ഹെഡ്‌ലൈറ്റ് വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് പോംവഴി

ഒരു വാഹനം ഓടിക്കുമ്പോൾ എല്ലാവർക്കും ഏറ്റവും ആവശ്യമായ ഒരു കാര്യമാണ് വ്യക്തമായ വിസിബിളിറ്റി. അത് രാത്രിയാണെങ്കിൽ പ്രത്യേകിച്ച് രാത്രി കാലങ്ങളിലാണെങ്കിൽ പറയുകയേ വേണ്ട. ഹെഡ്‌ലൈറ്റ് കൃത്യമായി തെളിഞ്ഞില്ലെങ്കിലോ, മങ്ങൽ ഉണ്ടെങ്കിലോ അത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങളുടെ ഹെഡ്‌ലൈറ്റ് എങ്ങനെ സ്വയം വൃത്തിയാക്കാം എന്ന് നോക്കിയാലോ.

ഇപ്പോൾ എന്ത് കാര്യമുണ്ടെങ്കിലും ഓൺലൈനിൽ നോക്കുന്നതാണല്ലോ പതിവ്. ഓൺലൈനിൽ വളരെ പ്രചാരം നേടിയ കുറുക്കുവഴിയാണ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് എങ്ങനെ നിങ്ങളുടെ ഹെഡ്‌ലൈറ്റ് വൃത്തിയാക്കാം എന്ന്, നിങ്ങളുടെ വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റ് അഴുക്ക് നിറഞ്ഞാൽ രാത്രികാലങ്ങളിൽ വളരെ ബുദ്ധിമുട്ടായിരിക്കും.

ഹെഡ്‌ലൈറ്റ് വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് പോംവഴി

ടൂത്ത് പേസ്റ്റ കൊണ്ട് പുത്തൻ പോലെ ഒന്നും ആക്കാൻ സാധിക്കില്ല എങ്കിലും ലൈറ്റിൽ പറ്റിയിരിക്കുന്ന അഴുക്കും ചെളിയും കളഞ്ഞ് കൂടുതൽ വൃത്തിയാക്കാൻ സാധിക്കുമെന്നത് സത്യമാണ്.ഹൈഡ്രജൻ പെറോക്സൈഡ് പോലുള്ള ചെറിയ അളവിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് ടൂത്ത് പേസ്റ്റ് പല്ലുകൾ മിനുക്കുകയും വെളുപ്പിക്കുകയും ചെയ്യുന്നു, അതേ കെമിക്കലുകൾക്ക് നിങ്ങളുടെ ഹെഡ്ലൈറ്റുകൾ വൃത്തിയാക്കാൻ കഴിയും.

ആദ്യം നിങ്ങളുടെ വാഹനത്തിൻ്റെ ലൈറ്റ് നന്നായി വെള്ളം ഒഴിച്ച് കഴുകുക. ലൈറ്റ് നന്നായി ഉണങ്ങിയതിന് ശേഷം ഏതെങ്കിലും പേസ്റ്റ് ഉപയോഗിച്ച് ലൈറ്റിൽ നന്നായി തേച്ച് പിടിപ്പിക്കുക, അതിന് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴുകുക, അതിന് ശേഷം വെള്ളം ഒഴിച്ച് വൃത്തിയാക്കുന്നതോടെ ഹെഡ്‌ലൈറ്റിൽ പറ്റിപിടിച്ച അഴുക്കുകൾ വൃത്തിയാകും.

ഹെഡ്‌ലൈറ്റ് വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് പോംവഴി

കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ഹെഡ്‌ലൈറ്റുകള്‍, രാത്രികാല ഡ്രൈവിംഗിലും ശൈത്യകാല പ്രദേശങ്ങളിലും അവ ഏറ്റവും സഹായകരമായ ഒന്നാണ്. ഹെഡ്‌ലൈറ്റ് ഓണാക്കാതെ വാഹനമോടിക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമോ? കണ്ണ് മൂടിക്കെട്ടി ഓടിക്കുന്നതിന് തുല്യമാണ് അത്. ബൾബിന്റെ ഗുണനിലവാരം, നിർമ്മാണം, ടൈപ്പ് എന്നിവയും അവയുടെ ഈടുനിൽപ്പിൽ ഒരു വലിയ പങ്ക് വഹിക്കുന്നു. കൂടാതെ നമ്മുടെ നഗരത്തിലുള്ള കാലാവസ്ഥയും ഇതിൽ സ്വാധീനം ചെലുത്തുന്നു.

റോഡിന്റെ താപനില പോലെയുള്ള ചില ഘടകങ്ങൾ നമുക്ക് ഒരിക്കലും മാറ്റാനോ നിയന്ത്രിക്കാനോ കഴിയാത്ത കാര്യങ്ങളാണ്. എന്നാൽ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകളുടെ ആയുസ്സ് വർധിപ്പിക്കുന്നതിന് നിങ്ങൾക്ക് ചില നടപടികൾ സ്വീകരിക്കാവുന്നതാണ്. നിങ്ങളുടെ ഹെഡ്‌ലൈറ്റുകൾ എത്രത്തോളം നിലനിൽക്കുമെന്നതിൽ ബൾബിന്റെ ടൈപ്പ് വലിയ പങ്ക് വഹിക്കുന്നു. ചില ടൈപ്പിലുള്ള ഹെഡ്‌ലൈറ്റ് ബൾബുകൾക്ക് മറ്റ് ടൈപ്പുകളെ അപേക്ഷിച്ച് ആയുസ്സ് കുറവാണ്.

വാഹനങ്ങൾ സാധാരണയായി ഹാലജൻ, എൽഇഡി അല്ലെങ്കിൽ സെനോൺ ലൈറ്റ് ബൾബുകൾ ഉപയോഗിക്കുന്നു. ഹാലജൻ ബൾബുകൾ സാധാരണ ഇൻകാൻഡസെന്റ് ബൾബുകളാണ്, ഇവ ഏകദേശം 1,000 മണിക്കൂർ വരെ ഉപയോഗിക്കാനാകും. സെനോൺ ബൾബുകൾ തെളിച്ചമുള്ളതും ഹാലൊജൻ ബൾബിന്റെ ഇരട്ടി കാലം നീണ്ടുനിൽക്കുന്നതുമാണ്.

എൽഇഡി ബൾബുകൾ ഹാലജനേക്കാൾ തെളിച്ചമുള്ളതാണ്. ചില എൽഇഡി ബൾബ് ബ്രാൻഡുകൾ നോൺ ഫ്ലിക്കറിംഗ് ഫീച്ചറുകൾ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എൽഇഡി ബൾബിലേക്കുള്ള ഒരു ലളിതമായ നവീകരണം നിങ്ങളുടെ ഹെഡ്‌ലൈറ്റുകളുടെ ആയുസ്സ് വളരെയധികം വർധിപ്പിക്കും. അതിലൂടെ നിങ്ങളുടെ കാർ ലൈറ്റുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കുന്നതിനുള്ള സമയവും പണവും ലാഭിക്കാം.

കുറഞ്ഞ വിലയ്ക്ക് നിങ്ങൾ ആഫ്റ്റർ മാർക്കറ്റ് ഹെഡ്‌ലൈറ്റ് ബൾബുകൾ വാങ്ങുകയാണെങ്കിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ അവ കേടായാൽ ആശ്ചര്യപ്പെടേണ്ടതില്ല. ദീർഘകാല ഗുണമേന്മ ഉറപ്പാക്കാൻ നല്ല ബ്രാൻഡ് ബൾബുകളിൽ ഇൻവെസ്റ് ചെയ്യുക. ഗുണനിലവാരം ഉറപ്പുനൽകുന്നതിനാൽ കാർ ഉടമകൾ സാധാരണയായി OEM ഉൽപ്പന്നങ്ങളിൽ ഉറച്ചുനിൽക്കാൻ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും ഹെഡ്‌ലൈറ്റുകൾക്ക്, ആഫ്റ്റർ മാർക്കറ്റ് ഉൽപ്പന്നങ്ങളും മോശമല്ല. ചില സന്ദർഭങ്ങളിൽ, അവ മികച്ചതായിരിക്കാം.

More from DriveSpark

Article Published On: Thursday, May 4, 2023, 8:30 [IST]
English summary
Is headlight can clean by toothpaste or not
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X