കാറിൽ കുട്ടികളെ നിങ്ങൾ മടിയിൽ ഇരുത്തുന്നുണ്ടോ, എയർബാഗിൻ്റെ ഗുണവും ദോഷവും അറിഞ്ഞിരിക്കാം

കാറിൽ സഞ്ചരിക്കുമ്പോൾ എല്ലാവരും തങ്ങളുടെ കുട്ടികളെ മടിയിലാണ് ഇരുത്തുന്നത്. കുട്ടിക്ക് കൂടുതൽ സംരക്ഷണം ലഭിക്കാനായിരിക്കും നിങ്ങൾ അങ്ങനെ ചെയ്യുന്നത്. എന്നാൽ ഒരു അപകടം സംഭവിച്ചാൽ വാഹനത്തിൻ്റെ എയർബാഗ് പുറത്തേക്ക് വരുമ്പോൾ അത് ചിലപ്പോൾ നിങ്ങളുടെ കുട്ടിയുടെ ജീവന് വരെ ഹാനിയായേക്കാനുളള സാധ്യതയുണ്ട്. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ നിങ്ങൾ കാറിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളെ മടിയിൽ ഇരുത്തുന്ന പ്രവണത തുടരാതിരിക്കുക എന്നതാണ്.

ഇപ്പോൾ വിപണിയിലെത്തുന്ന എല്ലാ കാറുകളിലും എയർബാഗുകൾ പ്രധാന സുരക്ഷാ ഫീച്ചറാണ്, അത് കൊണ്ട് തന്നെ അപകടങ്ങളിൽ അത് ഒരു പരിധി വരെ ജീവൻ രക്ഷിക്കാന സഹായിക്കുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മുംബൈയ്ക്കടുത്തുള്ള വാഷിയിൽ വച്ചുണ്ടായ അപകടത്തിൽ മുന്നിൽ മടിയിലിരുന്ന കുഞ്ഞ് മരിച്ച സംഭവം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. അമ്മയുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്യവേ അപകടം സംഭവിക്കുകയും എയർബാഗ് പുറത്തേക്ക് വന്ന് കുഞ്ഞിനെ ഇടിക്കുകയായിരുന്നു.

വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ, വാഹനത്തിനുള്ളിലെ സെൻസറുകൾ ആഘാതം കണ്ടെത്തി കൺട്രോൾ യൂണിറ്റിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നതോടെ കൺട്രോൾ യൂണിറ്റ് എയർ സംവിധാനത്തെ പ്രവർത്തനക്ഷമമാക്കുകയും, അത് വളരെ വേഗത്തിൽ എയർബാഗിലേക്ക് വാതകം കടത്തി വിടുന്നു, ഇത് മില്ലിസെക്കൻഡിനുള്ളിൽ എയർബാഗ് വീർക്കുകയും യാത്രക്കാരൻ്റെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.

എയർബാഗിൻ്റെ പ്രവർത്തനം ശരിയായി വരാൻ, ഡ്രൈവർമാരും യാത്രക്കാരും ഡ്രൈവ് ചെയ്യുമ്പോഴോ എയർബാഗുകൾ ഘടിപ്പിച്ച കാറിൽ കയറുമ്പോഴോ സീറ്റ് ബെൽറ്റ് ധരിക്കുന്നത് വളരെ അത്യാവശമാണ്. കാരണം സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ എയർബാഗ് പ്രവർത്തിക്കു. കൂടാതെ, എയർബാഗ് സിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവ് മെയിന്റനൻസ് പരിശോധനകൾ നടത്തുന്നതും വളരെ അത്യാവശമാണ്.

എയർബാഗുകളെ ചുറ്റിപ്പറ്റിയുള്ള പലതരം തെറ്റിദ്ധാരണകൾ മാറ്റേണ്ട സമയമായി കഴിഞ്ഞിരിക്കുന്നു. എയർബാഗുകൾ എന്നുവച്ചാൽ സീറ്റ് ബെൽറ്റുകൾക്ക് പകരം വയ്ക്കാൻ ഉദ്ദേശിച്ചിട്ടുളളതല്ല, പകരം അവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒന്നാണ്. പലരും വാഹനത്തിഷൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാൻ വിമുഖത കാണിക്കുന്നവരാണ്. പക്ഷേ ഒരിക്കൾ കൂടി ഓർക്കുക, സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ എയർബാഗിൻ്റെ സുരക്ഷ നിങ്ങൾക്ക് ലഭിക്കു. അത് മാത്രമല്ല ചെറിയ അപകടങ്ങളിൽ എയർബാഗുകൾ എപ്പോഴും പുറത്തേക്ക് വരുമെന്നത് തെറ്റായ ധാരണയാണ്.

എയർബാഗുകൾ കാര്യമായ സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും, തകരാറുള്ള എയർബാഗുകൾ യാത്രക്കാരന് പരിക്കുകളോ മാരകമായ മുറിവുകളോ ഉണ്ടാക്കിയ സന്ദർഭങ്ങളുണ്ട്. അതായത് നിങ്ങൾ വാഹനമോടിക്കുമ്പോൾ പ്രത്യേകിച്ച് സ്ത്രീകൾ വാഹനമോടിക്കുമ്പേആൾ സീറ്റ് ഒരുപാട് മുന്നോട്ട് കയറ്റി ഇടുന്നത് കാണാം. അങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് അപകടം ഉണ്ടാകുമ്പോൾ എയർബാഗ് വിന്യസിക്കുമ്പോൾ മുഖത്തിന് പരിക്കേൽക്കാൻ സാധ്യതയുണ്ട്.

സാങ്കേതികവിദ്യ പുരോഗമിച്ചുകൊണ്ടേയിരിക്കുകയാണ്, എയർബാഗ് സംവിധാനങ്ങളിൽ പുതിയ പരീക്ഷണങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. അപകടസമയത്ത് വാഹനത്തിന് പുറത്ത് വിന്യസിക്കുന്ന എക്‌സ്‌റ്റേണൽ എയർബാഗുകൾ, കാൽനട സംരക്ഷണ എയർബാഗുകൾ, കൂടുതൽ കൃത്യമായ വിന്യാസത്തിനായി കാറിനുള്ളിൽ യാത്രക്കാരുടെ സ്ഥാനം കണ്ടെത്താൻ കഴിയുന്ന നൂതന സെൻസറുകൾ തുടങ്ങിയ ഓപ്ഷനുകൾ നിർമ്മാതാക്കൾ പര്യവേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് കൂടുതൽ ടെക്നോളജികളുമായി എയർബാഗുകൾ എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 27, 2024, 8:30 [IST]
English summary
Is airbags in cars safety or harmful for children details explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X