പണം പോട്ടെ ഇവൻ വരട്ടെ! ഇന്ത്യൻ മസിലിനു മുമ്പിൽ അന്തംവിട്ട് ഇറ്റാലിയൻ സുന്ദരികൾ; സംഭവം വേറെ ലെവൽ

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ BE 6 ഇലക്ട്രിക് എസ്‌യുവി രാജ്യത്തെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇവ അവതരിപ്പിച്ചതു മുതൽ ട്രെഡിംഗായി തന്നെ നിലകൊള്ളുകയാണ്. വളരെ ഫ്യൂച്ചറിസ്റ്റിക്കായി കാണപ്പെടുന്ന ഈ ഇവി എസ്‌യുവിയുടെ മുഴുവൻ വേരിയന്റുകളുടേയും വില വിവരങ്ങൾ ഈ മാസം ഭാരത് മൊബിലിറ്റി ഓട്ടോ എക്‌സ്‌പോയിൽ നിർമ്മാതാക്കൾ വെളിപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ്. മുകളിൽ സൂചിപ്പിച്ചതു പോലെ ധാരാളം ഇന്ത്യൻ കാർ ഉപഭോക്താക്കളെ ആവേശം കൊള്ളിക്കാൻ BE 6 -ന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും, അടുത്തിടെ, രണ്ട് ഇറ്റാലിയൻ വനിതകൾ മഹീന്ദ്ര BE 6 കണ്ട് ഇഷ്ടപ്പെടുകയും വാഹനത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന ഒരു വീഡിയോ ഓൺലൈനിൽ പങ്കിടുകയും ചെയ്തു. ഈ എസ്‌യുവി തങ്ങൾക്ക് വളരെയധികം ഇഷ്ടമാണെന്നും ഒരു ദിവസം ഇത് നേരിട്ട് ഓടിക്കാൻ ആഗ്രഹിക്കുന്നു എന്നും അവർ വീഡിയോയിൽ വ്യക്തമായി പറയുന്നു.

യൂട്യൂബിൽ ക്രോസ് കൾച്ചറൽ എന്ന ചാനലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ വരുന്ന രണ്ട് യുവതികളും തങ്ങളുടെ ചാനൽ പരിചയപ്പെടുത്തുകയും ഈ വീഡിയോയിൽ, മഹീന്ദ്രയിൽ നിന്നുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് കാറാണ് തങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത് എന്ന് പരാമർശിക്കുകയും ചെയ്തുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനുശേഷം, അവർ മഹീന്ദ്ര BE 6 -ൻ്റെ മറ്റൊരു വൊക്ക്എറൗണ്ട് വീഡിയോ റിവ്യൂ കാണാൻ തുടങ്ങുന്നു.

വീഡിയോ റിവ്യൂ പ്ലേ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഈ രണ്ട് യുവതികളും മഹീന്ദ്ര BE 6 -ൻ്റെ ഫ്യൂച്ചറിസ്റ്റിക് രൂപകൽപ്പനയിൽ തന്നെ ഫ്ലാറ്റായതായി കാണാൻ കഴിയും. അടുത്തതായി, ഈ എസ്‌യുവിയുടെ ഇൻ്റീരിയറിൻ്റെ ദൃശ്യങ്ങൾ കണ്ട് അവർ കൂടുതൽ ആവേശഭരിതരാകുന്നതും നമുക്ക് കാണാം. അല്പം കൂടെ കഴിയുമ്പോൾ, രണ്ട് പേരും BE 6 -നെ ടെസ്‌ല സൈബർട്രക്കുമായി താരതമ്യം ചെയ്യുന്നതും നമുക്ക് വ്യക്തമായി കേൾക്കാം.

ഇതിനെത്തുടർന്ന്, ഈ സുന്ദരികൾ കാറിൻ്റെ ഇൻ്റീരിയർ കാണിക്കുന്ന വീഡിയോയിലും ഇരുവരും ഒരുപോലെ തന്നെ മതിപ്പുളവാക്കി, ഇത് ഒരു യുദ്ധവിമാനത്തിൻ്റെ കോക്ക്പിറ്റ് പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത് എന്ന് അവർ അഭിപ്രായപ്പെട്ടു. കൂടാതെ, വീഡിയോയിൽ മഹീന്ദ്ര BE 6 -യുടെ ഡ്രിഫ്റ്റിംഗ് കാണിക്കുമ്പോൾ, ഈ രണ്ട് സുന്ദരികളെയും വളരെയധികം വിസ്മയത്തോടെ കാണാൻ കഴിയും.

വീഡിയോയ്ക്കിടയിൽ, ഇവരിൽ ഒരാൾ, "ടേക്ക് മൈ മണി" എന്ന് പറയുന്നതും കേൾക്കാം. എത്രയും വേഗം ഈ വാഹനം ഓടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും ഇരുവരും കൂട്ടിച്ചേർക്കുന്നു. കൂടാതെ, വീഡിയോയുടെ അവസാനം, വാഹനത്തിന്റെ ബേസ് മോഡലിന്റെ വിലയായ 18.9 ലക്ഷം രൂപ അവരുടെ കറൻസിയിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, ഈ വാഹനം അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്കാണ് എത്തുന്നത് എന്ന് അവർ എടുത്തു പറയുന്നു, കൂടാതെ ഒരെണ്ണം വാങ്ങാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും വ്യക്തമാക്കുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ, ഇന്ത്യൻ എസ്‌യുവി ഭീമനായ മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയാണ് BE 6. ഈ എസ്‌യുവിയുടെ ബേസ് വേരിയൻ്റിൻ്റെ വില കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഭാരത് മൊബിലിറ്റി ഓട്ടോ എക്‌സ്‌പോയിൽ, പരിപൂർണ്ണമായ വേരിയൻ്റ് വിശദാംശങ്ങളും വിലയും മഹീന്ദ്ര പ്രഖ്യാപിക്കും.

ഇപ്പോൾ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയ ഈ ഇറ്റാലിയൻ വനിതകളെ കൂടാതെ, ഒട്ടനവധി പാകിസ്ഥാൻ നിവാസികളും, നിരവധി ഇന്ത്യൻ ഓട്ടോമോട്ടീവ് വിദഗ്ധരും തുടങ്ങി സാധാരണ കാർ ഉപഭോക്താക്കളും ഈ എസ്‌യുവി ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയ ഏറ്റവും ആവേശകരമായ കാറുകളിൽ ഒന്നാണ് എന്ന് ഒരേ സ്വരത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

282 bhp മാക്സ് പവറും 380 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര BE 6 -ന്റെ ഹൃദയം. കൂടാതെ, BE 6 -ൽ 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ലഭ്യമാണ്. ഇവ രണ്ടും യഥാക്രമം 656 കിലോമീറ്റർ 682 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഓഫർ ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, January 4, 2025, 11:30 [IST]
English summary
Italian women amazed by mahindra be 6 electric suv
കൂടുതല്‍... #mahindra #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X