Just In
- 23 min ago
ഒറ്റ ദിവസം 60 മെറിഡിയൻ എസ്യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്
- 1 hr ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 2 hrs ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 3 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
Don't Miss
- Sports
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Finance
യൂട്യൂബറിനും ക്രിപ്റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
പ്രകൃതി ദുരന്തങ്ങളിൽ കാറുകൾക്ക് ഇൻഷുറൻസ് കവറേജ് ഉണ്ടാവുമോ?
ഇന്നും ഇൻഷുറൻസ് എന്നത് നമുക്ക് അല്പം കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. വാഹനങ്ങളുടെ ഇൻഫുറൻസിന്റെ കാര്യത്തിൽ എന്തെല്ലാം കവറേജ് ലഭിക്കുന്നു എന്ന കാര്യത്തിൽ നമുക്ക് ഇന്നും പല സംശയങ്ങളുമുണ്ട്.

അവയിൽ ഏറ്റവും വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ് ഒരു പ്രകൃതി ദുരന്തത്തിന് കാർ ഇൻഷുറൻസ് പരിരക്ഷ നൽകുമോ എന്നത്. ഈ ചോദ്യത്തിനുള്ള ഒറ്റവാക്കിലുള്ള ഉത്തരം -നൽകും എന്ന് തന്നെയാണ്.

എന്നിരുന്നാലും, അതിനോടൊപ്പം ഒരു 'ബട്ട്/ എന്നാൽ' എന്നതുമുണ്ട്. ഇവിടുത്തെ ഈ 'എന്നാൽ' എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ, ഇൻഷുറൻസ് എന്ന ആശയത്തിലേക്ക് അല്പം ഒന്ന് റിവൈൻഡ് ചെയ്യണം.

അടിസ്ഥാനപരമായി, ഒരു പോളിസി തേടുന്നയാളും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഒരു കരാറാണ് ഇൻഷുറൻസ് പോളിസി. പോളിസി അന്വേഷിക്കുന്നയാൾ ഇൻഷുറൻസ് പ്രീമിയം അടച്ച് ഇൻഷുററിൽ നിന്ന് പോളിസി വാങ്ങുകയും പോളിസി ഉടമയാകുകയും ചെയ്യുന്നു.

ഇൻഷുറൻസ് കമ്പനി പ്രീമിയം സ്വീകരിക്കുകയും ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഒരു ഓഫർ നൽകുകയും ചെയ്യുന്നു. മുകളിൽ സൂചിപ്പിച്ച 'എന്നാൽ' ഈ നിബന്ധനകളും വ്യവസ്ഥകളും ആണ്. അതിനാൽ, ഈ ലേഖനത്തിന്റെ ആരംഭത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരം അതെ എന്ന് തന്നെയാണ്.

കാർ ഇൻഷുറൻസ് പ്രകൃതി ദുരന്തങ്ങളിൽ പരിരക്ഷ നൽകുന്നു, എന്നാൽ പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണിത്. അതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

നാഷണൽ ഡിസാസ്റ്റർ കാർ ഇൻഷുറൻസ് പോളിസി എന്നറിയപ്പെടുന്ന പ്രത്യേക പരിരക്ഷയോ ആഡ്-ഓണുകളോ ഇല്ല. ഇത് കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസിയുടെ ഭാഗമാണ്. കോംപ്രിഹെൻസീവ് പദ്ധതിയുടെ OWN DAMAGE വിഭാഗത്തിന് കീഴിലാണ് ഇത് പരിരക്ഷിക്കപ്പെടുന്നത്.

അതിനാൽ, നിങ്ങൾ ഒരു കോംപ്രിഹെൻസീവ് പ്ലാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ കാർ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഓട്ടോമാറ്റിക്കായി പരിരക്ഷിക്കപ്പെടും.

മിനിമലിസ്റ്റിക് തേർഡ് പാർട്ടി കാർ ഇൻഷുറൻസ് പോളിസി മാത്രം വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ലയബിലിറ്റി പ്ലാൻ കംപൽസറിയാണ്, എന്നാൽ OWN DAMAGE കവർ ഫീച്ചർ ചെയ്യുന്നില്ല, അതിനാൽ ഇതിൽ പ്രകൃതി ദുരന്തങ്ങൾ കവർ ചെയ്യുന്നില്ല. ഒരു കോംപ്രിഹെൻസീവ് പ്ലാനിൽ ഈ കംപൽസറി കവറേജ് ഉൾപ്പെടുന്നു, അതുവഴി അതിന്റെ കവറേജ് എക്സ്റ്റെൻഡ് ചെയ്യുന്നു.

കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് കവറേജ്:
കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി എന്ന ആശയത്തെ നിങ്ങൾക്ക് കൂടുതലായി അറിയാൻ സഹായിക്കുന്ന ചില പോയിന്റുകൾ ഇതാ.
• ഈ പോളിസി അടിസ്ഥാന കവറിനേക്കാൾ ചെലവേറിയതാണെങ്കിലും വിശാലമായ കവറേജ് വാഗ്ദാനം ചെയ്യുന്നു.
• ഈ പോളിസിക്കായി വ്യത്യസ്ത ഇൻഷുറർമാർക്ക് വ്യത്യസ്തമായി നിരക്ക് ഈടാക്കാം, ഇത് ഒരു തേർഡ് പാർട്ടി പ്ലാനിന് ബാധകമല്ല.
• ഈ പോളിസിയ്‌ക്കൊപ്പം ആഡ്-ഓണുകളോ എക്ട്ര കവറുകളോ വാങ്ങാനുള്ള ഓപ്‌ഷൻ നിങ്ങൾക്കുണ്ട്.
• അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഈ കവർ ഓൺലൈനിൽ വാങ്ങാം.
• ഈ പോളിസി കാർ മോഷണം, തീ പിടുത്തത്തിൽ നിന്നുള്ള കേടുപാടുകൾ, പ്രകൃതി ദുരന്തങ്ങൾ, മനുഷ്യർ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

ദുരന്തങ്ങളിൽ നിന്നോ കലാപങ്ങളിൽ നിന്നോ നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിച്ചാൽ എന്തുചെയ്യണം?
'പ്രകൃതി ദുരന്തങ്ങൾക്ക് കാർ ഇൻഷുറൻസ് പരിരക്ഷ നൽകുമോ?' എന്ന ചോദ്യത്തിന് തൊട്ട് പിന്നാലെ എത്തുന്ന, അടുത്ത സ്വാഭാവിക ചോദ്യം ഇതാണ്: ചുഴലിക്കാറ്റ് അല്ലെങ്കിൽ വെള്ളപ്പൊക്കം പോലുള്ള ഒരു ദുരന്തം കാരണം നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിച്ചാൽ എന്തുചെയ്യണം?

ഒന്നാമതായി ഞങ്ങളുടെ അഭിപ്രായത്തിൽ, കാറിനെക്കുറിച്ച് ആകുലപ്പെടുന്നതിന് മുമ്പ് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും സുരക്ഷയെക്കുറിച്ച് നിങ്ങൾ ശ്രദ്ധാലുവായിരിക്കണം എന്നതാണ്.

കാർ എന്നും പ്രധാനമാണ്, എന്നാൽ നിങ്ങൾക്ക് ആക്ടീവായ ഒരു കോംപ്രിഹെൻസീവ് പ്ലാൻ ഉണ്ടെങ്കിൽ, അതിന്റെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകളുടെ കാര്യത്തിൽ വ്യാകുലപ്പെടേണ്ട.

നിങ്ങൾ സുരക്ഷിതരായി പ്രകൃതി ദുരന്തങ്ങൾ അവസാനിക്കുകയും ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ കാറിന്റെ അടുത്ത് എത്തി എല്ലാ കോണുകളിൽ നിന്നും ചിത്രങ്ങൾ ക്ലിക്ക് ചെയ്യുക. കേടുപാടുകൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ ഷൂട്ട് ചെയ്യുക. കാർ യാത്രയിലായിരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട തീയതിയും സമയവും സഹിതമുള്ള സംഭവങ്ങളുടെ ഒരു ഫ്ലോ തയ്യാറാക്കുക.

നിങ്ങൾ ഒരു ക്ലെയിം ഉന്നയിക്കുകയും ഇൻഷുറൻസ് കമ്പനിയുടെ സർവേയർ അതേപറ്റി അന്വേഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ ഇതെല്ലാം ഉപയോഗപ്രദമാകും. കാറിൽ കൃത്രിമം കാണിക്കരുത്. ഇൻഷൂററുമായി ചർച്ച ചെയ്യാതെ കേടുപാടുകൾ പരിഹരിക്കരുത്.