ഇറാനല്ല, ഇസ്രായേലിന് തലവേദന ഇലക്ട്രിക് വാഹനങ്ങള്‍! കാരണം എന്താണെന്ന് അറിയാണോ?
ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (Electric Vehicles) ഇന്ന് പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദമാണ് ഇലക്ട്രിക് വാഹനങ്ങള്‍ എന്നുള്ളതാണ് ഇതിന് പ്രധാന കാരണം. ഇത് കാരണം കൊണ്ടുതന്നെ പല രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ആഗോള തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേറൊരു കാരണം കൂടിയുണ്ട്. പെട്രോളിന്റെയും (Petrol) ഡീസലിന്റെയും (Diesel) പ്രധാന അസംസ്‌കൃത വസ്തുവായ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഭാരത സര്‍ക്കാറും ബദല്‍ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.
സാധാരണ പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവ് കുറവാണ്. അതിനാല്‍ പൊതുജനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താല്‍പര്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ട് ഇതേ രീതിയില്‍ നിരവധി പ്രയോജനങ്ങള്‍ ഉള്ളപ്പോള്‍ ഒരു രാജ്യത്തിന് ഇവികള്‍ തലവേദനയായി മാറിയിരിക്കുകയാണ്. ആ രാജ്യം ഏതാണെന്നും ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ട് അവര്‍ പൊറുതിമുട്ടുന്നത് എങ്ങിനെയാണെന്നും നമുക്ക് പരിശോധിക്കാം.

നമ്മള്‍ പറഞ്ഞ് വരുന്ന രാജ്യം ഇസ്രായേല്‍ ആണ്. പശ്ചിമേഷ്യയിലെ രാഷട്രീയ സാഹചര്യം ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം മേഖലയാകെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നു. ഇത് ഇരു രാജ്യങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടാക്കുന്നു. ഇറാന്‍ ഖത്തറിലുള്ള യുഎസ് താവളം ആക്രമിച്ചത് മലയാളികളെ വരെ ആശങ്കയിലാഴ്ത്തിയിരുന്നു.
യുദ്ധം കാരണം ക്രൂഡ് ഓയില്‍, സ്വര്‍ണം എന്നിവയുടെ വില കൂടുന്നത് ലോകരാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നല്‍ ഇസ്രയേലിന് നിലവില്‍ തലവേദനയാകുന്നത്് ഇവികളാണ്. ഇസ്രായേലിന്റെ ഏറ്റവുംപ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നാണ് അഷ്‌ദോഡ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ ഇതിലൂടെയാണ് 60 ശതമാനം ചരക്ക് നീക്കവും. മറ്റൊരു പ്രധാന തുറമുഖമായ ഹൈഫ വഴി ഓരോ വര്‍ഷവും 20 ദശലക്ഷം ടണ്‍ ചരക്കുകള്‍ കടന്നുപോകുന്നു.

ഈ രണ്ട് തുറമുഖങ്ങളിലും ധാരാളം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതായാണ് വിവരം. ഇത് വിദേശത്ത് നിന്ന് ഇസ്രായേലിലേക്ക് ഇറക്കുമതി ചെയ്തവയാണ്. ഈ തുറമുഖങ്ങളില്‍ ധാരാളം ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ള കാര്യം ഇറാനും സ്വാഭാവികമായം അറിയാന്‍ സാധിക്കം. ഈ തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ക്രമണം നടത്തിയാല്‍ ഈ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീ പിടിക്കാമെന്ന് ഇസ്രായേല്‍ ഭയപ്പെടുന്നു.
സാധാരണയായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ചാല്‍ അത് അണയ്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍ കൂടുതല്‍ ചൂട് പുറത്തുവിടും.ഇത് തീയുടെ കാഠിന്യം വര്‍ധിപ്പിക്കും. അതിനാല്‍ കനത്ത നാശനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അഷ്‌ദോഡ്, ഹൈഫ തുറമുഖങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഇസ്രായേലിന് ഇപ്പോള്‍ തലവേദനയായി മാറിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് കപ്പല്‍, തുറമുഖ ഭരണകൂടം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. യുദ്ധം കാരണം പശ്ചിമേഷ്യ മാത്രമല്ല ലോകം മൊത്തം അതിന്റെ കെടുതികള്‍ അനുഭവിക്കുന്നു. യുദ്ധം ഒരിക്കലും ഒരുപ്രശ്‌നത്തിനും പരിഹാരമല്ല. ഇരുരാജ്യങ്ങളിലുമായി മരിച്ചുവീഴുന്ന സാധാരണക്കാരാണ് ഭരണകൂടത്തിന്റെ യുദ്ധക്കൊതിയുടെ ഇരകള്‍. അതിനാല്‍ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








