'തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറിയതാ'! 9.5 കോടിയുടെ റോള്‍സ് റോയ്‌സ് തകര്‍ത്ത ഇന്‍ഫ്ലുവന്‍സേഴ്‌സിന് പൊങ്കാല

ആഡംബര കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ പല ബ്രാന്‍ഡുകളുടെ പേരും മനസില്‍ വരുമെങ്കിലും ലക്ഷ്വറി എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന കമ്പനിയാണ് റോള്‍സ് റോയ്‌സ്. മറ്റ് പല ആഡംബര ബ്രാന്‍ഡുകളുടെ കാറുകളും ഇന്ന് എത്രയെണ്ണം വേണമെങ്കിലും നിരത്തില്‍ നോക്കിയാല്‍ കാണാന്‍ പറ്റും. എന്നാല്‍ പണമുണ്ടെങ്കില്‍ കൂടി എല്ലാവര്‍ക്കും വാങ്ങാന്‍ കിട്ടാത്തതിനാല്‍ റോള്‍സ് റോയ്‌സ് കാണുക തന്നെ വളരെ ചുരുക്കമാണ്. ഈ കാര്‍ വാങ്ങാന്‍ പോട്ടെ അത് ഒന്ന് ഓടിക്കാന്‍ അല്ലെങ്കില്‍ അതില്‍ യാത്ര ചെയ്യാന്‍ കൊതിക്കുന്നവരായിരിക്കും അധികവും. എന്നാല്‍ അത്തരക്കാരുടെ ചങ്കില്‍ കൊള്ളുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രണ്ട് പ്രശസ്ത ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികള്‍ ഒരു റോള്‍സ് റോയ്‌സ് കാര്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുന്ന കാഴ്ചയാണത്. റോള്‍സ് റോയ്‌സ് അല്ല ഏത് കാറായാലും ഇത്തരത്തിലൊരു പ്രവര്‍ത്തി കാണിക്കുന്നത് വാഹനപ്രേമികള്‍ക്ക് സഹിക്കാന്‍ പറ്റില്ല. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലെ തകരപാത്രം പോലെയാണ് ഇരുവരും കാറിനെ പരിഗണിക്കുന്നത്. ഇന്‍സ്റ്റാ സെലിബ്രിറ്റികളായ ജാമലീസ് ബെനിറ്റസ് സ്മിത്തും വിസെലിന്‍ ഡീസലുമാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

jameliz benitez smith destroying rolls royce

യാതൊരു ബഹുമാനവുമില്ലാതെയാണ് അവര്‍ കാര്‍ തകര്‍ക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ബോണറ്റില്‍ കയറിയിരുന്ന യുവാവ് കാറിന്റെ മുന്നിലെ സ്പിരിറ്റ് ഓഫ് എക്സ്റ്റസി കൈ കൊണ്ട് പറിച്ചെടുത്തു. റോള്‍സ് റോയ്‌സ് കാറിന്റെ മുഖമുദ്രയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ രൂപം. ഇതിന് മാത്രം ഏകദേശം 20,000 യുഎസ് ഡോളര്‍ മൂല്യം വരുമെന്ന് പറയപ്പെടുന്നു.

പിന്നാലെ വന്ന യുവതി കാറിന്റെ ബോണറ്റില്‍ കയറി ഉയര്‍ന്ന് ചാടി. യുവാവ് കാറിന്റെ റൂഫില്‍ കയറി ബൂട്ട് ലിഡിന് മുകളിലേക്ക് ചാടി വീണു. കാറിന്റെ സീറ്റിന് പിന്നിലെ ഭാഗങ്ങള്‍ കൈകൊണ്ട് പിഴുതെടുത്ത യുവാവ് പിന്നീട് റിയര്‍വ്യൂ മിററും ഊരിയെടുത്തു. കമ്പിപ്പാര പോലുള്ള സാധനം ഉപയോഗിച്ച് യുവതി റോള്‍സ് റോയ്‌സിന്റെ ഗ്രില്ലില്‍ ഉരസുകയും ബ്രാന്‍ഡിന്റെ ലോഗോ ഇളക്കിയെടുക്കുകയും ചെയ്തു. ഓരോ പ്രവര്‍ത്തി അവസാനിക്കുമ്പോഴും പുച്ഛം കലര്‍ത്തി 'റോള്‍സ് റോയ്‌സ്' എന്നവര്‍ പറയുന്നുണ്ടായിരുന്നു.

jameliz benitez smith destroying rolls royce

റോള്‍സ് റോയ്‌സ് ഫാന്‍സിനെ മാത്രമല്ല ഏതൊരു വണ്ടിപ്രാന്തനും ഈ വീഡിയോ കണ്ടാല്‍ ഒരുപോലെ ഞെട്ടലും ദേഷ്യവും വരും. മലയാളികള്‍ അടക്കം ഈ ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ കമന്റ് ബോക്‌സില്‍ പൊങ്കാലയിടുന്നു. 'നീ സ്‌പെയര്‍ പാര്‍ട്‌സ് കിട്ടാതെ ചാവുമെടാ തെണ്ടീ' എന്നായിരുന്നു ഒരു മലയാളിയുടെ കമന്റ്. ഈ ഒരു പ്രവര്‍ത്തി കണ്ട് ഇവരെ അണ്‍ഫോളോ ചെയ്യാന്‍ പോകുകയാണെന്നും ചിലര്‍ പ്രഖ്യാപിച്ചു.

ഏതായാലും ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികള്‍ ഇവിടെ അടിച്ച് തകര്‍ത്തത് റോള്‍സ് റോയ്‌സ് ഫാന്റം മോഡലാണ്. അതിസമ്പന്നരുടെ പ്രിയപ്പെട്ട കാറായ റോള്‍സ് റോയ്‌സ് ഫാന്റത്തിന് ഇന്ത്യയില്‍ വില ആരംഭിക്കുന്നത് 9.5 കോടി രൂപ മുതലാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. ഈ കാറിന്റെ കൊച്ചിയിലെ ഓണ്‍റോഡ് വില 11.20 കോടി രൂപയാണ്. ഈ ആഡംബര കാറില്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയും.

jameliz benitez smith destroying rolls royce

570 PS പവറും 900 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V12 എഞ്ചിനാണ് റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ഹൃദയം. വമ്പന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, ഫ്രണ്ട് മസാജ് സീറ്റുകള്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ എന്നിവയാണ് റോള്‍സ് റോയ്‌സ് ഫാന്റം കാറിലെ പ്രധാന ഫീച്ചറുകള്‍.

ഇതിന് 494 ലിറ്റര്‍ ബൂട്ട്‌സ്‌പെയ്‌സ് ലഭിക്കുന്നു. റോള്‍സ് റോയ്‌സ് ഫാന്റത്തിന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളി ഇല്ല. രണ്ട് ഇന്‍സ്റ്റാ-സെലിബ്രിറ്റികള്‍ ഇത്തരമൊരു വിലകൂടിയ കാറിനെ യാതൊരു ബഹുമാനം കൂടാതെ അടിച്ച് തകര്‍ക്കുന്നത് കണ്ടപ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നി. അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Saturday, December 21, 2024, 13:07 [IST]
English summary
Jameliz benitez smith and whistlin diesels rolls royce phantom destruction video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X