5 കോടിയുടെ 'നിറംമാറുന്ന' കാറില്‍ ബോളിവുഡ് നടന്റെ വീട്ടിലെത്തിയ കോടീശ്വരപുത്രി! പേരിലെ 'വാല്' കേട്ടാല്‍ അറിയും

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബാംഗങ്ങളും ബിസിനസിന്റെ കാര്യത്തില്‍ മാത്രമല്ല അവരുടെ ലക്ഷ്വറി ലൈഫ്‌സ്‌റ്റൈലിന്റെ പേരിലും തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ ഗരാജുകളില്‍ ഒന്നും അംബാനി കുടുംബത്തിന്‍േറതാണ്. നിരവധി ആഡംബര കാറുകള്‍ അണിനിരക്കുന്ന ജിയോ ഗരാജിലുള്ള കൃത്യം കാറുകളുടെ എണ്ണം കുടുംബത്തിന് മാത്രമേ അറിയൂ. കോടികള്‍ വിലമതിക്കുന്ന ലക്ഷ്വറി കാറുകളിലാണ് അംബാനിയുടെ അംഗരക്ഷകര്‍ പോലും സഞ്ചരിക്കാറുള്ളത്. റോയ്‌സ് കലിനന്‍, റോള്‍സ് റോയ്‌സ് ഫാന്റം VIII, ലംബോര്‍ഗിനി ഉറൂസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ്, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി തുടങ്ങിയ ലോകോത്തര കാറുകള്‍ അംബാനിയുടെ പക്കലുണ്ട്.

ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ബെന്റ്‌ലിയുടെ ഒന്നിലേറെ മോഡലുകള്‍ അംബാനിയുടെ ഉടമസ്ഥതയിലുണ്ട്. ബെന്റ്ലി ഫ്ളൈയിംഗ് സ്പര്‍, ബെന്റ്‌ലി ബെന്റയ്ഗ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. ലക്ഷ്വറി എസ്‌യുവി വിഭാഗത്തില്‍ പെടുന്ന ഈ ബെന്റ്ലി ബെന്റയ്ഗ പക്ഷേ അംബാനിയുടെ മറ്റ് കാറുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഈ കാറിന്റെ നിറം മാറിക്കൊണ്ടിരിക്കും എന്നതാണ് അതിന്റെ പ്രത്യേകത. ഇത് കേട്ട് എന്താണ് ഗുട്ടന്‍സ് എന്ന് ചിന്തിക്കണ്ട.

isha ambani color changing bentley

നിറം മാറാന്‍ ഈ കാറില്‍ പ്രത്യേക പെയിന്റ് വര്‍ക്ക് ഒന്നും ചെയ്തിട്ടില്ല. ഈ കാറിലെ 'സൈക്കഡെലിക്' റാപ്പ് ആണ് കാഴ്ചക്കാര്‍ക്ക് അത്തരമൊരു തോന്നല്‍ ഉളവാക്കുന്നത്. 'സൈക്കഡെലിക് റാപ്' എന്നത് 'വിനൈല്‍ ഫിലിം' ആണ്. കാഴ്ചക്കാര്‍ ഈ കാറിലേക്ക് നോക്കുന്ന ആംഗിളിനെ ആശ്രയിച്ച് വ്യത്യസ്ത നിറങ്ങള്‍ കാണാം. ഈ 'സൈക്കഡെലിക് റാപ്' പ്രകാശത്തെ ആശ്രയിച്ച് വ്യത്യസ്ത നിറങ്ങള്‍ പ്രതിഫലിപ്പിക്കും. ഇത് കാര്‍ നിറം മാറുന്നത് പോലെ തോന്നിപ്പിക്കുന്നു.

മുകേഷ് അംബാനിയുടെ ബെന്റ്ലി ബെന്റയ്ഗയുടെ അത്തരത്തിലുള്ള ഒരു വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന്റെ വീട്ടില്‍ വന്നപ്പോള്‍ എടുത്ത വീഡിയോയാണിത്. അതീവ സുരക്ഷയിലാണ് അംബാനി കുടുംബം പുറത്തിറങ്ങുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇഷാ അംബാനി ബോളിവുഡ് താരത്തിന്റെ വീട്ടില്‍ എത്തിയപ്പോഴും മെര്‍സിഡീസ് AMG G63, മഹീന്ദ്ര XUV500 എന്നീ കാറുകളില്‍ അംഗരക്ഷകര്‍ ഒപ്പമുണ്ടായിരുന്നു.

isha ambani color changing bentley

വൈറല്‍ വീഡിയോയിലെ നിറം മാറുന്ന ബെന്റ്ലി ബെന്റയ്ഗയുടെ വില 4.84 കോടി രൂപയാണ്. സൂപ്പര്‍ ലക്ഷ്വറി V8 വേരിയന്റില്‍ മാത്രമാണ് വരുന്നത്. 4-സീറ്റര്‍ ലേഔട്ടിലാണ് വരുന്ന കാറില്‍ നാല് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. 549.5 bhp പവറും 770 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ എഞ്ചിനാണ് ബെന്റ്ലി ബെന്റയ്ഗ സൂപ്പര്‍ ലക്ഷ്വറി കാറിനുള്ളത്. എഞ്ചിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും കാറിലുണ്ട്.

പവര്‍ വിന്‍ഡോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലോ ഫ്യുവല്‍ വാണിംഗ് ലൈറ്റ്, വാനിറ്റി മിറര്‍, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, ലെതര്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റ്, റിയര്‍ ഫോള്‍ഡിംഗ് ടേബിള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ബെന്റ്‌ലി ബെന്റയ്ഗ ആഡംബര കാറിന്റെ ഫീച്ചര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ranbir alia isha ambani

വെന്റിലേറ്റഡ് സീറ്റുകള്‍, യുഎസ്ബി & ഓക്‌സിലറി ഇന്‍പുട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വൈഫൈ കണക്റ്റിവിറ്റി എന്നിവ കൂടാതെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, പവര്‍ ഡോര്‍ ലോക്കുകള്‍, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, ആന്റി തെഫ്റ്റ് അലാറം, 6 എയര്‍ബാഗുകള്‍, ഡേ ആന്‍ഡ് നൈറ്റ് റിയര്‍ വ്യൂ മിറര്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

ഏതായാലും രണ്‍ബീര്‍ കപൂറിന്റെ വീട്ടിലേക്കുള്ള ഇഷ അംബാനിയുടെ സന്ദര്‍ശനത്തിന്റെ കാരണം വ്യക്തമല്ല. നടനുമായും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ടുമായും ഇഷക്ക് സൗഹൃദമുണ്ട്. ആലിയയുടെ ബിസിനസ് പങ്കാളി കൂടിയാണ് ഇഷ. ആലിയ തുടങ്ങിയ സംരംഭത്തില്‍ റിലയന്‍സ് നിക്ഷേപം നടത്തിയിരുന്നു. ഏതായാലും ഈ ഒരു സന്ദര്‍ശനത്തോടെ അംബാനി കുടുംബത്തിന്റെ 'നിറം മാറുന്ന' കാര്‍ വീണ്ടും ചര്‍ച്ചയായി മാറി.

More from DriveSpark

Article Published On: Saturday, December 21, 2024, 17:00 [IST]
English summary
Isha ambani colour changing bentley bentayga spotted near ranbir kapoors residence
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X