കൂടുതൽ ടെക്നോളജികളുമായി ഐഎസ്ആർഓ; സ്ക്രാംജെറ്റുകളെ കുറിച്ചറിയാം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്ന് ഹെവി ലിഫ്റ്റ് എൽവിഎം3-എം4 റോക്കറ്റിൽ ചാന്ദ്രയാൻ-3 കുതിച്ചുയർന്നത് രാജ്യത്തിൻ്റെ അഭിമാനനിമിഷമായിരുന്നു. വിജയകരമായ ഏഴ് വിക്ഷേപണങ്ങളിലൂടെ, 3.9 ടൺ ഭാരമുള്ള ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തെ ഭൂമിയിൽ നിന്ന് 180 കിലോമീറ്റർ മുകളിലുള്ള ഡ്രോപ്പ്-ഓഫ് പോയിന്റിലേക്ക് എത്തിച്ച എൽവിഎം -3 റോക്കറ്റ് മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.

ഇപ്പോൾ ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ, ജിയോസ്റ്റേഷണറി ട്രാൻസ്ഫർ ഓർബിറ്റുകൾക്ക് 6 ടൺ ഭാരമുള്ള പേലോഡുകൾ വഹിക്കാൻ വരെ കഴിയുന്ന തരത്തിൽ ഇത് കൂടുതൽ നവീകരിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഉപഗ്രഹം വിക്ഷേപിക്കുന്നതിനുളള ചെലവ് കുറയ്ക്കുന്നതിന് എൽവിഎം-3 കാര്യമായ പങ്ക് വഹിക്കുന്നില്ല അത് കൊണ്ട് തന്നെ പുതിയ റോക്കറ്റുകൾ പരീക്ഷിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്.

കൂടുതൽ ടെക്നോളജികളുമായി ഐഎസ്ആർഓ; സ്ക്രാംജെറ്റുകളെ കുറിച്ചറിയാം

സ്ക്രാംജെറ്റ് അല്ലെങ്കിൽ സൂപ്പർസോണിക്ക് റോക്കറ്റുകൾ എന്ന് പറയുന്നത് അവ അന്തരീക്ഷത്തിലൂടെ പറക്കുമ്പോൾ സ്വയം ജ്വലിക്കുകയും അത് പോലെ തന്നെ പിന്നീട് ഉപയോഗിക്കുന്നതിന് രാസ ഇന്ധനങ്ങൾ സൂക്ഷിക്കുകയും ചെയ്യും. റോക്കറ്റിൽ ഫണൽ പോലെയുളള ദ്വാരങ്ങളുണ്ട് അതിലൂടെ വായു അതി വേഗത്തിൽ കടന്നുപോകുകയും കംപ്രസ് ചെയ്യുകയും ചെയ്യുന്നു.

മിസൈൽ സാങ്കേതികവിദ്യയിൽ റാംജെറ്റുകളും സ്‌ക്രാംജെറ്റുകളും സാധാരണമാണ്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിൽ റാംജെറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്; ഒരു സൂപ്പർസോണിക് വേരിയന്റിന് ഒരു സ്ക്രാംജെറ്റ് എഞ്ചിൻ ഉണ്ട്. എന്നിരുന്നാലും, സ്‌ക്രാംജെറ്റുകൾ റോക്കറ്റുകളിൽ വിജയകരമായി ഉപയോഗിച്ചിട്ടില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ISRO ഒരു റോക്കറ്റിൽ ഒരു എയർ ബ്രീത്തിംഗ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ചിരുന്നു, എന്നാൽ അത് ഇപ്പോൾ ഒരു വലിയ എഞ്ചിനിൽ പ്രവർത്തിക്കുകയാണ്.

കൂടുതൽ ടെക്നോളജികളുമായി ഐഎസ്ആർഓ; സ്ക്രാംജെറ്റുകളെ കുറിച്ചറിയാം

വിക്ഷേപിച്ച് 22- ാം മിനിറ്റിൽ ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. ഖര ഇന്ധനം ഉപയോഗിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. 108.1 സെക്കൻഡിൽ, അതായത് ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെട്ടു. തുടര്‍ന്ന് 114 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങളും വേർപെടുകയും ചെയ്തു.

തുടർന്ന് 305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിഞ്ഞപ്പോൾ ദ്രാവക എൻജിനുകൾ വേർപെട്ടു. തുടർന്ന് ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുകയും. 954 സെക്കൻഡുകൾ കഴിഞ്ഞപ്പോൾ ഇവ പ്രവർത്തനരഹിതമാകുകയും ചെയ്തു. അതിന് ശേഷമാണ് പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ - ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തിയത്. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം.

നേരത്തെ അറിയിച്ചിരുന്നത് പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 - എം4 റോക്കറ്റ് കുതിച്ചുയർന്നു. ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 - എം4 റോക്കറ്റ്. കൂടുതൽ ഇന്ധനവും അത് പോലെ തന്നെ വലിയ ലാൻഡിങ്ങ് സൈറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് എങ്ങനെയെങ്കിലും ചന്ദ്രനിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ്.

ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ 500 x 500 മീറ്റർ ലാൻഡിംഗ് സ്ഥലത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അതിന്റെ വേഗത കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത എഞ്ചിനുകൾക്ക് സംഭവിച്ച് ചെറിയ പിഴവപകളെ കുറിച്ച് ഐഎസ്ആർഓ ചെയർമാൻ വിശദീകരിച്ചിരുന്നു. ചന്ദ്രയാൻ -2 ദൗത്യത്തെ തുടർന്ന്, ബഹിരാകാശ പര്യവേക്ഷണത്തിലെ രാജ്യത്തിന്റെ മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്കാണ് സംഘം പോയത്. മുൻ ദൗത്യം ചന്ദ്രനെ ഭ്രമണം ചെയ്യാൻ കഴിഞ്ഞപ്പോൾ, വിക്രം ലാൻഡറിന് ലാൻഡിംഗിൽ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്.

More from DriveSpark

Article Published On: Thursday, July 20, 2023, 19:38 [IST]
English summary
Isro working on rocket technologies after successful launching of chandryaan 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X