നിങ്ങളുടെ കാറിന് വലിവ് മടുപ്പ് തോന്നുന്നുണ്ടോ? എഞ്ചിൻ ഡീകാർബണൈസിങ്ങിനെ കുറിച്ച് അറിഞ്ഞിരിക്കാം

കാറിന് പഴയ പെർഫോമൻസും ഉഷാറും ഇല്ല എന്ന് തോന്നിയിട്ടുണ്ടോ, എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലിരിക്കുകയാണെങ്കിൽ നിങ്ങൾ വിഷമിക്കേണ്ട, അതിനുള്ള പരിഹാരം ഈ ലേഖനം വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് കിട്ടും. കാറിൻ്റെ പവർ അല്ലെങ്കിൽ ഇന്ധനക്ഷമതയിലെ മാറ്റങ്ങൾ കാറിൻ്റെ ഉടമയെന്ന നിലയിൽ നിങ്ങൾക്ക് പെട്ടെന്ന മനസിലാകും. ഇപ്പോൾ എഞ്ചിൻ കാർബണൈസിങ്ങ് എന്ന സംവിധാനം വളരെ ട്രെൻഡിങ്ങാണ്. എവിടെ ചെയ്യും, എങ്ങനെ ചെയ്യുമെന്ന് ഓർത്ത് ടെൻഷടിക്കുന്നതിന് മുൻപ് അത് എന്താണ് എന്നും അത് ചെയ്താലുള്ള ഗുണമെന്തൊക്കെയാണെന്നും അറിഞ്ഞിരിക്കാം. അതിനായി ഈ ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ.

ആദ്യം തന്നെ എഞ്ചിൻ ഡീകാർബണൈസിങ്ങ് എന്താണെന്ന് അറിയാം. പേര് പോലെ തന്നെ നിങ്ങളുടെ കാറുകളിലെ എഞ്ചിനിൽ പറ്റി പിടിച്ചിരിക്കുന്നതും അടിഞ്ഞുകൂടുന്നതുമായ കാർബണിനെ നീക്കുകയും പിസ്റ്റണുകൾ വൃത്തിയാക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് ഇത്. രണ്ട് തരം കാർബണൈസിങ്ങാണ് നിലവിലുള്ളത്. മെക്കാനിക്കൽ കാർ എഞ്ചിൻ ഡീകാർബണൈസിങ്ങും, കെമിക്കൽ എഞ്ചിൻ ഡീകാർബണൈസിങ്ങും. രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് ഇനി പറയാൻ പോകുന്നത്.

മെക്കാനിക്കൽ കാർ എഞ്ചിൻ ഡീകാർബണൈസിങ്ങ് എന്ന പറഞ്ഞാൽ വളരെ മികച്ച മെക്കാനിക്ക് നിങ്ങളുടെ കാർ എഞ്ചിൻ തുറക്കുകയും, കൂടാതെ പിസ്റ്റണുകളിലും സിലിണ്ടർ ഹെഡിലും ഉള്ള എല്ലാ കാർബൺ നിക്ഷേപങ്ങളും മാറ്റി വൃത്തിയാക്കുന്നു. എന്നാൽ ഈ പ്രക്രിയ നിങ്ങൾ തിരഞ്ഞെടുക്കുന്ന മെക്കാനിക്കിൻ്റെ പരിചയസമ്പന്നതയെ ആശ്രയിച്ചിരിക്കും. മെക്കാനിക്കിൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് വന്നാൽ അതി നിങ്ങളുചെ വാഹനത്തിനും നിങ്ങളുടെ പോക്കറ്റിനും ഹൈനികരമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

കെമിക്കൽ എഞ്ചിൻ ഡീകാർബണൈസിങ്ങിലേക്ക് വന്നാൽ എഞ്ചിനിലെ കാർബൺ നിക്ഷേപം ടെർപെനുകളും മദ്യവും ഉപയോഗിക്കുന്നു. കാറിൻ്റെ ഇന്ധനവുമായി ടെർപെൻസും മദ്യവും കലർത്തുന്നതാണ് ഈ പ്രക്രിയ. പിസ്റ്റൺ, ക്രൗൺ റിംഗുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ തുടങ്ങിയ എഞ്ചിൻ്റെ ഘടകങ്ങളിൽ നിന്ന് കാർബൺ നിക്ഷേപങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും.ഇത്തരത്തിൽ അടിഞ്ഞു കൂടിയ കാർബൺ നിക്ഷേപം കാറിൻ്റെ എക്‌സ്‌ഹോസ്റ്റ് വഴി കാറിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നതോടെ എഞ്ചിൻ വളരെ വൃത്തിയാകുകയും ചെയ്യും.

കാറിൻ്റെ ഇന്ധനക്ഷമതയോ അല്ലെങ്കിൽ പെർഫോമൻസോ കുറയുന്നതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ കാർ അമിതമായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ, എഞ്ചിൻ ഡീകാർബണൈസ് ചെയ്യുന്നത് വളരെ നല്ലതാണ്. വൃക്തിപരമായി പറയുകയാണെങ്കിൽ ഞാൻ ഉപയോഗിക്കുന്നത് 2016 മോഡൽ റെനോ ഡസ്റ്റർ ഡീസൽ വേരിയൻ്റാണ്. ഇത്രയും വർഷം ആയത് കൊണ്ട് തന്നെ വാഹനത്തിന് പവർ ലോസ് തോന്നിയത് കൊണ്ട് ഞാൻ ഡീകാർബണൈസിങ്ങ് ചെയ്തിരുന്നു.

വാഹനത്തിന് ഇപ്പോൾ വളരെ മാറ്റം തോന്നുന്നുണ്ട്. ഇപ്പോഴുളള ബിഎസ്6 എഞ്ചിൻ വാഹനങ്ങൾക്ക് കാർബൺ നിക്ഷേപം വളരെ കുറവായിരിക്കും. എന്നാൽ പഴയ വാഹനങ്ങൾക്ക് ഡീകാർബണൈസിങ്ങ് ചെയ്യുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ പരിസരത്ത് മികച്ച ഡീകാർബണൈസിങ്ങ് ചെയ്യുന്ന സ്ഥാപനങ്ങളുണ്ടെങ്കിൽ കമൻ്റിൽ രേഖപ്പെടുത്താൻ മറക്കരുതേ. കോട്ടയത്ത് മികച്ച് സ്ഥാപനം ഏതാണ് എന്ന് അറിയാൻ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

കാറില്‍ നിന്നും ക്രമാതീതമായി പുക പുറത്ത് വരുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ധനം അനാവശ്യമായി നഷ്ടപ്പെടുകയാണെന്നതിന്റെ സൂചനയാണ് കറുത്ത പുക. ഇന്ധന സംവിധാനം ആവശ്യത്തിലേറെ ഇന്ധനം പമ്പ് ചെയ്യുന്ന അവസരത്തിലാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത പുക ഉയരുക. സ്പ്ലാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാറും പുകയ്ക്ക് കാരണമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 22, 2024, 11:55 [IST]
English summary
Is engine decarbonising good for your cars all things to know in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X