ്റ് ബ്ലാക്ക് നിറത്തിൽ വന്നിരുന്ന എല്ലാ ക്ലാഡിംഗുകളും പെയിൻ്റ് ചെയ്ത് വൈറ്റ് നിറമാക്കിയിട്ടുണ്ടെന്ന് നമുക്ക് ശ്രദ്ധിക്കാം. കൂടാതെ, ഡയമണ്ട് കട്ട് ഫിനിഷിൽ പൂർത്തിയാക്കിയിരുന്ന 22 ഇഞ്ച് മൾട്ടിസ്‌പോക്ക് അലോയി വീലുകൾക്കും ലഭിച്ചിട്ടുണ്ട് വെള്ള നിറം. ആകെ മൊത്തം ഒരു വെള്ളമയമാണ്.

അത് കൂടാതെ പെയിൻ്റ് അടിക്കപ്പെട്ട മറ്റ് ഭാഗങ്ങളിൽ എല്ലാ വിൻഡോകളുടേയും സറൗണ്ടുകളും ഡോർ ഹാൻഡിലുകളും റിയർ ക്വാർട്ടർ പാനലിലെ മെബാക്ക് ലോഗോയും ഉൾപ്പെടുന്നു എന്നും കാണാം. മുൻവശത്തെ പോലെ പിൻഭാഗവും അതേ വെളുത്ത രൂപത്തിൽ തന്നെ ക്രമീകരിച്ചിരിക്കുന്നു. ലോഗോകൾ, മാറ്റ് ബ്ലാക്ക് ലോവർ ബമ്പർ, സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പോളാർ വൈറ്റ് ഷെയ്ഡിലാണ് പെയിൻ്റ് ചെയ്തിരിക്കുന്നത്. വിൻഡോകൾക്ക് കോണ്ട്രാസ്റ്റിംഗ് ബ്ലാക്ക് ഷെയ്ഡാണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
കംപ്ലീറ്റ്ലി ബിൽറ്റ് -അപ്പ് യൂണിറ്റ് (CBU) ആയി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിൽ ഏകദേശ മൂന്ന് കോടി രൂപയോളം വില വരും. കൂടാതെ 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 4.0 ലിറ്റര്‍ V8 ട്വിന്റ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 557 bhp മാക്സ് പവറും 730 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന തരത്തിലാണ് എഞ്ചിൻ ട്യൂണ്‍ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








