വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്ന സൂപ്പർ താരത്തെ മനസിലായോ, ഇദ്ദേഹത്തിൻ്റെ കളക്ഷൻ കണ്ട് നോക്കിയാലോ
പല വണ്ടി ഭ്രാന്തൻമാരും നേരിടുന്ന ഒരു ചോദ്യമാണ് നിനക്ക് എന്താടാ വട്ടുണ്ടോ ഇത്രയും കാശ് വണ്ടിക്ക് വേണ്ടി ചിലവാക്കാൻ, ആ കാശ് ഉണ്ടെങ്കിൽ നിനക്ക് പത്ത് സെൻ്റ് സ്ഥാലം മേടിക്കാൻ മേലേ എന്നൊക്കെ. എത്രയൊക്കെ തെറി വിളിയും വഴക്കും കേട്ടാലും വീണ്ടും വണ്ടിക്ക് വേണ്ടി കാശ് മുടക്കുന്നവനാണ് ഒരു വണ്ടി പ്രാന്തൻ. ബോളിവുഡിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ആൺപെൺ ഭേദമന്യെ വാഹനപ്രേമമുണ്ട്.
എന്നാൽ സൂപ്പർതാരം ജാക്കി ഷ്രോഫ് താൻ വാഹനത്തിന് വേണ്ടി മുടക്കിയ പണമുണ്ടായിരുന്നുവെങ്കിൽ അന്ധേരിയുടെ പകുതി സ്വന്തമാക്കാമായിരുന്നു എന്നാണ് തമാശരൂപേണ പറഞ്ഞത്. അതോടൊപ്പം തന്നെ മണി മാനേജ്‌മെൻ്റിൻ്റെ കാര്യത്തിൽ മകൾ കൃഷ്ണ ഷ്രോഫ് തന്നെക്കാൾ മികച്ചതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. സ്‌പോർട്‌സ് കാറുകൾക്കും എസ്‌യുവികൾക്കുമൊപ്പം നിരവധി ക്ലാസിക്, വിൻ്റേജ് കാറുകളും ജാക്കി ഷ്‌റോഫിന് സ്വന്തമാണ്. അദ്ദേഹത്തിൻ്റെ ഗാരേജിലൂടെ നമ്മുക്ക് ഒന്ന് പോയി വന്നാലോ.

ലിസ്റ്റിലെ ആദ്യ കാർ ബിഎംഡബ്ല്യു എം5 സ്പോർട്സ് കാറാണ്. കറുത്ത നിറത്തിലുള്ള ഈ 4-ഡോർ സ്പോർട്സ് സലൂൺ ജാക്കി ഷ്രോഫ് സ്വന്തമാക്കിയിട്ട് നാളുകളായി. പരമാവധി 553 bhp -യും 678 nm ടോർക്കും നൽകുന്ന 4.4 ലിറ്റർ വി8 എഞ്ചിനാണ് F10 M5-ന് കരുത്ത് പകരുന്നത്. ജാക്കി ഷ്രോഫിൻ്റെ ഗാരേജിലെ മറ്റൊരു വിലകൂടിയ കാറാണ് കോണ്ടിനെൻ്റൽ ജിടി. ഈ വാഹനം രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ലഭ്യമായിരുന്നത്. 500 bhp -യും 660 nm പരമാവധി കരുത്തും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ വി8 എഞ്ചിൻ ആണ് ഉണ്ടായിരുന്നത്.
അതേ എഞ്ചിൻ്റെ ഉയർന്ന പവർ പതിപ്പുണ്ട്, അത് പരമാവധി 521 bhp -യും 680 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വ്യത്യസ്ത വേരിയൻ്റുകളെ ആശ്രയിച്ച് 567 bhp - 700 nm, 626 bhp - 820 nm എന്നിവ ഉൽപ്പാദിപ്പിക്കുന്ന 6.0 ലിറ്റർ പെട്രോൾ എഞ്ചിനും ബെൻ്റ്ലി വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ അദ്ദേഹത്തിന് രണ്ട് വിൻ്റേജ് അല്ലെങ്കിൽ ക്ലാസിക് കാറുകൾ ഉണ്ട്. അതിലൊന്നാണ് 1939 മോഡൽ ജാഗ്വാർ SS100. ഈ കാറിലെ 3.5 ലിറ്റർ എഞ്ചിൻ 125 bhp ഉത്പാദിപ്പിക്കും. അദ്ദേഹത്തിന് ഒരു പോണ്ടിയാക് ഫയർബേർഡും ഉണ്ടായിരുന്നു.

അത് പോലെ തന്നെ അദ്ദേഹം കൂടുതലും തൻ്റെ ഇസൂസു വി ക്രോസിലാണ് യാത്രകൾ നടത്താറുളളത്. ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ക്രോം-ഗാർണിഷ് ഗ്രില്ല് പോലുള്ള പ്രീമിയം സ്റ്റൈലിംഗാണ് വാഹനത്തിന്റെ ഫാസിയ ഒരുക്കുന്നത്. മുന്നിലെപ്പോലെ തന്നെ മിഴിവാർന്നതാണ് സൈഡ് പ്രൊഫൈലും, വാഹനത്തിന് 18 ഇഞ്ച് അലോയി വീലുകൾ ലഭിക്കുന്നു, ഗൺ-മെറ്റൽ ഫിനിഷുള്ള ഒരു ഷാർക്ക്-ഫിൻ ആന്റിന, ഒരു സൈഡ് സ്റ്റെപ്പ് എന്നിവ ലഭിക്കുന്നു, ഇവയെല്ലാം ഒരുമിച്ച് ഒരു സ്റ്റൈലിഷ് ലുക്ക് മാത്രമല്ല ഉപയോക്തൃ സൗകര്യവും നൽകുന്നു.
V-ക്രോസിൽ യൂട്ടിലിറ്റേറിയൻ വശം കൂടാതെ ചില ആഡ്-ഓൺ സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രീമിയം അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ് യൂണിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തെ പോലെ തന്നെ മകൻ ടൈഗർ ഷ്രോഫും വാഹനപ്രേമിയാണ്. മലയാളികൾക്കും ഏറെ പ്രിയങ്കരനായ ബോളിവുഡ് നടൻ ജാക്കി ഷിറോഫിനും ആയിഷ ദത്തിനും ജനിച്ച ടൈഗർ ആക്ഷൻ റൊമാൻസ് ചിത്രമായ ഹീറോപന്തിയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു എന്ന ബ്രാൻഡിനോട് പ്രത്യേക താത്പര്യമുള്ള താരം 5 സീരീസിനു പിന്നാലെ 3 സീരീസ് ഗ്രാന്‍ ലിമോസിനെയാണ് കഴിഞ്ഞ വർഷം കൂടെക്കൂട്ടിയത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളിൽ വരുന്ന ലക്ഷ്വറി സെഡാന്റെ 330Li M സ്പോർട്ട് പെട്രോൾ വേരിയന്റാണ് ഹിന്ദി താരം സ്വന്തമാക്കിയിരിക്കുന്നത്. ടൈഗർ ഗരാജിലെത്തിച്ച ബിഎംഡബ്ല്യു ഇന്ത്യ പുതിയ 2023 മോഡൽ 3 സീരീസ് ഗ്രാൻ ലിമോസിൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഈ വർഷം ജനുവരിയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
2021 ജനുവരിയിൽ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആഡംബര സെഡാനിനായുള്ള ആദ്യ അപ്‌ഡേറ്റോടെ എത്തിയ ആഡംബര വാഹനത്തിന് വലിയ സ്വീകാര്യതയാണ് ആഭ്യന്തര വിപണിയിലുള്ളത്. 330Li പെട്രോൾ, 320Ld ഡീസൽ എന്നീ രണ്ട് വകഭേദങ്ങൾക്കും M സ്‌പോർട്ട് പാക്കേജ് സ്റ്റാൻഡേർഡായി ലഭിക്കും. മുൻഗാമിയെ അപേക്ഷിച്ച് നവീകരിച്ച ഇന്റീരിയറിനൊപ്പം പുതിയ ഫ്രണ്ട് ഫാസിയയും ഫെയ്‌സ്‌ലിഫ്റ്റ് നൽകുന്നു.
പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന്റെ എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ ആദ്യത്തെ 330Li M സ്പോർട്ട് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ടൈഗർ ഷിറോഫ് സ്വന്തമാക്കിയ ഈ വേരിയന്റിന് 258 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 320Ld ഡീസൽ പതിപ്പിലെ 2.0 ലിറ്റർ എഞ്ചിന് 190 bhp പവറിൽ 400 Nm torque നൽകാനാവും.


Click it and Unblock the Notifications








