ലോകത്തിലെ ഏറ്റവും വലിയ കാര്‍ മോഷണം ഏതെന്നറിയാമോ? നടത്തിയതാരെന്നറിഞ്ഞാല്‍ ഞെട്ടും!
മോഷണം എല്ലാ കാലത്തും വാഹന ഉടമകളുടെ പേടിസ്വപ്‌നമാണ്. എന്തൊക്കെ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും തസ്‌കരന്‍മാര്‍ അതിനെ വെല്ലുന്ന തന്ത്രങ്ങളുമായി കാര്‍ കവരുന്നു. വാഹനങ്ങള്‍ മോഷണം പോകുന്നതിനെ തുടര്‍ന്ന് ചില കമ്പനികള്‍ പുലിവാല് പിടിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. കാര്‍ മോഷണങ്ങള്‍ മുമ്പത്തേക്കാള്‍ കുറവാണെങ്കിലും അവ ഇപ്പോഴും നടക്കുന്നു.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ 'കാര്‍ മോഷണം' എന്ന് വിശേഷിപ്പിക്കുന്ന സംഭവം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. എന്നാല്‍ ഇവി ഒരു വ്യക്തിയോ സംഘമോ അല്ല മറിച്ച് ഒരു സര്‍ക്കാറാണ് ഈ മോഷണം നടത്തിയതെന്നാണ് ആരോപണം. 49 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1974-ല്‍ നടന്ന ഈ സംഭവത്തെ കുറിച്ച് തുടര്‍ന്ന് വായിക്കാം.

ഒരു സര്‍ക്കാര്‍ കാര്‍ മോഷ്ടിക്കുകയോ എന്ന സംശയം നിങ്ങള്‍ക്കുണ്ടാകും. ഇവിടെ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു രാജ്യത്തെ ഭരണകൂടമാണ് ആരോപണ വിധേയമായിട്ടുള്ളത്. 1974-ല്‍ സ്വീഡിഷ് സര്‍ക്കാരും ഉത്തരകൊറിയന്‍ സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ നിന്നാണ് തുടക്കം. ഇതനുസരിച്ച് 70 ദശലക്ഷം യുഎസ് ഡോളര്‍ വില വരുന്ന മെഷീനറികള്‍ സ്വീഡന്‍ ഉത്തര കൊറിയന്‍ സര്‍ക്കാരിന് നല്‍കി.
ഉത്തര കൊറിയയില്‍ ഒരു വ്യാവസായിക വിപ്ലവം അരങ്ങേറുന്ന ആ സമയത്ത് പല രാജ്യങ്ങളും അവര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ആവശ്യമായ എല്ലാ മെഷീനുകളും കടം നല്‍കി സ്വീഡിഷ് സര്‍ക്കാര്‍ ഉത്തര കൊറിയയെ സഹായിച്ചു. മെഷീനറികള്‍ക്കൊപ്പം തന്നെ രാജ്യത്ത് ടാക്‌സികളായി ഉപയോഗിക്കുന്നതിനായി 1000 വോള്‍വോ 144 സെഡാന്‍ കാറുകളും ഉത്തര കൊറിയ സ്വീഡനില്‍ നിന്ന് വാങ്ങി. എന്നാല്‍ ഈ വോള്‍വോ കാറുകളുടെ പണം ഇതുവരെ ഉത്തര കൊറിയ സ്വീഡന് തിരികെ നല്‍കിയിട്ടില്ലെന്നാണ് വിവരം.

സ്വീഡിഷ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സിയുടെ കണക്കനുസരിച്ച് 49 വര്‍ഷം കൊണ്ട് പലിശയും പലിശയുടെ പലിശയുമല്ലാം ചേര്‍ത്ത് 322 ദശലക്ഷം യുഎസ് ഡോളര്‍ കൊറിയ സ്വീഡന് നല്‍കാനുണ്ട്. അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 22,00 കോടി രൂപയോളം വരും.നാളിതുവരെ സ്വീഡിഷ് സര്‍ക്കാര്‍ ഈ കുടിശ്ശികയുടെ ഇന്‍വോയ്‌സ് നോട്ടീസ് ഓരോ വര്‍ഷവും രണ്ട് തവണ ഉത്തര കൊറിയന്‍ സര്‍ക്കാരിന് അയച്ചുകൊണ്ടിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയന്‍ സര്‍ക്കാര്‍ ഇതിനോട് യാതൊരുവിധ പ്രതികരണവും അറിയിക്കുന്നില്ല.
49 വര്‍ഷത്തോളമായി 1000 കാറുകള്‍ക്കുള്ള പണം നല്‍കാത്തതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ മോഷണമായി ഇത് കണക്കാക്കപ്പെടുന്നു. വോള്‍വോ കാറുകളുടെ പണം നല്‍കാത്തതിനെ തുടര്‍ന്ന് സ്വീഡനും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധത്തില്‍ അന്നേ വിള്ളല്‍ വീണു. അന്താരാഷ്ട്ര കരാറുകളുടെ വിശ്വാസ്യതയെ കുറിച്ചും ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യതകളെ കുറിച്ച് ഊഹാപോഹങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടവരുത്തുമെന്നതിനാല്‍ വിഷയത്തില്‍ സ്വീഡിഷ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല.
ഈ സംഭവം നയതന്ത്ര ബന്ധങ്ങളിലെ സങ്കീര്‍ണതകളെ കുറിച്ചും സാമ്പത്തിക ബാധ്യതകളിലേക്കും വെളിച്ചം വീശുന്നു. നിലവില്‍ ഉത്തര കൊറിയന്‍ പ്രസിഡന്റായ കിം ജോങ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങ്ങാണ് ഈ 1000 വോള്‍വോ കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഉത്തര കൊറിയ പണം തിരിച്ചടക്കാതെ വന്നതോടെ സ്വീഡിഷ് സര്‍ക്കാര്‍ കാറുകള്‍ക്കുള്ള പണം പൊതുഖജനാവില്‍ നിന്നെടുത്ത് വോള്‍വോക്ക് നല്‍കിയെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും അവര്‍ ഉത്തര കൊറിയയില്‍ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ്.
ആദ്യം സ്വീഡിഷ് സര്‍ക്കാര്‍ ഇതൊരു കാര്‍ മോഷണമായി കണ്ടിരുന്നില്ല. പണം തിരികെ ലഭിക്കാന്‍ കാലതാമസം ഉണ്ടായതായി തോന്നിയതിനാല്‍ ആദ്യം ഉത്തര കൊറിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. തുടര്‍ന്നും കരാറില്‍ വീഴ്ച വരുത്തിയതോടെ സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. ഏകാധിപത്യ രാജ്യമായ ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അവികസിതമാണ്.

വളരെ കുറച്ച് രാജ്യങ്ങളുമായി മാത്രം സൗഹൃദം വെച്ചുപുലര്‍ത്തുന്ന ഉത്തര കൊറിയയിലെ വിചിത്ര നിയമങ്ങളും പലപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്. പലപ്പോഴും അമേരിക്കയടക്കമുള്ള ലോകശക്തികളെ മിസൈല്‍ പരീക്ഷണങ്ങളിലൂടെയും മറ്റും പ്രകോപിപ്പിക്കാന്‍ ഉത്തര കൊറിയ ശ്രമിക്കാറുണ്ട്. ഏതായാലും ഉത്തര കൊറിയന്‍ സര്‍ക്കാര്‍ സ്വീഡന്‍ സര്‍ക്കാറിനെ പറ്റിച്ച ഈ നടപടിയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തേന്നുവെന്ന് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








