വിമാനത്തിൻ്റെ ഭാരവും ടേക്ക് ഓഫും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞുവച്ചോളു
വിമാനം പറന്നുയരുമ്പോൾ നമ്മൾ എല്ലാവരുടേയും മനസിൽ ഉയരുന്ന ഒരു ചോദ്യമാണ്, എത്രമാത്രം ഭാരമായിരിക്കും വിമാനം വഹിക്കുന്നത് എന്ന്. ഭാരവും വിമാനത്തിൻ്റെ ബാലൻസും ടേക്ക് ഓഫിന് ഒരു ഘടകമാണ് എന്നാണ് ആദ്യം മനസിലാക്കേണ്ടത്. ടേക്ക് ഓഫ് എന്നാൽ വിമാനത്തെ സംബന്ധിച്ച് വളരെ നിർണായകമായി ഒരു ഘട്ടമാണ്. സാധാരണയായി ടേക്ക്ഓഫിന് സുരക്ഷയുടെ ഏറ്റവും കർശനമായ മാർജിൻ ഉണ്ട്, കാരണം വലിയ ഭാരമാണ് വഹിച്ച് പറന്നുയരുന്നത്.
ടേക്ക് ഓഫിൻ്റെ സമയത്ത് യാത്രക്കാർ ഒന്ന് എഴുന്നേൽക്കുന്നതും, നടക്കുന്നത് പോലും ടേക്ക് ഓഫിനെ ബാധിക്കാൻ കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് ടേക്ക് ഓഫിൻ്റെ സമയത്താണ്. വിമാനത്തിൻ്റെ ഭാരവും ബാലൻസും ഒന്നുപോലെ ആയിരിക്കണം എന്നാണ് നിയമം. വിമാനത്തിൻ്റെ സീറ്റ് കാലിയാണെങ്കിൽ പോലും ടേക്ക് ഓഫിന് മുൻപ് സീറ്റ് മാറിയിരിക്കാൻ ക്യാബിൻ ക്രൂ സമ്മതിക്കാറില്ല അതിൻ്റെ കാരണം ഇതാണ്.

നിങ്ങൾ വായുവിൽ എത്തിക്കഴിഞ്ഞാൽ, യാത്രക്കാരുടെ ചലനം വിമാനത്തിൻ്റെ ബാലൻസിനെ ബാധിക്കില്ല എന്നതാണ് ഗുണം. കാരണം വിമാനം വളരെ വേഗത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ട് ഇരിക്കുകയാണ്. അപ്പോൾ ബാലൻസിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ പോലും അത് നിയന്ത്രിക്കാൻ പൈലറ്റ് ഉണ്ട്. അത് പോലെ തന്നെയാണ് നിങ്ങളുടെ ലഗേജുകൾ. വിമാത്തിന് ഒറുപാട് ഭാരം വഹിക്കാനുളള കഴിവുണ്ട്, എന്നാൽ അതിൻ്റെ പരിധി വരെ എത്തുന്നത് പോലെ ഒരിക്കലും ലഗേജുകൾ നിറയ്ക്കാറില്ല.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു. അപ്പോള്‍ നമ്മള്‍ ലഗേജ് ഭാരം കുറക്കേണ്ടതായി വരും. അതിനാല്‍ മുന്‍കൂറായി പണമടയ്ക്കുക എന്നതാണ് ഏറ്റവും നല്ല ആശയം.
നിങ്ങള്‍ ഒരു ഗ്രൂപ്പായോ കുടുംബമായോ ആണ് യാത്ര ചെയ്യുന്നതെന്ന് വെക്കുക. വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് ഇത്രയും ലഗേജ് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടാകും. നിങ്ങള്‍ ഗ്രൂപ്പായാണ് യാത്രചെയ്യുന്നതെങ്കില്‍ ചിലര്‍ക്ക് ലഗേജ് ഭാരം കുറവായിരിക്കും. അത്തരം സാഹചര്യത്തില്‍ കൂടെയുള്ളയാളുമായി ലഗേജ് പങ്കിടാം. ഇതുവഴി നിങ്ങള്‍ പണം ലാഭിക്കാനാകും.
ലഗേജ് കൊണ്ടുപോകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബാഗിന്റെ ഭാരവും മൊത്തം ഭാരത്തില്‍ കണക്കാക്കും. അതിനാല്‍ നിങ്ങളുടെ ലഗേജ് ഒരു ഭാരമുള്ള ബാഗില്‍ ഇടുകയാണെങ്കില്‍, ആ ബാഗിന്റെ ഭാരം കാരണം നിങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ അളവ് കുറഞ്ഞേക്കാം. അതിനാല്‍ വിമാന യാത്രയ്ക്കായി ഏപ്പോഴും ഭാരം കുറഞ്ഞ ബാഗ് ഉപയോഗിക്കുക. കൂടുതല്‍ സാധനങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും.
വിമാനക്കമ്പനികള്‍ ലഗേജുകള്‍ രണ്ടായി തരത്തില്‍ വേര്‍തിരിക്കുന്നു. ഒന്ന് സാധാരണ ലഗേജ്, രണ്ടാമത്തേത് ഹാന്‍ഡ് ലഗേജ്. രണ്ടിനും വെവ്വേറെ പരമാവധി തൂക്കങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഹാന്‍ഡ് ലഗേജിന്റെ ഭാരം കുറവും ലഗേജിന് ഭാരം കൂടുതലുമാണെങ്കില്‍ ബാഗേജില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ ഹാന്‍ഡ് ലഗേജിലേക്ക് മാറ്റണം. ഈ ഐഡിയ പലരും പ്രയോഗിക്കുന്നില്ല.
അതോടൊപ്പം വിമാന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിങ്ങള്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാല്‍ ആദ്യം ബാഗേജ് അലവന്‍സ് പരിശോധിക്കണം. ഓരോ എയര്‍ലൈനിനും വ്യത്യസ്ത ബാഗേജ് അലവന്‍സുകളാണ് ഉള്ളത്. അത് കൊണ്ട് വിമാനത്തെ കുറിച്ചുളള നിങ്ങളുടെ സംശയങ്ങൾ എന്താണെങ്കിലും അത് കമൻ്റിലൂടെ ഞങ്ങളുമായി പങ്കുവയ്ക്കാവുന്നതാണ്. വിമാനത്തെ കുറിച്ച് എത്ര പറഞ്ഞാലും തീരാത്ത ഒരു വിഷയമാണ്. അത് കൊണ്ട് നിങ്ങൾക്ക് തോന്നുന്ന സംശയങ്ങൾ മറക്കാതെ ചോദിക്കുക.


Click it and Unblock the Notifications








