മുഖ്യമന്ത്രിയായാല്‍ ഇങ്ങനെ വേണം! അകമ്പടി വാഹനങ്ങളുടെ നിരയില്ലാതെ ഒറ്റക്ക് ഥാര്‍ ഓടിച്ച് വരുന്നയാളെ മനസിലായോ?
ശൈത്യകാലമായതോടെ ഉത്തരേന്ത്യന്‍ റോഡുകള്‍ മഞ്ഞില്‍ പൊതിഞ്ഞിരിക്കുകയാണ്. മഞ്ഞുവീണ പാതകളില്‍ ഗതാഗത തടസ്സം ഒഴിവാക്കാന്‍ അധികൃതര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞ് വീഴുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ജമ്മു കശ്മീര്‍. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയിരുന്നു. ഒമര്‍ അബ്ദുല്ലയാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. 54-കാരനായ ഇദ്ദേഹം ഒരു വാഹനപ്രേമി കൂടിയാണ്. 2020-ല്‍ ഒമര്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവി റിവ്യൂ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയടക്കം ഈ വീഡിയോക്ക് പ്രതികരണം അറിയിച്ചിരുന്നു.
ഇപ്പോള്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മഹീന്ദ്ര ഥാര്‍ ഓടിക്കുന്ന ഒന്നിലധികം ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ മഞ്ഞുവീഴ്ച കൈകാര്യം ചെയ്യുന്ന രീതി പരിശോധിക്കുന്നതിനായി സിഎം മഞ്ഞുമൂടിയ റോഡുകളിലേക്ക് സ്വയം വാഹനം ഓടിച്ച് പോകുകയായിരുന്നു. 'അടുത്തിടെയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് വിലയിരുത്താന്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്ന് ഗന്ദര്‍ബാലി ജില്ലയിലക്ക് യാത്ര ആരംഭിച്ചു' എന്ന കുറിപ്പിനൊപ്പമായിരുന്നു വീഡിയോ പങ്കുവെച്ചത്.

ശ്രീനഗര്‍-ഗന്ദര്‍ബാല്‍, ഗന്ദര്‍ബാല്‍-സോന്‍മാര്‍ഗ് തുടങ്ങിയ പ്രധാന റോഡുകളിലെ മഞ്ഞ് നീക്കം ചെയ്യുന്നതിന്റെ പുരോഗതിയും പ്രദേശത്തെ മറ്റ് നിര്‍ണായക റോഡ് കണക്ഷനുകളും മുഖ്യമന്ത്രി വ്യക്തിപരമായി പരിശോധിച്ചു. അകമ്പടി വാഹനങ്ങളുടെ നീണ്ട നിരയില്ലാതെ ഒറ്റക്ക് വണ്ടിയോടിച്ച് വരുന്ന മുഖ്യമന്ത്രി ഇന്ത്യയിലെ അപൂര്‍വ കാഴ്ചയാണ്. ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ ഓഫ്‌റോഡര്‍ വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. 2020-ലാണ് മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ പതിപ്പ് പുറത്തിറങ്ങിയത്.
ഈ വര്‍ഷം ഥാറിന്റെ 5 ഡോര്‍ പതിപ്പും പുറത്തിറങ്ങി. 3 ഡോര്‍ പതിപ്പാണ് ഒമര്‍ ഓടിക്കുന്നത്. മഹീന്ദ്രയുടെ മൂന്നാം തലമുറ ബോഡി ഓണ്‍ ഫ്രെയിം നിര്‍മ്മാണ രീതിയിലാണ് ഥാര്‍ വരുന്നത്. ഇതിന്റെ ചങ്കി 255/65 R18 ഓള്‍-ടെറൈന്‍ ടയറുകള്‍ ഏത് കുന്നും മലയും കയറാന്‍ എസ്‌യുവിയെ പ്രാപ്തമാക്കുന്നു. മാത്രമല്ല ഇതിന് ഒരു അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യലും ലഭിക്കുന്നു.

ഥാറിന്റെ ഫ്രണ്ട് സസ്പെന്‍ഷന്‍ കോയില്‍ ഓവര്‍ ഡാംപറും സ്റ്റെബിലൈസര്‍ ബാറും ഉള്ള ഒരു ഇന്‍ഡിപെന്‍ഡന്റ് ഡബിള്‍ വിഷ്ബോണാണ്. അതേസമയം പിന്നില്‍ കോയില്‍ ഓവര്‍ ഡാംപറും സ്റ്റെബിലൈസര്‍ ബാറും ഉള്ള മള്‍ട്ടിലിങ്ക് സോളിഡ് ആക്സില്‍ ലഭിക്കുന്നു. പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ 4X4 എസ്‌യുവി വാങ്ങാന്‍ സാധിക്കും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ മോട്ടോറും ഇതില്‍ ഉള്‍പ്പെടുന്നു.
പെട്രോള്‍ എഞ്ചിന്‍ 150 bhp പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 130 bhp പീക്ക് പവര്‍ നല്‍കുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകില്‍ വാങ്ങാം. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോസുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പും വില്‍പ്പനക്ക് ലഭ്യമാണ്.

ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ വളരെ സുരക്ഷിതമായ ഒരു വാഹനമാണ് മഹീന്ദ്ര ഥാര്‍. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ആങ്കറേജുകള്‍ എന്നിവയാണ് ഥാറില്‍ വരുന്ന സുരക്ഷ സവിശേഷതകള്‍.
7-ഇഞ്ച് ടച്ച്സ്‌ക്രീന്‍, മാനുവല്‍ എസി, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ ഫീച്ചറുകളും ഥാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നിവയാണ് ഥാറിന്റെ എതിരാളികള്‍. 11.35 ലക്ഷം രൂപ മുതലാണ് ഥാറിന്റെ RWD വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക്ക് വേരിയന്റിന് 17.60 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








