ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

By Dijo Jackson

വിശ്വവിഖ്യാത ജയിംസ് ബോണ്ട് ചിത്രം 'ഗോള്‍ഡന്‍ ഐ' -യില്‍ ആക്ഷന്‍ രംഗങ്ങളെ ചൂടുപിടിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വില്‍പനയ്ക്ക്. ബോണ്‍ഹാംസില്‍ നടക്കുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ കാര്‍ ലേലത്തിന് വെയ്ക്കും. ജൂലായ് 13 -നാണ് ലേലം. ബോണ്ടിന്റെ ചടുലനീക്കങ്ങള്‍ക്ക് കൂട്ടായെത്തി ഉദ്വേഗനിമിഷങ്ങള്‍ സമ്മാനിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ ജയിംസ് ബോണ്ട് ചിത്രങ്ങളിലെ മായാത്ത കാഴ്ചയാണ്.

ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

എന്നാല്‍ 007 ആരാധകരെ ഏറ്റവുമധികം ത്രസിപ്പിച്ച കാറെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5. 1995 -ല്‍ ജയിംസ് ബോണ്‍ പരമ്പരയില്‍ പുറത്തിറങ്ങിയ 'ഗോള്‍ഡന്‍ ഐ' ചിത്രത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 കാഴ്ചവെച്ചത് അവിസ്മരണീയമായ പ്രകടനം. ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നനാണ് ജയിംസ് ബോണ്ടായി ചിത്രത്തില്‍ വേഷമിട്ടത്.

ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

ഏറ്റവും വിലമതിക്കുന്ന ജയിംസ് ബോണ്ട് കാറെന്ന ഖ്യാതി കൂടിയുണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ന്. ലേലത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതു ലക്ഷം അമേരിക്കന്‍ ഡോളര്‍ കാറിന് വില ലഭിക്കുമെന്നാണ് പ്രതീക്ഷ. അതായത് ഏകദേശം 10.15 മുതല്‍ 13.54 കോടി രൂപ.

ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

എന്നാല്‍ പ്രൗഢ പാരമ്പര്യം കണക്കിലെടുത്ത് പതിന്മടങ്ങു വില നല്‍കി കാര്‍ സ്വന്തമാക്കാന്‍ ആളുകള്‍ മുന്നോട്ടു വന്നേക്കാം. ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ എണ്ണമറ്റ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 കാറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഗോള്‍ഡന്‍ ഐയിലുള്ള മെറ്റാലിക് ഗ്രെയ് ഗ്രാന്‍ ടൂററിനോടാണ് ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്കും പ്രിയം.

ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

1964 -ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ഗോള്‍ഡ്ഫിംഗറിലൂടെയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 അരങ്ങേത്തേക്കു വന്നത്. അന്ന് ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയത് വിഖ്യാത നടന്‍ സീന്‍ കോണറിയും.

ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

പരമ്പരയില്‍ അവസാനം പുറത്തിറങ്ങിയ 'സ്‌പെക്ടര്‍' ഉള്‍പ്പെടെ ഏഴു ജയിംസ് ചിത്രങ്ങളില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇക്കാലയളവില്‍ ലോകത്തെമ്പാടും നടന്ന വിവിധ ലേലങ്ങളില്‍ ഇവയില്‍ പലതും പൊന്നും വിലയ്ക്ക് വിറ്റുപോയി.

ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

ലോകത്താകമാനം 1059 ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 മോഡലുകളെ മാത്രമാണ് കമ്പനി വിറ്റത്. ഉത്പാദന കാലയളവ് 1963 മുതല്‍ 1965 വരെ. 4.0 ലിറ്റര്‍ സ്‌ട്രേറ്റ് സിക്‌സ് എഞ്ചിനാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ല്‍. എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുന്നത് 282 bhp കരുത്തും 380 Nm torque ഉം.

ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

അറുപതു കാലഘട്ടത്തില്‍ ഇതു വലിയ അത്ഭുതമായിരുന്നു. നിശ്ചലതയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 7.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗം മണിക്കൂറില്‍ 228 കിലോമീറ്റര്‍.

ജയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വില്‍പനയ്ക്ക്

ഷാംപെയിന്‍ കൂളര്‍, സിഡി പ്ലേയര്‍ എന്നു തോന്നിപ്പിക്കുന്ന ഫാക്‌സ് മെഷീന്‍ എന്നിവയായിരുന്നു ഗോള്‍ഡന്‍ ഐയിലുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ന്റെ പ്രത്യേകതകള്‍. ചിത്രത്തില്‍ ഫെരാരി F355 GTS -മായി മത്സരിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ന്റെ ദൃശ്യം കാര്‍ പ്രേമികളില്‍ ഇന്നും രോമാഞ്ചമുണര്‍ത്തും.

2001 -ലാണ് പ്രസ്തുത ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ആദ്യം ലേലത്തില്‍ വെച്ചത്. ആന്നു കാര്‍ വിറ്റുപോയത് 210,600 അമേരിക്കന്‍ ഡോളറിന് (1.43 കോടി രൂപ).

കൂടുതല്‍... #off beat
English summary
James Bond’s Aston Martin DB5 From GoldenEye Is Up For Auction. Read in Malayalam.
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more