ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടാകുക ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ആയിരിക്കും. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്ലിക്കേഷനോ സന്ദര്‍ശിച്ച് വേണം ടിക്കറ്റ് ബുക്ക് ചെയ്യാന്‍. എന്നാല്‍ സൈറ്റ് ട്രാഫിക്ക് അധികമാകുന്നതിനാല്‍ ടിക്കറ്റ് കിട്ടിയാല്‍ കിട്ടി എന്ന അവസ്ഥ വരാറുണ്ട്. എന്നാല്‍ ഈ അവസ്ഥക്ക് പരിഹാരം കണ്ടെത്തുകയാണ് ഐആര്‍സിടിസി ഇപ്പോള്‍.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

ടിക്കറ്റ് റിസര്‍വേഷന്‍ ഇനി എളുപ്പമാകുന്നത് എങ്ങനെയെന്നല്ലേ. ഔദ്യോഗിക ചാറ്റ്‌ബോട്ട് വഴി ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യാന്‍ ആളുകളെ അനുവദിക്കുന്ന ഒരു സേവനം ഐആര്‍സിടിസി ആരംഭിച്ചു.

ഇന്ത്യന്‍ റെയില്‍വേ 2018 ഒക്ടോബറിലാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന AskDisha എന്ന ചാറ്റ്ബോട്ട് ആരംഭിച്ചു.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

ഇവിടെ DISHA ഡിജിറ്റല്‍ ഇന്ററാക്ഷന്‍ ടു സീക്ക് ഹെല്‍പ് എനിടൈം എന്നതിനെ സൂചിപ്പിക്കുന്ന. എപ്പോള്‍ വേണമെങ്കിലും സഹായം തേടാന്‍ ഡിജിറ്റലി ബന്ധപ്പെടം എന്നതിനെ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നതായിരുന്നു AskDisha പുറത്തിറക്കുന്ന സമയത്ത് ലക്ഷ്യമിട്ടിരുന്നത്. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള പരിഹാരവും ഉപഭോക്തൃ പിന്തുണയുമുള്‍പ്പെടെയുള്ള ഫീച്ചറുകളായിരുന്നു ഇതില്‍ ഉള്‍പ്പെടുത്തിയത്.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

ചാറ്റ്‌ബോട്ട് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ റിസര്‍വേഷന്‍ ചെയ്യാം. ചാറ്റ്‌ബോട്ട് വഴി റിസര്‍വേഷന്‍ ചെയ്യുന്നതിലൂടെ, ഉപഭോക്താക്കള്‍ക്ക് IRCTC വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിനോ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും. ഐആര്‍സിടിസിയും ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറോവര്‍ പ്രൈവറ്റ് ലിമിറ്റഡുമാണ് ചാറ്റ്‌ബോട്ട് വികസിപ്പിച്ചത്.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ താഴെ വലതുഭാഗത്തായി ആസ്‌ക്ദിശ കാണാം. ഐആര്‍സിടിസിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലും ഇത് ലഭ്യമാണ്. ഐആര്‍സിടിസി യൂസര്‍ ഐഡിയും പാസ്‌വേഡും ആവശ്യമില്ലെന്നതാണ് ഒരു ഗുണം. ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് നമുക്ക് സേവനങ്ങള്‍ ലഭ്യമാക്കാം.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

ടെക്‌സ്റ്റ്, വോയിസ് ചാറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇത് നമ്മെ അനുവദിക്കും. റെയില്‍വേയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 24x7 ഉത്തരം നല്‍കും. നിങ്ങളുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഇത് നിങ്ങള്‍ക്ക് ഉത്തരം നല്‍കും. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ചാറ്റ്‌ബോട്ടിന്റെ സേവനം ലഭ്യമാകുന്നത്.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

കാന്‍സല്‍ ചെയ്ത ടിക്കറ്റിന്റെ റീഫണ്ട്, TDR ഫയല്‍ ചെയ്യല്‍, പരാജയപ്പെട്ട ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപയോക്താക്കളില്‍ നിന്നുള്ള തത്സമയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള കഴിവോടെ ഐആര്‍സിടിസി അടുത്തിടെ AskDISHA ചാറ്റ്‌ബോട്ട് അപ്ഗ്രേഡ് ചെയ്തിരുന്നു. ഉപഭോക്താക്കളുടെ മൊത്തം ചോദ്യങ്ങളുടെ 50% വരും ഇത്. ഉപയോക്താക്കള്‍ക്ക് അവരുടെ PNR അല്ലെങ്കില്‍ ഇടപാട് വിശദാംശങ്ങള്‍ AskDISHA ലേക്ക് ടൈപ്പ് ചെയ്യുകയോ വോയിസ് അയച്ചോ ടിക്കറ്റ് റീഫണ്ടിന്റെ സ്റ്റാറ്റസ് അറിയാനാകും.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിദിനം 10 ലക്ഷത്തിലധികം ആളുകളാണ് IRCTC വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരെ കൂടാതെയുള്ളതാണ് ഈ ഭീമന്‍ കണക്കുകള്‍.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

വെബ്സൈറ്റിലുള്ള അതേ റിസര്‍വേഷന്‍ ചാര്‍ജില്‍ തന്നെ ചാറ്റ് ബോട്ട് ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യാത്രക്കാരന്‍ യുപിഐ വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍, സ്ലീപ്പര്‍ ക്ലാസിന് 10 രൂപയും എസി ബെര്‍ത്തുകള്‍ക്ക് 15 രൂപയും കൂടുതലായി ഐആര്‍സിടിസി ഈടാക്കും. മറ്റേതെങ്കിലും പേയ്മെന്റ് ഓപ്ഷനുകളിലൂടെ പണമടയ്ക്കുകയാണെങ്കില്‍ സ്ലീപ്പര്‍ ക്ലാസിന് 20 രൂപയും എസി ക്ലാസിന് 30 രൂപയുമാണ് ഇന്ത്യന്‍ റെയില്‍വേ അധികമായി ഈടാക്കുന്നത്.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

ഉപഭോക്തൃ അനുഭവം സുഗമമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച ഏറ്റവും പുതിയ പദ്ധതികളില്‍ ഒന്നാണിത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് വാട്ട്സ്ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന തരത്തിലുള്ള സേവനം റെയില്‍വേ അടുത്തിടെ കൊണ്ടു വന്നിരുന്നു. ഫീച്ചര്‍ ഉപയോഗിച്ച് ഒരു യാത്രക്കാരന് അഞ്ഞൂറ് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് അവരുടെ ബെര്‍ത്തുകളിലേക്ക് ഭക്ഷണം എത്തിക്കാനാകും.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

പുതിയ വന്ദേഭരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 30ന് ഫ്‌ലാഗ്ഓഫ് ചെയ്യാനിരിക്കുകയാണ്. മുമബൈ അഹമ്മദാബാദ് ഇന്റര്‍സിറ്റി റൂട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

നിലവില്‍ രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകളാണ് ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളില്‍ സര്‍വീസ് നടത്തുന്നത്. പരീക്ഷണ ഘട്ടത്തില്‍ പുതിയ വന്ദേഭാരത് എക്സ്പ്രസ് ഒരു റെക്കോഡ് സ്വന്തമാക്കി. വെറും 52 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിച്ചാണ് ട്രെയിന്‍ റെക്കോര്‍ഡിട്ടത്.

പഴയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഈ ട്രെയിനിന് ഈ സ്പീഡിലെത്താന്‍ 2.6 സെക്കന്‍ഡ് കുറഞ്ഞ സമയം മതി.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തോടെ ഇന്ത്യയില്‍ മൊത്തം 75 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ട്രാക്കിലിറക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററായിരിക്കും. ഇത് പഴയ ട്രെയിനിനേക്കാള്‍ 20 കിലോമീറ്റര്‍ കൂടുതലാണ്.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

പരീക്ഷണയോട്ടത്തിനിടെ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് 492 കിലോമീറ്റര്‍ വെറും 5 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് പിന്നിട്ടു. അതേസമയം ശതാബ്ദി ട്രെയിനിന് ഇതേ റൂട്ടില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ 6 മണിക്കൂര്‍ 20 മിനിറ്റ് എടുക്കും. രാവിലെ 7.06ന് അഹ്‌മദാബാദില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ രണ്ടു മണിക്കൂര്‍ 32 മിനിറ്റ് കൊണ്ട് സൂറത്തിലെത്തി. അതേസമയം ഈ ദൂരം ഓടിയെത്താന്‍ ശതാബ്ദി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ എടുക്കും.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

വെറും 130 സെക്കന്‍ഡില്‍ ഈ ട്രെയിനിന് 160 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പഴയ മോഡലിന് 146 സെക്കന്‍ഡ് വേണ്ടിയിരുന്നു. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് മികച്ച സൗകര്യങ്ങളാണ് യാത്രികര്‍ക്കായി ഒരുക്കുന്നത്. 32 ഇഞ്ച് എല്‍സിഡി സ്‌ക്രീനും വൈ-ഫൈ സൗകര്യവും ട്രെയിനില്‍ ഒരുക്കും.

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; എങ്ങനെയെന്ന് അറിയാം

ട്രെയിനിന്റെ ഭാരം 430 ടണ്ണില്‍ നിന്ന് 290 ടണ്ണായി കുറച്ചിട്ടുണ്ട്. ഇതിന് 3 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് നല്‍കും. ഈ ട്രെയിനിന്റെ എസി 15% കൂടുതല്‍ ഊര്‍ജ്ജം ലാഭിക്കും. അതേസമയം ചാരിയിരിക്കുന്ന സീറ്റുകള്‍ അതിന്റെ എക്സിക്യൂട്ടീവ് ക്ലാസില്‍ ലഭ്യമാകും. ഇതോടൊപ്പം, പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് ഓട്ടോമാറ്റിക് ഡോറുകള്‍, സൗകര്യപ്രദമായ ഇടം, ഭിന്നശേഷിയുള്ള യാത്രക്കാര്‍ക്കനുസൃതമായി ടോയ്‌ലറ്റുകള്‍ എന്നിവയും നല്‍കും. ഇതിന്റെ പുതിയ പതിപ്പ് കൂടുതല്‍ വേഗത്തിലും മികച്ച സൗകര്യത്തോടെയും കൊണ്ടുവരും.

Article Published On: Friday, September 16, 2022, 18:20 [IST]
English summary
Irctc train ticket booking is now easier with askdisha chatbot
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X