ജെരെമിയില്ലാതെ ഒരു രസമില്ല; ജേംസ് മേയും ടോപ് ഗിയര്‍ വിടുന്നു
ജെരെമി ക്ലാര്‍ക്‌സന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനു പിന്നാലെ പ്രശസ്ത ഓട്ടോമൊബൈല്‍ ജേണലിസ്റ്റും ടോപ് ഗിയര്‍ പരിപാടിയില്‍ ജെരെമിയുടെ പങ്കാളിയുമായ ജേംസ് മേയും ബിബിസി വിടുന്നതായി റിപ്പോര്‍ട്ടുകള്‍. ജെരെമിയില്ലാതെ ഒരു രസവുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജേംസ് മേ ബിബിസി വിടുന്നത്.
കൂടുതല്‍ വായിക്കാം താഴെ.

മാര്‍ച്ച് മാസത്തിലാണ് ടോപ് ഗിയര്‍ പരിപാടിയുടെ പ്രൊഡ്യൂസറായ ഓയിസിന്‍ ടിമോണിനെ തല്ലിയ കാരണത്താല്‍ ബിബിസിക്ക് ജെരെമിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നത്. ടോപ് ഗിയര്‍ ആരാധകരെ വിഷമത്തിലാക്കിയ സംഭവമായിരുന്നു ഇത്. ജെരെമിയെ തിരിച്ചു കൊണ്ടുവരാന്‍ ഹാഷ്ടാഗ് പ്രചാരണം വരെ തുടങ്ങിവെച്ചു അവര്‍. എന്നാല്‍, ഇക്കാര്യത്തില്‍ പിന്നാക്കം പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ബിബിസി.

കാപ്റ്റന്‍ സ്ലോ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ജേംസ് മേ ടേപ്ഗിയര്‍ വിടുന്നതോടെ ബിബിസി പരിപാടിയുടെ താരമൂല്യം വലിയ തോതില്‍ ഇടിയുകയാണ് ചെയ്യുന്നത്. അറുപതോളം രാജ്യങ്ങളില്‍ ഈ പരിപാടിക്ക് സ്ഥിരം കാഴ്ചക്കാരുണ്ട്.

ജെരെമിയില്ലാതെ ടോപ്ഗിയര്‍ പരിപാടി നടക്കില്ലെന്നു തന്നെയാണ് റിച്ചാര്‍ഡ് ഹാമണ്ടിന്റെയും നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ജെരെമിയുടെ ബാല്യകാലസുഹൃത്തു കൂടിയായ, ടോപ്ഗിയറിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ വില്‍മാനും ബിബിസി വിടുമെന്ന് അറിയുന്നു.

അറുബോറന്‍ ആയി മാറാന്‍ എല്ലാ സാധ്യതയുമുള്ള ഓട്ടോമൊബൈലുമായി ബന്ധപെട്ട ഒരു ടിവി ഷോയെ എല്ലാവര്‍ക്കും രസിക്കുന്ന തരത്തിലുള്ള ഒന്നാക്കി മാറ്റിയതാണ് ജെരെമിയുടെയും കൂട്ടരുടെയും സംഭാവന. ജെരെമിയും കൂട്ടരുമില്ലാത്ത ടോപ് ഗിയര്‍ പരിപാടി എന്നത് ആലോചിക്കാന്‍ പോലും സാധിക്കില്ല ആരാധകര്‍ക്ക്.

ഡ്രൈവിങ് മോഡലായ ജോഡീ കിഡ്ഡിനെ വെച്ച് ടോപ് ഗിയര്‍ പരിപാടി അവതരിപ്പിക്കാന്‍ ബിബിസിക്ക് പരിപാടിയുണ്ടെന്ന് കേള്‍ക്കുന്നു. ആരാധകര്‍ ചിരിച്ച് പിന്മാറും എന്നല്ലാതെ ഇതുകൊണ്ട് വലിയ നേട്ടമൊന്നും ഉണ്ടാകാനിടയില്ല.

മറ്റൊരു ടിവി ഷോയുമായി ജെരെമി ക്ലാര്‍ക്‌സന്‍ വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതിനു പിന്നാലെയാണ് ജേംസിന്റെ പുറത്തുപോകല്‍ എന്നതും ശ്രദ്ധേയമാണ്.

ജെരെമിയെ ബിബിസി ഇപ്പോഴും പുറത്താക്കിയിട്ടില്ല. എങ്കിലും, ജെരെമിയുമായുള്ള കരാര്‍ പുതുക്കാതെ നിറുത്തിയിരിക്കുകയാണ് കമ്പനി. കരാര്‍ പുതുക്കില്ലെന്നാണ് ബിബിസിയുടെ നിലപാടെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്.


Click it and Unblock the Notifications








