ഇത് മകളുടെ വക! അംബാനി ഗരാജിലേക്ക് വീണ്ടും 6 കോടിയുടെ ബെന്റ്ലി ബെന്റേഗ എത്തിച്ച് ഇഷ

ഇന്ത്യയിൽ അത്യാഡംബര കാറുകളുടെ ശേഖരത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് അംബാനി കുടുംബത്തിന്റെ സ്ഥാനം. ബ്രിട്ടീഷ്, ജർമ്മൻ, ഇറ്റാലിയൻ എന്നിങ്ങനെ ലോകത്തെ പ്രമുഖ കാർ ബ്രാൻഡുകളിൽ നിന്ന് എല്ലാം തന്നെ കോടികൾ വിലമതിക്കുന്ന കാറുകളാണ് ജിയോ ഗരാജിലുള്ളത്. അനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ചടങ്ങിൽ അംബാനികളുടെ ശേഖരത്തിലെ ഫെറാറി പുരോസാങ്ഗ് ഉൾപ്പടെ നിരവധി മോഡലുകൾ നാം കണ്ടിരുന്നു.

അതിനു പിന്നാലെ നിത അംബാനിയുടെ ഏറ്റവും പുതിയ റോസ് ക്വാർട്സ് കളർ ഓപ്ഷനിൽ ഒരുക്കിയിരിക്കുന്ന റോൾസ് റോയ്‌സ് ഫാൻ്റം VIII EWB മോഡലും നാം കണ്ടിരുന്നു. എന്നാൽ ഇവയെ എല്ലാം മറികടന്നു കോണ്ട് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത് അംബാനി കുടുംബത്തിലെ ഇളമുറക്കാരിയായ ഇഷ അംബാനിയുടെ ആറ് കോടി വിലമതിക്കുന്ന പുത്തൻ ബെന്റ്ലി എസ്‌യുവിയാണ്.

അജിയോയുടെ മാനേജിംഗ് ഡയറക്ടർ എന്നത് ഉൾപ്പടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ പല സ്ഥാപനങ്ങളിലും മുഖ്യ പങ്കു വഹിക്കുന്ന ഒരു യുവ ബിസിനസ് വുമണാണ് ഇഷ അംബാനി. Z ലെവൽ സെക്യൂരിറ്റിയിൽ സഞ്ചരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയുടെ പ്രിയ പുത്രിയുടെ യാത്രകൾക്ക് സുഖവും സൗകര്യവും സുരക്ഷയും നൽകാൻ എത്തിയിരിക്കുന്നത് ബെന്റ്ലിയുടെ ബെന്റേഗ എന്ന ആഡംബര മോഡലാണ്.

ഈ സൂപ്പർ ലക്ഷ്വറി എസ്‌യുവിക്ക്, നിലവിൽ 5.0 കോടി രൂപയാണ് ഇന്ത്യൻ വിപണിയിലെ പ്രാരംഭ വില. അതേ സമയം ഏറ്റവും ഉയർന്ന വേരിയൻ്റിന് 6.75 കോടി രൂപയോളം വില ഉയരുന്നു. ഈ സൂചിപ്പിച്ചിരിക്കുന്നത് എല്ലാം എക്സ്-ഷോറൂം വിലകളാണ്, ഓൺറോഡ് വില ഇതിലും കൂടുതലായിരിക്കും.

അതോടൊപ്പം വാഹനത്തിൽ വരുത്തിയിരിക്കുന്ന കസ്റ്റമൈസേഷനുകളും ഇന്റീരിയർ തീമും ഒന്നു തന്നെ ഇപ്പോൾ വ്യക്തമല്ല. എന്നാൽ പ്രീമിയം കാറുകളിലെ ഇത്തരം കസ്റ്റമൈസേഷനുകൾക്ക് വാഹനത്തിന്റെ വിലയ്ക്ക് അപ്പുറം എക്സ്ട്ര ചെലവും വരും എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ കൃത്യമായി ഈ ബെന്റ്ലി ബെന്റേഗയ്ക്ക് എന്ത് ചെലവ് വരും എന്ന് പറയാൻ കഴിയില്ല.

ഇഷ അംബാനിയുടെ ബെൻ്റ്‌ലി ബെന്റേഗ റോഡിലൂടെ ഒഴുകി നീങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇത് മുകേഷ് അംബാനി കുടുംബത്തിൻ്റെ ആദ്യത്തെ ബെൻ്റ്‌ലി ബെന്റേഗ മോഡൽ അല്ല ഇത് എന്നതാണ് വാസ്തവം. ജിയോ ഗ്യരേജിൽ ഇതിനകം നാല് ബെൻ്റ്‌ലി ബെന്റേഗ കാറുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ബെൻ്റ്ലി ബെന്റേഗ ഓടിക്കുന്നത് നാം കണ്ടിട്ടുണ്ട്.

ഇഷ അംബാനി സ്വന്തമാക്കിയ ബെൻ്റ്‌ലി ബെന്റേഗ എസ്‌യുവിയ്ക്ക് കരുത്ത് ഏകുന്നത് ഒരു 4.0 ലിറ്റർ എട്ട് സിലിണ്ടർ ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ യൂണിറ്റ് പരമാവധി 6,000 rpm -ൽ 542 bhp മാക്സ് പവറും 2,000 മുതൽ 4,500 rpm -ൽ 770 Nm പീക്ക് torque ഉം പുറപ്പെടുവിക്കാനാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്.

ഈ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് കണക്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഒട്ടനവധി ആഡംബര സൗകര്യങ്ങളും ഇിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കോടീശ്വരന്മാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നായി ഇത് നിലകൊള്ളുന്നത്. ഇത് കൂടാതെ ഒരു കളർ ചേഞ്ചിംഗ് റാപ്പിനാൽ ഫിനിഷ് ചെയ്തിരിക്കുന്ന റോൾസ് റോയ്സിന്റെ കലിനൻ എസ്‌യുവിയും ഇഷയുടെ പക്കലുണ്ട്.

More from DriveSpark

Article Published On: Thursday, April 11, 2024, 19:07 [IST]
English summary
Isha ambani buys herself a bentley bentayga suv worth 6 crores
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X