വല്ല്യേട്ടന് ഭീഷണിയോ? Toyota Fortuner-ന് പകരം Innova HyCross പരിഗണിക്കാമോ...
മര്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ മുടിചുടാമന്നന്‍മാരായ ടൊയോട്ട ഇന്നോവയുടെ പുതിയ തലമുറ പതിപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി അവതരിപ്പിച്ചത്. 21.89 ലക്ഷം രൂപ (ഓണ്‍-റോഡ്, മുംബൈ) വിലയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റായ ZX(O) 34.68 ലക്ഷം രൂപ വിലയിലാണ് (ഓണ്‍-റോഡ്, മുംബൈ) വരുന്നത്.
മികച്ച ൈമലേജും കൈനിറയെ ഫീച്ചറുകളുമായി എത്തുന്ന ഹൈക്രോസ് ടൊയോട്ടയുടെ തന്നെ ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. അതില്‍ വല്ല കാര്യവുമുണ്ടോ?. ഇപ്പോഴത്തെ സാഹചര്യത്തില്‍ഹൈക്രോസ് ആണോ ഫോര്‍ച്യൂണറാണോ വാങ്ങാന്‍ നല്ലത് എന്നീ കാര്യങ്ങള്‍ നമുക്ക് നോക്കാം. ആദ്യം നമുക്ക് ഇരുകാറുകളുടെയും ഡിസൈനിനെ കുറിച്ച് സംസാരിക്കാം. ഇന്നോവ ഹൈക്രോസിന് ഒരു സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളിന്റെ ലുക്ക് ഉണ്ടെങ്കിലും ഇത് ഒരു എംപിവിയാണ്.

എല്ലാ കോണുകളില്‍ നിന്ന് നോക്കിയാലും ഇന്നോവ ഹൈക്രോസ് ബോള്‍ഡും സ്‌റ്റൈലിഷും ആയി കാണപ്പെടുന്നു. ഷാര്‍പ്പ് ടെയില്‍ ലാമ്പുകള്‍ക്കിടയില്‍ സ്ഥാനം പിടിച്ച വലിയ ഗ്രില്ലാണ് കാറിന്റെ മുന്‍വശത്തിന്റെ പ്രധാനമായും അലങ്കരിക്കുന്നത്. ഫ്‌ലേഡ് വീല്‍ ഹാഞ്ചുകളും മസ്‌കുലര്‍ ലുക്കിംഗ് സൈഡ് പ്രൊഫൈലും കാറിനുണ്ട്. 4755 എംഎം നീളവും 1850 എംഎം വീതിയും 1795 എംഎം ഉയരവുമാണ് കാറിന്റെ അളവുകള്‍. കാറിന്റെ വീല്‍ബേസ് 4,850 എംഎം ആണ്.
മൂന്നാം നിര സീറ്റുകളോടൊപ്പം തന്നെ 300 ലിറ്റര്‍ ബൂട്ട് സ്‌പേസും ടൊയോട്ട ഇന്നോവ ഹൈക്രോസിന് ലഭിക്കുന്നു.അതിന്റെ പരുഷമായ ഡിസൈനിന്റെ പുറത്ത് ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്നും പോപ്പുലറായി തുടരുകയാണ്. 225 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് കാറിന്റെ ഒരു പ്രത്യേകതയായി എടുത്ത് പറയാന്‍ സാധിക്കുന്നത്. 4795 എംഎം നീളവും 1855 എംഎം വീതിയും 1835 എംഎം ഉയരവുമാണ് കാറിന്റെ അളവുകള്‍. അളവുകളുടെ കാര്യത്തില്‍ ഫോര്‍ച്യൂണറാണ് മുന്നെങ്കിലും വീല്‍ബേസിന്റെ കാര്യത്തില്‍ ഹൈക്രോസ് മുന്നിലെത്തി.

ഫോര്‍ച്യൂണറിന്റെ 2745 എംഎം വീല്‍ബേസ് ഹൈക്രോസിനേക്കാള്‍ ചെറുതാണ്. ഫോര്‍ച്യൂണറിന്റെ ഡിസൈനിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏത് വശത്ത് നിന്ന് നോക്കിയാലും ഇത് പരുക്കന്‍ എസ്‌യുവി യായി കാണപ്പെടുന്നു. വലിയ ടയര്‍ പ്രൊഫൈലുകളുള്ള 18 ഇഞ്ച് ടയറുകള്‍, കാറിനുള്ളില്‍ കയറാനുള്ള ഫുട്റെസ്റ്റുകള്‍, റൂഫ് റെയിലുകള്‍, കാറിന് ചുറ്റും ബോഡി ക്ലാഡിംഗ് എന്നിവയും ടൊയോട്ട ഫോര്‍ച്യൂണറിന് ലഭിക്കുന്നു. ഫീച്ചറുകളുടെ കാര്യം താരതമ്യം ചെയ്യുകയാണെങ്കില്‍ ഇന്നോവ ഹൈക്രോസ് തീര്‍ച്ചയായും മിന്നിത്തിളങ്ങും.
പനോരമിക് സണ്‍റൂഫ്, ഓട്ടോമന്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് എസി, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്, ക്വില്‍റ്റഡ് ലെതര്‍ സീറ്റുകള്‍, ADAS തുടങ്ങിയ ഫീച്ചറുകളുള്ള ഹൈക്രോസ് ഇന്ന് ഓഫറിലുള്ള ഇന്നോവ മോഡലുകളില്‍ ഏറ്റവും ഫീച്ചര്‍ സമ്പന്നമായ കാറാണ്. ഇന്നോവ ഹൈക്രോസില്‍ ഉള്ള ചിലത് ഇല്ലെങ്കിലും ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ എഡിഷനും ധാരാളം ഫീച്ചറുകളുമായാണ് എത്തുന്നത്.
ഇന്നോവയില്‍ നിലവിലുള്ള പനോരമിക് സണ്‍റൂഫ്, ADAS, ഓട്ടോമന്‍ സീറ്റുകള്‍ എന്നിവയും മറ്റുമാണ് ഇതില്‍ ഇല്ലാത്തത്. എന്നാല്‍ ഫോര്‍ച്യൂണര്‍ ലെജന്‍ഡറില്‍ ഹീറ്റ് റിജക്ഷന്‍ ഗ്ലാസ്, ഒരു ജെബിഎല്‍ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്‌നോളജി, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും ഉണ്ട്. ഇന്നോവ ഹൈക്രോസ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ പ്യുവര്‍ പെട്രോള്‍ എഞ്ചിന്‍ ഇതിന് ലഭിക്കുന്നു.
ഇത് 172 bhp പവറും 205 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 188 Nm എഞ്ചിന്‍ ടോര്‍ക്കും 206 Nm മോട്ടോര്‍ ടോര്‍ക്കും നല്‍കുന്ന 183 bhp പവര്‍ ഉത്പാദിപ്പിക്കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണവുമായി ജോടിയാക്കിയ എഞ്ചിനുമുണ്ട്. ഈ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും പെട്രോള്‍ പവര്‍ മാത്രമാണ്. CVT ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാകും തെരഞ്ഞെടുക്കാനാകുക. ഫോര്‍ച്യൂണറിന്റെ കാര്യം പരിശോധിക്കുമ്പോള്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ AT ഗിയര്‍ബോക്സുമായി ജോടിയാക്കിയ 2.7-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും.
ഇത് 164 bhp പവറും 245 Nm ടോര്‍ക്കും നല്‍കുന്നു. നിങ്ങള്‍ക്ക് ഡീസല്‍ എഞ്ചിന്‍ ഓപഷനാണ് വേണ്ടതെങ്കില്‍ അതിനും വകുപ്പുണ്ട്. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 201 bhp പവറും 420 Nm ടോര്‍ക്കും ഉത്്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. അതുമല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ AT ഗിയര്‍ബോക്സ് ഉണ്ട്. ഫോര്‍ച്യൂണറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നോവ ഹൈക്രോസിന്റെ വില കുറവാണ്. ഫോര്‍ച്യൂണര്‍ 4×4 കഴിവുകളോടെ വരുന്നതിനാല്‍ ഇതിന്റെ ഉപഭോക്താക്കളും വ്യത്യസ്ഥമാണ്. ലാഡര്‍ ഫ്രെയിം ഷാസിയും മറ്റ് മെക്കാനിക്കല്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്ന ഇതിന് ഓഫ്റോഡിംഗിലേക്കാണ് ചായ്വ് കൂടുതല്‍.
ഹൈക്രോസിന്റെ കാര്യം നോക്കിയാല്‍ ഇത് ഒരു മോണോകോക്ക് എംപിവിയാണ്. കീശക്ക് ആശ്വാസവും സുഖകരമായ യാത്രയും ഇത് വാഗ്ദാനം ചെയ്യുന്നു. അത്യാവശ്യം പണം ലാഭിച്ച് കൂടുതല്‍ ഫീച്ചറുകളും ടെക്‌നോളജിയും അടങ്ങിയിരിക്കുന്ന കാറാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഹൈക്രോസ് ധൈര്യമായി വാങ്ങാം. അതിന്റെ പരുഷമായ ലുക്കും ബോള്‍ഡ് സ്റ്റാന്‍സും നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതെങ്കില്‍ ഫോര്‍ച്യൂണറിന്റെ പിന്നാലെ പോകാം. 38.92 ലക്ഷം രൂപ (ഓണ്‍-റോഡ്, മുംബൈ) മുതലാണ് ഫോര്‍ച്യൂണര്‍ മാനുവല്‍ പെട്രോളിന്റെ വില ആരംഭിക്കുന്നത്. ഫോര്‍ച്യൂണറിന്റെ GR സ്‌പോര്‍ട് നിരത്തിലിറക്കാന്‍ മുടക്കേണ്ടത് 60.86 ലക്ഷം രൂപയാണ്. അതിനാല്‍ നിങ്ങളുടെ ആവശ്യങ്ങളും ഇഷ്ടവും തിരിച്ചറിഞ്ഞ് ഈ ടെയോട്ട മോഡലുകളില്‍ ഒന്ന് സ്വന്തമാക്കാം.


Click it and Unblock the Notifications








