ഒറ്റത്തവണ 20 ഉപഗ്രഹങ്ങളുമായി കുതിച്ച് ഇസ്രോ ചരിത്രം കുറിച്ചു
ഒരൊറ്റ വിക്ഷേപണത്തിൽ തന്നെ 20 ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സെന്ററില്‍ നിന്നാണ് 20 ഉപഗ്രഹങ്ങളേയും വഹിച്ച് പിഎസ്എല്‍വി സി34 കുതിച്ചുയർന്നത്. ഇന്ത്യയുടേയും വിദേശ രാജ്യങ്ങളുടേതുമായി 20 ഉപഗ്രഹങ്ങളെ ഇതാദ്യമായാണ് ഇന്ത്യ ഒറ്റ വിക്ഷേപണത്തിൽ തന്നെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്.
അവസാനത്തെ ഉപഗ്രഹവും ഭ്രമണപഥത്തിൽ; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും
അമേരിക്കയടെ 13 ഉപഗ്രഹങ്ങളും, ജര്‍മ്മനിയുടെ രണ്ടും, ഇന്ത്യോനീഷ്യ, കാനഡ എന്നിവരുടെ ഓരോ ഉപഗ്രഹങ്ങളുമാണ് പിഎസ്എൽവിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യൻ സർവകലാശാലയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത രണ്ട് ഉപഗ്രഹങ്ങളും ഇതോടൊപ്പമുണ്ട്.

വന്‍കിട രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ് എന്നതിനാലാണ് വിദേശ രാജ്യങ്ങൾ വിക്ഷേപണത്തിനായി ഇന്ത്യയെ ആശ്രയിക്കാനുള്ള പ്രധാന കാരണം.

ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന കാര്‍ട്ടോസാറ്റ്-2 ആണ് ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍ ഏറ്റവും പ്രധാന്യമർഹിക്കുന്നത്.

ഗൂഗിള്‍ കമ്പനിയായ ടെറ ബെല്ലയുടെ സ്‌കൈ സാറ്റ് ജെന്‍ 2-1 എന്ന ഉപഗ്രഹമാണ് മറ്റൊരു പ്രധാന ഉപഗ്രഹം. ഭൗമ ചിത്രങ്ങള്‍ എടുക്കുകയാണ് ഈ ഉപഗ്രഹത്തിന്റെ ദൗത്യം.

2008ൽ10 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച ആദ്യ നേട്ടം.

2014ൽ ഒറ്റത്തവണ 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചാണ് റഷ്യ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന്റെ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

44 മീറ്റർ നീളവും, 2.8മീറ്റർ വീതിയും 295 ടൺ ഭാരവുമുള്ള തദ്ദേശീയമായി നിർമ്മിക്കപ്പെട്ട വിക്ഷേപണ വാഹനമാണ് പിഎസ്എൽവി.

ആറ് ബൂസ്റ്ററുകളാണ് ഓരോ പിഎസ്എൽവി റോക്കറ്റിലുമുണ്ടാവുക. അടിഭാഗത്തായി സിലിണ്ടർ രൂപത്തിൽ കാണുന്നവയാണ് ബൂസ്റ്ററുകൾ.

ഭൂമിയിൽ നിന്നും റോക്കറ്റിനെ ഉപരിതലത്തിലേക്ക് ഉയർത്താനാണ് ബൂസ്റ്ററുകൾ സഹായകമാകുന്നത്. ആറ് ബൂസ്റ്ററുകളിൽ നാലെണ്ണം ഭൂമിയിൽ വെച്ചുതന്നെ ജ്വലിക്കും ബാക്കി രണ്ടെണ്ണം റോക്കറ്റ് ഉയർന്ന് 25 സെക്കന്റ് കഴിഞ്ഞാണ് പ്രവർത്തനസജ്ജമാവുന്നത്.

പുതിയ പിഎസ്എൽവി സീരീസിലെ ഓരോ ബൂസ്റ്ററിനും 720KN ത്രസ്റ്റാണുള്ളത്. ഇത് തേജസിന്റെ ടർബോ എൻജിനുല്പാദിപ്പിക്കുന്നതിന്റെ 9.2മടങ്ങാണ്.

1993ലായിരുന്നു പിഎസ്എൽവിയുടെ ആദ്യ വിക്ഷേപണം നടത്തിയതെങ്കിലും ഒരു പരാജയമായിരുന്നു. എന്നാൽ തുടർന്നുള്ള ശ്രമങ്ങൾ വൻ വിജയം കാണുകയും ചെയ്തിരുന്നു.

ആഗോളതലത്തിൽ വളരെ ചിലവ് കുറഞ്ഞ വിക്ഷേപണ ഉപാധിയായാണ് പിഎസ്‌എൽവിയെ കാണുന്നത്.

2014 വരെ ഇന്ത്യൻ ഉപഗ്രഹങ്ങളെക്കാൾ കൂടുതലും വിദേശ ഉപഗ്രഹങ്ങളെയാണ് പിഎസ്‌എൽവി വിക്ഷേപിച്ചിട്ടുള്ളത്.

ഫ്രാൻസ്, ജർമനി, സൗത്ത് കൊറിയ, യൂറോപ്പ്, ഇന്തോനേഷ്യ, അർജന്റീന, ഇറ്റലി, ഇസ്രായേൽ, കാനഡ, ജപ്പാൻ, നെതർലാന്റ്, ഡെൻമാർക്ക്, സ്വിസർലാന്റ്, തുർക്കി, അൾജീരിയ, നോർവെ, ആസ്ട്രേലിയ, സിങ്കപ്പൂർ, റഷ്യ, യുകെ എന്നീ രാജ്യങ്ങളുടേതടക്കം ഇതുവരെയായി 40 ഉപഗ്രഹങ്ങളാണ് പിഎസ്‌എൽവി വിക്ഷേപിച്ചിട്ടുള്ളത്.

ഇന്ത്യയുടേതായി 31 ഉപഗ്രഹങ്ങളാണ് വിജയകരമായി പിഎസ്‌എൽവി ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്.

പിഎസ്എൽവി നടത്തിയിട്ടുള്ള 31 വിക്ഷേപണങ്ങളിൽ രണ്ടെണ്ണം മാത്രമായി പരാജയപ്പെട്ടിട്ടുള്ളത്.

3.2ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിച്ച് 1560km/s വേഗതയിൽ കുതിക്കാനുള്ള ശേഷിയുണ്ട് ഈ വിക്ഷേപണ വാഹനത്തിന്.

വൻകിട രാജ്യങ്ങളെ അപേക്ഷിച്ച് 90 കോടി രൂപ ചിലവ് മാത്രമെ പിഎസ്എൽവിക്ക് ആകുന്നുള്ളൂ.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്

ശത്രുക്കളെ ചാമ്പലാക്കിയിട്ടുള്ള ആക്രമണ ഹെലികോപ്ടറുകൾ


Click it and Unblock the Notifications








