പട്ടിണി കിടന്ന് മെലിഞ്ഞു പോയ കാറോ! സിംഗിൾസിന് പറ്റിയ വണ്ടി തന്നെയെന്ന് സോഷ്യൽ മീഡിയ കമൻ്റുകൾ
പലതരം കാറുകളുടെ കൺവേർഷൻ വീഡിയോകളും ചിത്രങ്ങളും എല്ലാം നിങ്ങൾ കണ്ടിട്ടുണ്ടാകാം. പലരും വാഹനത്തിൻ്റെ വലിപ്പം വർധിപ്പിക്കാൻ നോക്കുമ്പോൾ ഇറ്റലിയിലുള്ള ഒരു യുവാവ് ഫിയറ്റ് പാൻഡ എന്ന വാഹനത്തിൻ്റെ വലിപ്പം കുറച്ച് ലോകത്തിലെ തന്നെ ഏറ്റവും മെലിഞ്ഞ കാറാക്കി മാറ്റിയിരിക്കുകയാണ്. കഷ്ടിച്ച് ഒരാൾക്ക് മാത്രമാണ് ഇരിക്കാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. റോഡിലൂടെ ഓടിക്കുന്നതിന് പകരം ഡ്രൈവർ നടപ്പാതയിലൂടെയാണ് വാഹനമോടിക്കുന്നത്. മുന്നിൽ ഹെഡ്‌ലൈറ്റും ഹോണും ഇൻഡിക്കേറ്ററുമെല്ലാം നൽകിയിട്ടുണ്ട്. മെലിഞ്ഞുവെങ്കിലും വീലുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല.
ഈ വാഹനത്തിന് നാല് വീലുകളും ഉണ്ട്. എന്നാൽ വളരെ അടുത്ത് ആണ് സ്ഥാപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൺവേർട്ട് ചെയ്ത വാഹനങ്ങൾക്ക് എപ്പോഴും ആരാധകരുണ്ട്. വാഹനങ്ങൾ ചെറുതാക്കുന്നവർ വളരെ ചുരുക്കം തന്നെയാണ് എന്ന് വേണം പറയാൻ. എന്തായാലും മെലിഞ്ഞ കാറിനെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നിരവധി കമൻ്റുകളാണ് വീഡിയോയുടെ താഴെ ലഭിക്കുന്നത്.

ഇത്തരത്തിൽ ഞെട്ടിച്ച ഒരു കൺവേർഷനായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി ഫോർച്ച്യൂണറിനെ ലാൻഡ് ക്രൂയിസറിലേക്ക് മാറ്റിയത്. മുന്നിലായി ഫോർച്യൂണറിന് ഒരു പുതിയ ബോണറ്റ്, ഫെൻഡറുകൾ, ഗ്രിൽ, LED DRL-കളുള്ള LED ഹെഡ്‌ലാമ്പുകൾ,ലാൻഡ് ക്രൂയിസറിൻ്റേത് പോലെയുള ഫോഗ് ലാമ്പുകൾ, ക്രോം ഇൻസേർട്ടുകൾ എന്നിവയെല്ലാ നൽകി വാഹനത്തിൻ്റെ ലുക്ക് തന്നെ മാറ്റിയിരിക്കുകയാണ്.
എല്ലാം കിറ്റ് ആയത് കൊണ്ട് തന്നെ വാഹനത്തിൻ്റെ ബോഡിയിൽ മറ്റ് മാറ്റങ്ങളൊന്നു വരുത്തേണ്ട ആവശ്യം വന്നിട്ടില്ലായിരുന്നു. സൈഡ് പ്രൊഫൈലിലേക്ക് വന്നാൽ ആദ്യം തന്നെ കണ്ണിലുടക്കുന്നത് 26 ഇഞ്ച് അലോയ് വീലുകൾ ആണ്. വശങ്ങളിലെ മറ്റ് എലമെൻ്റുകൾ എല്ലാം ഫോർച്ച്യൂണറിൻ്റേത് തന്നെ നിലനിർത്തിയിട്ടുണ്ട്. ഇനി പിന്നിലേക്ക് വന്നാൽ ഒരു റൂഫ്-മൗണ്ടഡ് സ്‌പോയിലർ, പുതിയ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ, ഒരു സ്‌പോർട്ടി ബമ്പർ എന്നിവയും നൽകി.

ഇൻ്റീരിയറിലും അൽപ്പം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. എല്ലാം കൂടെ മൊത്തത്തിൽ 3.5 ലക്ഷം രൂപയാണ് ഇതിന് ചിലവ് വന്നിരിക്കുന്നത്. LC300 ജാപ്പനീസ് ബ്രാൻഡിൻ്റെ മുൻനിര മോഡലായാണ് ഇന്ത്യയിൽ എത്തുന്നത്. 2021-ലാണ് ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. 5 മീറ്ററോളം നീളവും വമ്പൻ റോഡ് സാന്നിധ്യവും ബുച്ച് ലുക്കിംഗുമാണ് ലാൻഡ് ക്രൂയിസറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
305 bhp കരുത്തിൽ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വലിയ 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ നാല് വീലുകളിലേക്കും ഒരുപോലെ പവർ അയയ്ക്കുന്നു. ആറ് ഡ്രൈവിംഗ് മോഡുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.
2.10 കോടി രൂപ എക്സ്ഷോറൂം വിലയാണ് ലാൻഡ് ക്രൂയിസറിന് ഇന്ത്യയിലുള്ളത്. ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS ഫെയ്‌സ്‌ലിഫ്റ്റ്, റേഞ്ച് റോവർ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന ആഡംബര എസ്‌യുവി മോഡലുകളാണ് ഇതിന്റെ എതിരാളികൾ.ഇനി ഫോർച്ച്യൂണറിൻ്റെ കാര്യത്തിലേക്ക് വന്നാൽ മൂത്ത പുത്രനെ പോലെ തന്നെയാണ് അനിയനും. ഗാംഭീര്യത്തിന് ഒട്ടും കുറവില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications