പെട്രോൾ ഉപയോഗിച്ച് കാറിൻ്റെ ഭാഗങ്ങൾ വൃത്തിയാക്കുന്നത് സുരക്ഷിതമാണോ? ഇതൊക്കെ അറിഞ്ഞിരിക്കണ്ടേ
നിങ്ങളുടെ വാഹനം സർവീസ് സെൻ്ററിൽ കൊടുക്കുമ്പോൾ അവർ വാഹനത്തിൻ്റെ ചില ഭാഗങ്ങൾ പെട്രോൾ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നിങ്ങൾക്കറിയാമായിരിക്കുമല്ലോ. എന്നാൽ അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.ഇങ്ങനെ ചെയ്യുന്നത് കൊണ്ടുളള ഗുണവും ദോഷവും എന്താണെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് കേട്ടോ. അടുത്ത തവണ നിങ്ങൾക്ക് വാഹനം സർവീസ് ചെയ്യാൻ കൊടുക്കുമ്പോൾ ഈ കാര്യങ്ങൾ നിങ്ങളുടെ മെക്കാനിക്കിനോട് ചോദിച്ച് അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ വാഹനങ്ങളുടെ ഭാഗം പെട്രോളിൽ വൃത്തിയാക്കുന്നത് വളരെ നല്ലതാണ് എന്നാണ് നിങ്ങൾ മനസിലാക്കേണ്ടത്. അത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഏത് തരത്തിലുള്ള അഴുക്കും വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന ഏറ്റവും മികച്ച ലായകമാണ് പെട്രോൾ. പലതവണയായി വാഹനത്തിൻ്റെ ചില പ്രത്യേക ഭാഗത്ത് ധാരാളം അഴുക്ക് കുടുങ്ങിക്കിടക്കുമ്പോൾ അത് വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തിൽ, പെട്രോൾ ഉപയോഗിച്ച് വൃത്തിയാക്കിയാൽ, അത് വളരെ എളുപ്പത്തിൽ വൃത്തിയാക്കപ്പെടും. ഗ്രീസ്, ഓയിൽ കാർബൺ എന്നിവയും പെട്രോൾ ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം എന്നതാണ് മെക്കാനിക്കുകൾ ശുപാർശ ചെയ്യുന്നത്.

മറ്റേതൊരു ക്ലീനിംഗിനെ അപേക്ഷിച്ച്, പെട്രോൾ ഉപയോഗിച്ച് ഭാഗങ്ങൾ വൃത്തിയാക്കിയാൽ, അത് പെട്ടെന്ന് ഉണങ്ങുകയും വാഹനത്തിൽ ഭാഗങ്ങൾക്ക് കൂടുതൽ കാലം ഈട് നിൽക്കാൻ സഹായിക്കുകയും ചെയ്യും. പെട്രോൾ ഉപയോഗിച്ച് വാഹനത്തിൻ്റെ ഭാഗങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുമെങ്കിലും. എന്നാൽ ഇത് പെട്ടെന്ന് തീപിടിക്കാൻ കഴിയുന്ന പദാർത്ഥമാണ്. ഉയർന്ന താപനിലയിലും അശ്രദ്ധമായും ഇത് ഉപയോഗിച്ചാൽ അപകട സാധ്യത വർദ്ധിക്കുന്നു. അതുകൊണ്ട് തന്നെ പെട്രോൾ ഉപയോഗിച്ച് നിങ്ങൾ വീടുകളിൽ ഈ കാര്യം ചെയ്യരുത് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.
മഴക്കാലത്ത് നിങ്ങളുടെ വാഹനം വൃത്തിയായി സൂക്ഷിക്കാൻ പല വഴികളുണ്ട്. ക്യാബിനിലെ അമിതമായ ഈർപ്പം കാരണം നിങ്ങളുടെ കാറിന്റെ ഇന്റീരിയറിൽ നിന്നും ദുർഹന്ധം വ്യമിക്കാനുള്ള സാധ്യത മഴക്കാലത്ത് വളരെയധികം ഉയർത്തുന്ന കാര്യമാണ്. ഇതിനെ ഒരുപരിധി വരെ മറികടക്കാൻ എയർ ഫ്രഷനർ മൺസൂൺ സമയത്ത് സഹായകരമാവും. മഴക്കാലത്ത് മാത്രമല്ല, അല്ലാത്ത സമയങ്ങളിലും നിലവാരമുള്ള എയർ ഫ്രഷനർ ദുർഗന്ധം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.

മൺസൂൺ കാലത്ത് കാറിന്റെ ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ ഏറ്റവും നല്ല മാർഗമാണ് റബർ മാറ്റുകളുടെ ഉപയോഗം. ഈർപ്പം വലിയാതിരിക്കാനും എളുപ്പത്തിൽ കഴുകി ഉണക്കാമെന്നുമുള്ളതിനാൽ റബർ മാറ്റുകൾ മഴക്കാലത്ത് ഉപയോഗിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും. ഇവ കാർപെറ്റുകൾ ലെയർ നനയാതെ സംരക്ഷിക്കാനും സഹായിക്കും. ഇന്ന് മിക്കകാറുകളിലും മറ്റ് മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നതെങ്കിലും മൺസൂൺ സമയങ്ങളിലെങ്കിലും റബർ മാറ്റുകൾ വാങ്ങാൻ ശ്രമിക്കണം.
മഴക്കാലത്ത് കുടയുടെ ഉപയോഗത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കാറിലാണ് കുടയുടെ ആവശ്യം എന്തെന്ന് വിചാരിച്ച് മടികാണിക്കരുത്. എവിടെയെങ്കിലും ഇറങ്ങി എന്തെങ്കിലും വാങ്ങണമെന്ന് വിചാരിച്ചാൽ മഴ നനഞ്ഞ് സീറ്റിൽ വന്നിരിക്കുന്നതിലും നല്ലതാണ് ഒരു കുട കാറിൽ കരുതുന്നത്. നനഞ്ഞ കുട സൂക്ഷിക്കാൻ വാട്ടർപ്രൂഫ് പൗച്ച് ഉപയോഗിക്കുന്നതാണ് നല്ലത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
കാറിന്റെ കാർപ്പെറ്റിൽ നിന്ന് വെള്ളവും ചെളിയും ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം പഴയ പത്രപേപ്പറുകൾ ഫ്ലോറിൽ വിരിച്ച് ഉപയോഗിക്കുക എന്നതും നല്ലതാണ്. പത്രം വെള്ളം തൽക്ഷണം ആഗിരണം ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്. കൂടാതെ മിക്കവരുടേയും വീട്ടിൽ തന്നെ പത്രമുള്ളതിനാൽ ഇതിന് ചെലവുകളൊന്നും വരികയുമില്ല. വാഹനത്തിന്റെ ഫ്ളോറില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നത് ഇന്റീരിയര്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








