സിങ്കപ്പെണ്ണേ! നിത അംബാനി മുതൽ നടാഷ പൂനാവാല വരെ; ഇന്ത്യയിൽ റോൾസ് റോയ്സ് സ്വന്തമാക്കിയ വനികൾ
ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഒരു ബ്രാൻഡാണ് റോൾസ് റോയ്സ് എന്ന് നിസംശയം പറയാം. ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ വിപണിയിൽ വൈവിധ്യമാർന്ന മോഡലുകൾ വാഗ്ദാനം ചെയ്യുന്നു, ഈ മോഡലുകളിൽ ചിലത് സമ്പന്നരായ ഇന്ത്യൻ വ്യവസായികളുടെയും സെലിബ്രിറ്റികളുടെയും ഗാരേജുകളിൽ ഇതിനകം തന്നെ ഇടം നേടിയിട്ടുണ്ട്.
റോൾസ് റോയ്‌സ് കാറുകളെ പോലെ തന്നെ ബ്രാൻഡ് പുറത്തിറക്കിയ എസ്‌യുവി മോഡലും ഉപഭോക്താക്കൾക്കിടയിൽ ഒരു ഇൻസ്റ്റന്റ് ഹിറ്റായി മാറി. പ്രായ, വർഗ്ഗ, വർണഭേദമന്യേ എല്ലാവർക്കും ഈ ലക്ഷ്വിറി കാറുകൾ ഇഷ്ടമാണ്. എന്നാൽ ഈ ലേഖനത്തിൽ, റോൾസ് റോയ്സ് സ്വന്തമാക്കിയ ഇന്ത്യൻ വിതകളുടെ ഒരു ലിസ്റ്റാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്.

നടാഷ പൂനാവാല്ല: അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നടാഷ പൂനാവാല്ല റോൾസ് റോയ്‌സ് കാർ സ്വന്തമാക്കിയ ഞങ്ങളുടെ പട്ടികയിലെ ജനപ്രിയ ഇന്ത്യൻ വനിതകളിൽ ഒരാളാണ്. ഡീപ്പ് മെറൂണിൽ പൂർത്തിയാക്കിയ പഴയ തലമുറ റോൾസ് റോയ്‌സ് ഫാന്റത്തിൽ ഇവരെ പലപ്പോഴും കാണാറുണ്ട്.
റോൾസ് റോയ്‌സ് ഫാക്ടറിയിലെ ഒരു കലാകാരൻ കൈകൊണ്ട് സൂക്ഷ്മമായി ചെയ്ത ഒരു ഗോൾഡൻ കോച്ച്‌ലൈൻ ഈ വാഹനത്തിൽ ഉൾപ്പെടുന്നു. ഓൾഡ് ജനറേഷൻ ഫാന്റത്തിന് ഏകദേശം 4.0 കോടി രൂപയായിരുന്നു വില. 453 bhp പരമാവധി കരുത്തും 724 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ V12 എഞ്ചിനാണ് ഇതിന്റെ ഹൃദയം.

മാന്യത ദത്ത്: പ്രശസ്ത ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിന് തന്റെ ജന്മദിനത്തിന് ഭർത്താവിൽ നിന്ന് ലഭിച്ച സമ്മാനമാണ് ഒരു റോൾസ് റോയ്‌സ് ഗോസ്റ്റ്. ഈ ആഡംബര സലൂൺ റോഡിൽ ഇടയ്ക്കിടെ കാണപ്പെടാറുണ്ട്. 562 bhp മാക്സ് പവറും 780 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്.
മധുരിമ ബൽസിംഗ് ജോർജ്ജ്: മധുരിമ ഒരു ഇന്ത്യൻ വ്യവസായിയും തികഞ്ഞ കാർ പ്രേമിയുമാണ്. 2010 -ൽ, ഭർത്താവ് രാജ്കുമാർ ബൽസിംഗ് ജോർജിനൊപ്പം മധുരിമ മുൻ തലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് സ്വന്തമാക്കി. ഗോസ്റ്റിന്റെ ഈ തലമുറയെ വാങ്ങിയ ആദ്യ ഇന്ത്യക്കാരി കൂടിയായിരുന്നു ഇവർ. ആഡംബര സലൂണിന്റെ ബ്ലാക്ക് ഷെയ്ഡാണ് ദമ്പതികൾ സ്വന്തമാക്കിയത്.

അഭിനി സോഹൻ റോയ്: ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായിയായ സോഹൻ റോയിയുടെ ഭാര്യയാണ് അഭിനി സോഹൻ റോയ്. സിൽവർ ജൂബിലി വിവാഹ വാർഷികത്തിൽ ഭർത്താവിൽ നിന്ന് സമ്മാനമായാണ് ഈ ആഡംബര എസ്‌യുവി ഇവർക്ക് ലഭിച്ചത്. ബ്ലൂ ഷെയ്ഡിലുള്ള എസ്‌യുവിയാണ് അഭിനിക്ക് ലഭിച്ചത്. 6.75 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്, ഇത് പരമാവധി 571 PS കരുത്തും 850 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.
ഇഷ അംബാനി: അംബാനിയുടെ പേരില്ലാതെ ഇന്ത്യയിൽ റോൾസ് റോയ്‌സ് കാറുകളെക്കുറിച്ചുള്ള ഒരു ലിസ്റ്റ് പൂർണ്ണമാകില്ല. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഒരു റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയുണ്ട്. അംബാനി ഗാരേജിലെ ആദ്യത്തെ കലിനൻ എസ്‌യുവികളിൽ ഒന്നായിരുന്നു ഇത്. ഇഷയുടെ കലിനൻ ഒരു കളർ ഷിഫ്റ്റിംഗ് അല്ലെങ്കിൽ സൈക്കഡെലിക് റാപ്പുമായിട്ടാണ് വരുന്നത്.

വ്രതിക ഗുപ്ത: ആഡംബരത്തിന്റെ ആത്യന്തിക ഭവനമായ മൈസൺ സിയ സ്ഥാപിച്ച മുംബൈ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരിയാണ് വ്രതിക. റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ഈ കലിനന്റെ കളർ സെലക്ഷൻ വാർത്തകളിൽ ഇടം നേടി. സാറ്റിൻ യെല്ലോ ഷേഡിലാണ് വ്രതിക ഗുപ്ത എസ്‌യുവി വാങ്ങിയത്.
ഇത് വളരെ മികച്ചതും ആകർഷകവുമായി കാണപ്പെടുന്നു, പ്രത്യേകിച്ച് ബ്ലാക്ക്ഡ്ഔ ട്ട് ഗ്രില്ലും അലോയി വീലുകളും ചേരുമ്പോൾ വാഹനം വേറെ ലെവലാണ്. സാധാരണ പതിപ്പിനെ അപേക്ഷിച്ച്, കലിനന്റെ ബ്ലാക്ക് ബാഡ്ജ് പതിപ്പ് 29 PS കൂടുതൽ കരുത്തും 50 Nm കൂടുതൽ torque ഉം ഉത്പാധിപ്പിക്കുന്നു.

നിത അംബാനി: ഈ ലിസ്റ്റിലെ അവസാന പേരാണ് നിത അംബാനി. റോൾസ് റോയ്സ് സ്വന്തമാക്കിയ ഏറ്റവും പുതിയ ആളാണ് നിത. ഉത്സവ സീസണിൽ മുകേഷ് അംബാനി നിതയ്ക്ക് ഒരു കലിനൻ ബ്ലാക്ക് ബാഡ്ജ് സമ്മാനിച്ചു. ഓറഞ്ച് ഷേഡിലാണ് നിതയുടെ കലിനൻ ഒരുക്കിയിരിക്കുന്നത്. ഈ മോഡലിൽ നിത അംബാനി തെരഞ്ഞെടുത്ത കസ്റ്റമൈസേഷനുകളുടെ ലിസ്റ്റ് ഇതുവരെ പുറത്തു വന്നിട്ടില്ല.


Click it and Unblock the Notifications








