റോക്കറ്റ് വിടുന്നവനാണോ കൈക്കരുത്തിന് പഞ്ഞം! ഇനി കാർ റോക്കറ്റാകും, വാഹന സെൻസർ നിർമിക്കാൻ ഇസ്രോ
വാഹന വിപണിയിൽ വലിയ മാറ്റം കൊണ്ടു വന്ന കാര്യമാണ് വാഹനങ്ങളിലെ സെൻസർ സംവിധാനം. ഇപ്പോൾ അഡാസിൽ വരെ വന്ന് നിൽക്കുകയാണ് സാങ്കേതിക വിദ്യ. ഇപ്പോൾ വാഹന വിപണിക്ക് പുതിയ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. വാഹനങ്ങളിലെ സെൻസറുകൾ വിദേശത്ത് നിന്ന് വലിയ വിലയ്ക്കാണ് ഇറക്കുമതി ചെയ്യുന്നത്. അതിന് പകരം ആഭ്യന്തര ഓട്ടോമൊബൈൽ വ്യവസായത്തെ വാഹന സെൻസറുകൾ നിർമ്മിക്കാൻ സഹായിക്കാൻ ഇസ്രോയ്ക്ക് സാധിക്കുമെന്നാണ് ബംഗ്ലൂരുവിൽ വച്ച് നടന്ന ടെക്ക് സമ്മിറ്റിൽ അദ്ദേഹം വാഗ്ദാനം ചെയ്തത്.
ബഹിരാകശത്തേക്ക് വിടുന്ന റോക്കറ്റുകൾക്ക് സെൻസറുകൾ നിർമിക്കുന്ന ഐഎസ്ആർഓയെ സംബന്ധിച്ച് വാഹനങ്ങൾക്ക് സെൻസർ നിർമിക്കുന്നത് വെറും നിസാരമായ കാര്യമാണ് എന്നാണ് ചെയർമാൻ അഭിപ്രായപ്പെട്ടത്. സ്‌പേസ്-ഗ്രേഡഡ് സെൻസറുകൾ ഉപയോഗിക്കാനും ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ അവ നിർമ്മിക്കാനും ഇസ്രോയ്ക്ക് സാധിക്കുമെന്നാണ് ചടങ്ങിൽ പറഞ്ഞത്. റോക്കറ്റ് സെൻസർ നിർമിക്കുന്ന അത്രയും ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലല്ലോ റോഡിലൂടെ ഓടുന്ന കാറുകൾക്ക് വേണ്ടി സെൻസറുകൾ നിർമിക്കുന്നത്.

ഐഎസ്ആർഓയുടെ മറ്റ് വാർത്തകളിലേക്ക് വന്നാൽ എടുത്ത് പറയേണ്ടത് സ്ക്രാം ജെറ്റുകൾ വികസിപ്പിച്ച് വിജയിച്ചതാണ്. സ്ക്രാംജെറ്റ് അല്ലെങ്കിൽ സൂപ്പർസോണിക്ക് റോക്കറ്റുകൾ എന്ന് പറയുന്നത് അവ അന്തരീക്ഷത്തിലൂടെ പറക്കുമ്പോൾ സ്വയം ജ്വലിക്കുകയും അത് പോലെ തന്നെ പിന്നീട് ഉപയോഗിക്കുന്നതിന് രാസ ഇന്ധനങ്ങൾ സൂക്ഷിക്കുകയും ചെയ്യും. റോക്കറ്റിൽ ഫണൽ പോലെയുളള ദ്വാരങ്ങളുണ്ട് അതിലൂടെ വായു അതി വേഗത്തിൽ കടന്നുപോകുകയും കംപ്രസ് ചെയ്യുകയും ചെയ്യുന്നു.
മിസൈൽ സാങ്കേതികവിദ്യയിൽ റാംജെറ്റുകളും സ്‌ക്രാംജെറ്റുകളും സാധാരണമാണ്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിൽ റാംജെറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്; ഒരു സൂപ്പർസോണിക് വേരിയന്റിന് ഒരു സ്ക്രാംജെറ്റ് എഞ്ചിൻ ഉണ്ട്. ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 ഇലോൺ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് ആണ് ഐഎസ്ആഓയുടെ ഉപഗ്രവുമായി പറന്നുയർന്നത്.

ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് സഹായിക്കുന്ന ഉപഗ്രഹമാണ് ജിസാറ്റ്-20. എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലായിരുന്നു ഉപഗ്രഹത്തിന്റെ ഭാരം എന്നത് കൊണ്ടാണ് വിക്ഷേപിക്കാൻ ഇലോൺ മസ്കിൻ്റെ സ്പേസ് എക്സിൻ്റെ സഹായി തേടിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പുനരുപയോഗിക്കാവുന്ന റോക്കറ്റ് വിജയകരമായി പരീക്ഷിച്ചുകൊണ്ട് സ്പേസ് എക്‌സ് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ നേട്ടം വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സ്‌പേസ് എക്‌സ് വികസിപ്പിച്ച ബൂസ്റ്റർ റോക്കറ്റുകൾ മുമ്പ് ഉപയോഗിച്ചിരുന്ന സോളിഡ്-സ്റ്റേറ്റ് പ്രൊപ്പല്ലൻ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയുളളതാണ്. ഈ പുതിയ ബൂസ്റ്ററുകൾ ഒന്നിലധികം തവണ വീണ്ടും ഉപയോഗിക്കാൻ കഴിയും.
ഇത് കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാക്കുന്നു. ടെക്‌സാസിലെ ബൊക്ക ചിക്കയിലെ ലോഞ്ച് പാഡിലായിരുന്നു പരീക്ഷണം നടന്നത്, റോക്കറ്റ് ഏകദേശം 400 മീറ്ററോളം ഉയർന്ന് ഏഴ് മിനിറ്റിനുള്ളിൽ സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയായിരുന്നു. ഒരു റോക്കറ്റ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നത് ചെറിയ കാര്യമല്ല. എല്ലാ എഞ്ചിൻ ഘടകങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ റോക്കറ്റ് ഗുരുത്വാകർഷണത്തിനെതിരെ സാവധാനം താഴേക്ക് ഇറങ്ങേണ്ടതുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








