ദില്ലിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുതലെന്ന് സർവേ, എന്ത് വിശ്വസിച്ച് വഴിയിലിറങ്ങും

കമ്മ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിംഗ് (സിഎഡിഡി) അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഡൽഹിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്. സർവേയുമായി ബന്ധപ്പെട്ട 30,000 പേരിൽ 81.2% പേരും മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് 1 നും ഡിസംബർ 31 നും ഇടയിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ നിന്ന് പലതരം പ്രതികരണങ്ങളാണ് ലഭിച്ചത്.

20,776 പുരുഷന്മാരും 9,224 സ്ത്രീകളും സർവേയുമായി സഹകരിക്കുകയും പ്രതികരിക്കാൻ തയ്യാറാകുകയും ചെയ്തു, റോഡിലെ അവരുടെ അനുഭവങ്ങളെയും പെരുമാറ്റങ്ങളെയും കുറിച്ചുള്ള കാര്യങ്ങളും അവർ സർവേയിൽ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിക്കുന്ന വ്യക്തികൾ ഫോർ വീലർ, ടു വീലർ ഉടമകളാണ് എന്നാണ് സർവേയുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കേന്ദ്രം പുറത്തുവിട്ട 2022 ലെ റോഡ് അപകട ഡാറ്റയിൽ പറയുന്നത് പോലെ , മദ്യപിച്ച് വാഹനമോടിക്കുന്നതാണ് ഇന്ത്യയിലെ റോഡപകട മരണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്.

Is Delhi Drunken Driving Capital Survey Sparks Concern

ഡാറ്റ അനുസരിച്ച്, 2022-ൽ രാജ്യവ്യാപകമായി നടന്ന റോഡപകടങ്ങളിൽ ഗണ്യമായ ഒരു ഭാഗം മദ്യപിച്ച് വാഹനമോടിച്ചതിലൂടെ സംഭവിച്ചതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ മോട്ടോർ വെഹിക്കിൾ ആക്‌ടിൽ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാരെ അവരുടെ ലഹരിയുടെ തോത് വിലയിരുത്താൻ ബ്ലഡ് ആൽക്കഹോൾ കോൺസെൻട്രേഷൻ (ബിഎസി) ടെസ്റ്റിന് വിധേയരാക്കാൻ കഴിയും.

സാധാരണഗതിയിൽ, ആൽക്കഹോൾ അളവ് നിർണ്ണയിക്കാൻ ട്രാഫിക് പോലീസ് ബ്രീത്ത് അനലൈസറുകൾ ഉപയോഗിക്കുന്നു, 100 മില്ലി രക്തത്തിൽ 30 മില്ലിഗ്രാമിൽ താഴെ ആൽക്കഹോൾ അളവ് കുറഞ്ഞാൽ ഡ്രൈവറെ സുരക്ഷിതനായി കണക്കാക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. ഓരോ വര്‍ഷവും 1.5 ലക്ഷം പേര്‍ക്ക് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരും, പൊലീസ് അധികാരികളും ഈ എണ്ണം കുറയ്ക്കുന്നതിന് നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.

Is Delhi Drunken Driving Capital Survey Sparks Concern

വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.

പലര്‍ക്കും മടിയുള്ള കാര്യമാണിത്. നിങ്ങള്‍ വാഹനം വളക്കുകയോ ലെയ്ന്‍ മാറുകയോ ചെയ്യുന്ന വിവരം മറ്റ് ഡ്രൈവര്‍മാരെ അറിയിക്കുന്നതിനാണിത്. അതുവഴി ആശയക്കുഴപ്പം ഒഴിവാക്കാനും അപകടങ്ങള്‍ തടയാനും പറ്റും. വാഹനം ഓടിക്കുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുന്നിലോടുന്ന വണ്ടി പെട്ടെന്ന് നിര്‍ത്തിയാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. കുറഞ്ഞത് മൂന്ന് സെക്കന്‍ഡ് സമയം കിട്ടുന്ന രീതിയില്‍ അകലം പാലിക്കുന്നതാണ് നല്ലത്.

Is Delhi Drunken Driving Capital Survey Sparks Concern

ഒപ്പം തന്നെ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മറ്റും ആവശ്യമായ പരിഗണന നല്‍കാന്‍ ശ്രമിക്കാം. ഇതിനൊപ്പം തന്നെ റോഡിലെ മറ്റ് യാത്രക്കാരോട് മര്യാദയും ബഹുമാനവും കാണിക്കുക. അങ്ങനെ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തിരിച്ചും കിട്ടും. ടെയില്‍ഗേറ്റിംഗ്, അമിതമായി ഹോണടി, മോശം അംഗവിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കാം. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ തന്നെ വാഹനമോടിക്കുമ്പോഴും പെരുമാറുക.

നിങ്ങളുടെ ലൈസന്‍സിന്റെ ആവശ്യകതകള്‍ നിങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന് ലേണേഴ്സ് ലൈസന്‍സുള്ളവര്‍ വാഹനത്തിന്റെ പുറകിലും മുന്നിലും 'എല്‍' പതിപ്പിക്കണം. ഈ ലൈസന്‍സുള്ള ആളുകള്‍ക്ക് തുടക്കത്തില്‍ പാസഞ്ചര്‍ സീറ്റില്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണം. സ്ഥിരം ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് പ്രത്യേക തരം വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയും ഉണ്ടായിരിക്കും.

നിങ്ങളുടെ ആദ്യ ഡ്രൈവിംഗ് ദിവസങ്ങളില്‍ കുറഞ്ഞ വേഗതയില്‍ മിതമായ രീതിയില്‍ ആയിരിക്കണം പരിശീലനം. കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കാനുള്ള കഴിവാണ് ആദ്യം വികസിപ്പിച്ചെടുക്കേണ്ടത്. നിങ്ങള്‍ ഒരിക്കലും ടെയില്‍ഗേറ്റ് ചെയ്യരുത്. മുന്നിലുള്ള വാഹനങ്ങളില്‍ നിന്ന് എല്ലായ്‌പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക. അപകടങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ സമര്‍ത്ഥമായും ഉദാരമായും ഹോണും ഇന്‍ഡിക്കേറ്ററും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

More from DriveSpark

Article Published On: Tuesday, February 20, 2024, 17:03 [IST]
English summary
Is delhi drunken driving capital survey sparks concern over road safety
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X