നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

ഫോർഡ് അടുത്തിടെ ഇന്ത്യയിൽ പ്രാദേശിക ഉത്പാദനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. മറ്റ് അമേരിക്കൻ ബ്രാൻഡുകളായ ഷെവർലെ, ഹാർലി ഡേവിഡ്‌സൺ എന്നിവരുടെ എക്സിറ്റിന് പിന്നാലെയാണ് ഫോർഡിന്റെ ഈ നീക്കം, ഇതോടെ ഇന്ത്യൻ വാഹന വിപണിയിൽ അമേരിക്കൻ സാന്നിധ്യം കുറയുകയാണ്.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

ഫോർഡ് ഇന്ത്യ ഇതിനകം തന്നെ അതിന്റെ ഉൽപാദന സൗകര്യങ്ങൾ അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെ, ഇപ്പോൾ ഷോറൂമുകളുടെയും കമ്പനിയുടെയും ഭാഗത്ത് നിന്ന് സ്റ്റോക്കുകൾ ക്ലിയർ ചെയ്യുന്നതിനായി ബ്രാൻഡിൽ നിന്നുള്ള കാറുകൾക്ക് വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

ഉപഭോക്താക്കൾക്ക് ഇത്തരം കിഴിവുകളോടെ ഒരു പുതിയ ഫോർഡ് കാർ വാങ്ങുന്നത് വളരെ പ്രലോഭനകരമാണ്, പ്രത്യേകിച്ച് വരാനിരിക്കുന്ന ഉത്സവ സീസണിന് തൊട്ടുമുമ്പ് ഇത് മികച്ച ഡീലായിരിക്കും.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

പുതിയ ഫോർഡ് കാറുകൾ മാത്രമല്ല, ഇന്ത്യയിലെ യൂസ്ഡ് കാർ വിപണിയും വളരെ വലുതാണ്, കൂടാതെ ധാരാളം ഫോർഡ് മോഡലുകൾ ഇവിടേയും ഓഫറിലുണ്ട്. പക്ഷേ, ഈ കിഴിവുകൾക്കെല്ലാം മുകളിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

ഒരു പുതിയ അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് ഫോർഡ് കാർ വാങ്ങാൻ പറ്റിയ സമയമാണോ ഇത്? ഈ സമയത്ത് ഒരു ഫോർഡ് കാർ വാങ്ങാൻ തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

മെയിൻന്റനൻസ്

ആകർഷകമായ വിലയ്ക്ക് വാങ്ങുക എന്നത് മാത്രമല്ല ഒരു കാറിനെ മികച്ചതാക്കുന്നത്. വാങ്ങിയതിനുശേഷമാണ് ഓണർഷിപ്പ് എക്സ്പീരിയൻസ് ആരംഭിക്കുന്നത്. ഈ എക്സ്പീരിയൻസിൽ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായത് കൃത്യമായ ആനുകാലിക മെയിൻന്റനൻസാണ്. സ്പെയർ പാർട്സുകളിൽ യാതൊരു പ്രശ്നവും നേരിടേണ്ടി വരില്ലെന്ന് ഉടമകൾക്ക് ഫോർഡ് ഉറപ്പ് നൽകി. അതിനാൽ, സാധാരണ അറ്റകുറ്റപ്പണികൾ പ്രശ്നമാകില്ലെന്ന് പ്രതീക്ഷിക്കാം.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

റീസെയിൽ വാല്യൂ

ഒരു കാർ വാങ്ങുമ്പോൾ, റീസെയിൽ വാല്യൂ എന്നത് നമ്മൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നാണ്. ഫോർഡ് കാറുകൾ സാധാരണയായി ഉയർന്ന റീസെയിൽ മൂല്യത്തോടെയാണ് വരുന്നത്. പക്ഷേ, ബ്രാൻഡിന് ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇല്ലെങ്കിൽ, ഉപഭോക്തൃ ധാരണകൾ കാരണം റീസെയിൽ വാല്യുവിന് ഒരു പ്രഹരം ലഭിക്കും.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

ഇത് തീർച്ചയായും ബയേർസിന് ഒരു നിർണ്ണായക ഘടകമാണ്. എന്നിരുന്നാലും, നിങ്ങൾ ഏഴ് മുതൽ എട്ട് വർഷത്തേക്ക് ഈ കാർ ഓടിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, കുറഞ്ഞ റീസെയിൽ വാല്യൂ എന്ന ഘടകം നിങ്ങൾക്ക് അവഗണിക്കാം.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

വാങ്ങുകയോ / വാങ്ങാതിരിക്കുകയോ:

ഒരു ഫോർഡ് കാർ വാങ്ങാനോ വാങ്ങാതിരിക്കാനൊ ഉള്ള തീരുമാനം ആത്യന്തികമായി ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇവയിൽ വില, ഉപഭോക്താക്കൾ നേരിട്ടേക്കാവുന്ന അസൗകര്യങ്ങൾക്കുള്ള സഹിഷ്ണുത നില, ഉപഭോക്താവ് എത്രകാലം കാർ കൈവശം വെയ്ക്കാൻ ആഗ്രഹിക്കുന്നു എന്നിവയടങ്ങുന്നു.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

പാർട്സുകളുടെ ലഭ്യതയെക്കുറിച്ച് പറയുമ്പോൾ, യുഎസ് വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പാർട്സ് ഇൻവെന്ററി നിലനിർത്തുന്നത് തുടരുമെന്ന് പറഞ്ഞിട്ടുണ്ട്, അതിനാൽ കോമൺ റെഗുലർ പാർട്സുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

പതിവ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതും എളുപ്പമായിരിക്കും. എന്നിരുന്നാലും, നിർണായകവും പ്രധാനവുമായ അറ്റകുറ്റപ്പണികൾക്ക് കൂടുതൽ സമയം എടുത്തേക്കാം.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

സർവ്വീസ് ശൃംഖലയെക്കുറിച്ച് പറയുമ്പോൾ, ഫോർഡ് സർവ്വീസ് നെറ്റ്വർക്ക് അല്പം ചുരുക്കിയേക്കാം, ഇതിനെക്കുറിച്ച് വ്യക്തമായി ഉറപ്പില്ല. കൂടാതെ, വ്യക്തികൾ അല്ലെങ്കിൽ സ്റ്റാർട്ടപ്പുകൾ നടത്തുന്ന തേർഡ് പാർട്ടി വർക്ക് ഷോപ്പുകളിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്താവുന്നതാണ്. അതിനാൽ, ഇക്കാര്യത്തിൽ സാധ്യതയുള്ള അസൗകര്യ ഘടകവും അവഗണിക്കാം.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് ചെറിയ അസൗകര്യങ്ങൾ സഹിക്കാൻ കഴിയുമെങ്കിൽ ഉയർന്ന കിഴിവിൽ ഒരു ബ്രാൻഡ് ന്യൂ ഫോർഡ് കാർ വാങ്ങുന്നത് ലാഭകരമായ ഇടപാടായിരിക്കും.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

എന്നിരുന്നാലും, സെക്കൻഡ് ഹാൻഡ് മോഡലുകൾക്ക്, ഇത് തികച്ചും വ്യത്യസ്തമായ ഒരു കേസായിരിക്കും. പഴയ കാറുകൾക്ക് വാരവുന്ന പ്രശ്നങ്ങൾ വലുതായിരിക്കും. കാറിന്റെ റീസെയിൽ വാല്യൂവും ഗണ്യമായി കുറയും.

നിലവിലെ സാഹചര്യത്തിൽ ഉയർന്ന് ഡിസ്കൗണ്ടിൽ ഒരു ഫോർഡ് കാർ വാങ്ങണോ/ വേണ്ടയോ? പരിശോധിക്കാം

രാജ്യത്ത് ജെനറൽ മോട്ടോർസ് (ഷവർലെ) കാറുകൾക്ക് നേരിടേണ്ടി വന്ന അവസ്ഥ ഫോർഡിനും വരുമോ എന്ന് ഊഹാപോഹങ്ങളുണ്ട്. മികച്ച മോഡലുകളായിരുന്നെങ്കിലും ഷവർലെ കാറുകൾ ഇപ്പോൾ വളരെ താഴ്ന്ന റീസെയിൽ വാല്യൂവാണ് നേരിടുന്നത്. എന്നാൽ പാർട്സിന്റെ ലഭ്യയുള്ളയിടത്തോളം കാലം അത്തരത്തിൽ ഒരു പ്രശ്നം നേരിടേണ്ടി വരില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Is it safe to buy a ford car during this situation details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X