കാറിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങാറുണ്ടോ; മരണം വരെ സംഭവിച്ചേക്കാം

കാറിൽ എസി ഓൺ ചെയ്ത് ഇരിക്കുന്നത് നമ്മളിൽ പലരും ചെയ്യാറുളള കാര്യമാണ്. എന്നാൽ വാഹനത്തിൽ ഏസ് ഓൺ ചെയ്ത് കിടന്ന് ഉറങ്ങുന്നത് ചിലപ്പോൾ നിങ്ങളുടെ മരണത്തിന് പോലും കാരണമാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച സിനിമ, സീരിയൽ നടനായ വിനോദ് തോമസിൻ്റെ മരണം വിഷവാതകം ശ്വസിച്ചതാകാം എന്നാണ് പ്രാഥമിക വിവരം. എസിയിൽ നിന്ന് ചിലപ്പോൾ വിഷവാതകം പുറത്തു വരാനുളള സാധ്യത ഉണ്ട്.

ദൂര യാത്രകൾ പോകുമ്പോൾ നിങ്ങൾ വാഹനമോടിച്ച് ക്ഷീണിക്കുകയാണെങ്കിൽ എല്ലാവരും ചെയ്യുന്ന കാര്യമാണ് വാഹനം സൈഡിലേക്ക് ഒതുക്കി നിർത്തി എസിയിട്ട് വാഹനത്തിൽ കിടന്ന് ഉറങ്ങുക എന്നത്. ട്രക്ക് ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും അവരുടെ വാഹനങ്ങളിൽ കിടന്ന് ഉറങ്ങുന്നത് സാധാരണമാണ്. എസി ഓണാക്കി കാറിൽ ഉറങ്ങുന്നത് അപകടകരമാണ്, കാറിൽ ഉറങ്ങുമ്പോൾ എസി പ്രവർത്തിപ്പിക്കാതിരിക്കാൻ ഡ്രൈവർമാർ നിർദ്ദേശിക്കാറുണ്ട്.

കാറിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങാറുണ്ടോ; മരണം വരെ സംഭവിക്കാം

എസി പ്രവർത്തിപ്പിക്കുന്ന കാറിൽ ഉറങ്ങുന്നത് അപകടകരമാകാനുള്ള പ്രധാന കാരണം ഗ്യാസ് കാർബൺ മോണോക്സൈഡ് ആണ്. കാറിൻ്റെ എക്‌സ്‌ഹോസ്റ്റിൽ നിന്ന് വരുന്ന പുക നിങ്ങളുടെ ചുറ്റുമുള്ള അന്തരീക്ഷത്തിലേക്കും വായുവിലേക്കും കാർബൺ മോണോക്‌സൈഡ് പുറന്തള്ളുന്നുണ്ട്. എന്നാൽ നിങ്ങൾ തുറന്ന റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഇത് ജീവന് ഭീഷണിയല്ല, എന്നാൽ ചെറിയ ഇടങ്ങളിൽ ഒതുങ്ങുമ്പോൾ, കാർബൺ മോണോക്സൈഡ് അത്യന്തം അപകടകരമാണ്.

വാതകം ശ്വസിക്കുമ്പോൾ കാർബൺ മോണോക്സൈഡ് ശരീരത്തിലേക്ക് കയറുകയും, തുടർന്ന് രക്തത്തിലേക്കും കോശങ്ങളിലേക്കും ഓക്സിജൻ ലഭിക്കുന്നത് തടയുകയും ചെയ്യുന്നു, ഇത് വിഷബാധ, മസ്തിഷ്ക ക്ഷതം, മരണം എന്നിവയിലേക്ക് നിങ്ങളെ നയിക്കുന്നു. നിങ്ങളുടെ കാറിന്റെ എക്‌സ്‌ഹോസ്റ്റിലോ എസി സിസ്റ്റത്തിലോ എന്തെങ്കിലും ചോർച്ചയുണ്ടെങ്കിൽ, കാർബൺ മോണോക്‌സൈഡ് കാറിനുള്ളിൽ വ്യാപിക്കുകയും ചെയ്യുന്നു.

കാറിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങാറുണ്ടോ; മരണം വരെ സംഭവിക്കാം

ഉറങ്ങുമ്പോൾ കാർബൺ മോണോക്സൈഡ് കാറിനുളളിലേക്ക് കയറിയാലും നിങ്ങൾക്ക് അറിയാൻ സാധിച്ചുവെന്ന് വരില്ല. കാർബൺ മോണോക്‌സൈഡ് മണമില്ലാത്തത് കൊണ്ട്, വിഷബാധ നിങ്ങളെ ഉറക്കത്തിലേക്ക് നയിക്കും, എസി പ്രവർത്തിപ്പിച്ച് ഉറങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ എസിക്ക് ചോർച്ചയില്ലെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.

അതോടൊപ്പം തന്നെ നിങ്ങൾ ഉറങ്ങുമ്പോൾ കാർ എസി ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് നിങ്ങളുടെ കാറിന്റെ എഞ്ചിൻ അമിതമായി ചൂടാകുന്നതിനും കാരണമാകും. നിങ്ങളുടെ കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രവർത്തിപ്പിക്കാനാണ് എസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുറത്തുനിന്നുള്ള വായുവും ഫാനുകളും ചേർന്ന് എഞ്ചിൻ തണുപ്പിക്കാൻ പ്രവർത്തിക്കുന്നു. നിങ്ങളുടെ എഞ്ചിൻ അമിതമായി ചൂടാകുകയാണെങ്കിൽ, കാർ റേഡിയേറ്ററിന് കേടുപാടുകൾ സംഭവിക്കുകയും ചെലവേറിയ അറ്റകുറ്റപ്പണികൾക്കായി പണം നൽകേണ്ടിവരികയും അല്ലെങ്കിൽ അത് മാറ്റിസ്ഥാപിക്കുകയും ചെയ്യേണ്ടി വരും.

കാറിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങാറുണ്ടോ; മരണം വരെ സംഭവിക്കാം

നിങ്ങളുടെ കാറുകളിൽ നിങ്ങൾ അധികനേരം എസി ഓൺ ചെയ്ത് കിടക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. അതോടൊര്രം തന്നെ കുട്ടികളേയും മറ്റ് വളർത്തു മൃഗങ്ങളേയും വാഹനത്തിൽ ഇരുത്തിയിട്ട് പോകുന്നത് ഒഴിവാക്കുക. അഥവാ കുട്ടികളെ വാഹനത്തിൽ ഇരുത്തിയിട്ട് പോകുകയാണെങ്കിൽ ഗ്ലാസ് അൽപ്പം താഴ്ത്തി ഇടാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ ചിലപ്പോൾ ജീവഹാനി പോലും സംഭവിക്കാൻ സാധ്യതയുണ്ട്.

കാറിൽ വൃത്താകൃതിയിലുള്ള ആരോ അടയാളമുള്ള ഒരു നിർദ്ദിഷ്ട ബട്ടൺ പലരും കണ്ടിട്ടുണ്ടാവാം. മനസിലായില്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്ന ബട്ടണിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. എയർ സർക്കുലേഷൻ ബട്ടൺ എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഈ ബട്ടൺ വാഹനത്തിന്റെ പുറത്തുനിന്ന് വരുന്ന വായുവിനെ തടയുന്നതിനായാണ് നൽകിയിരിക്കുന്നത്.

കാറിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങാറുണ്ടോ; മരണം വരെ സംഭവിക്കാം

തൽഫലമായി, വായു റീസർക്കുലേറ്റ് ചെയ്യുകയും ചെയ്യുന്നു. സ്ഥിരമായി വാഹനത്തിലെ എസി നാം ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ എസി റീസർക്കുലേഷൻ മോഡിലിടണോ അതോ ഫ്രഷ് എയർ മോഡലിടണോ ഇടേണ്ടത് എന്ന കാര്യത്തിൽ ഭൂരിപക്ഷം പേർക്കും സംശയമാണ്. വേനൽക്കാലത്തും ശൈത്യകാലത്തും എയർ സർക്കുലേഷൻ ബട്ടൺ ഉപയോഗിക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.

വേനൽക്കാലത്ത് സൂര്യന്റെ ചുട്ടുപൊള്ളുന്ന ചൂടിൽ ദീർഘനേരം വാഹനം പാർക്ക് ചെയ്താൽ തിരിച്ച് വണ്ടിയിൽ കയറുന്ന കാര്യം അൽപം ബുദ്ധിമുട്ടേറിയതാണ്. സീറ്റും സ്റ്റിയറിംഗുമെല്ലാം ചുട്ടുപഴുത്തിരിക്കുന്നതിന് പുറമെ വാഹനത്തിന്റെ അകത്ത് നിലനിൽക്കുന്ന ചൂട് തന്നെയാണ് നമ്മളെ ഭയപ്പെടുത്തുന്ന കാര്യം. കാർ പാർക്ക് ചെയ്‌തിരിക്കുമ്പോൾ ഏതായാലും കാറിനുള്ളിലെ എയർകണ്ടീഷണർ ഓണാക്കിയിട്ട് പോവാനാവില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തിൽ എയർ റീസർക്കുലേഷൻ ബട്ടൺ സഹായകരമാവും.

റീ സർക്കുലേറ്റിംഗ് മോഡിൽ വാഹനത്തിനുള്ളിലുള്ള വായുവാണ് തണുപ്പിക്കുക അതുകൊണ്ടു തന്നെ എസിക്ക് പണി എളുപ്പമാണ്. എന്നാൽ എപ്പോഴും അതു തന്നെ ഉപയോഗിച്ചാൽ കാറിലെ ദുഷിച്ച വായു പുറത്തേയ്ക്ക് പോകുകയില്ല. ആയതിനാൽ ഇടയ്ക്ക് ഫ്രഷ് എയർ മോഡ് ഉപയോഗിക്കുകയും വേണം. അങ്ങനെയെങ്കിൽ എസിയിട്ട് യാത്ര ചെയ്യുമ്പോഴുണ്ടാവുന്ന തലവേദനയെ എല്ലാം ഒരു പരിധി വരെ ഒഴിവാക്കാനുമാവും.

ശൈത്യകാലത്ത് എയർ റീസർക്കുലേഷൻ ബട്ടൺ പൊതുവേ അധികം ഉപയോഗിക്കാറില്ല. ഗ്ലാസിൽ നിന്നും വിൻഡോകളിൽ നിന്നും അധിക ഫോഗ് നീക്കം ചെയ്യാനും ഇത് ഓണാക്കാം, അതുവഴി ഡ്രൈവർക്ക് മുന്നിലുള്ള റോഡിന്റെ മികച്ചതും വ്യക്തവുമായ കാഴ്ച്ച ലഭിക്കും. മലിനീകരണം, ക്യാബിനിനുള്ളിൽ നിന്നും വരുന്ന അനാവശ്യ ഗന്ധം എന്നിവയിൽ നിന്ന് മുക്തി നേടാനും എയർ റീസർക്കുലേഷൻ പ്രയോജനകരമാണ്.

More from DriveSpark

Article Published On: Monday, November 20, 2023, 11:57 [IST]
English summary
Is it safe to sleep in a car with ac on know the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X