അച്ഛന് പൂത്ത പണം, ബോളിവുഡ് സുന്ദരിയുടെ 'പൂക്കി'! കാമുകിക്ക് ഒപ്പമെത്താന്‍ റേഞ്ച് റോവര്‍ വാങ്ങി സുന്ദരൻ

ജീവിതത്തില്‍ 'റേഞ്ച്' മാറുമ്പോള്‍ എല്ലാവരും ചെയ്യുന്ന ഒന്നാണ് കാര്‍ അപ്‌ഗ്രേഡ് ചെയ്യുകയെന്നത്. ഇന്ത്യയിലെ സമ്പന്നരായ ബിസിനസുകാരും സെലിബ്രിറ്റികളും തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കൊണ്ടുനടക്കുന്നത് കാറുകളാണ്. ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് ലാന്‍ഡ് റോവര്‍. ഈ ബ്രിട്ടീഷ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ലക്ഷ്വറി എസ്‌യുവിയായ റേഞ്ച് റോവര്‍ സിനിമാ താരങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു കാര്‍ ആണ്. സിനിമാ മേഖലയില്‍ നിന്ന് ഒരു മാസം ഒരാള്‍ എങ്കിലും റേഞ്ച് റോവര്‍ (Land Rover Range Rover) സ്വന്തമാക്കുന്നുണ്ട്.

ഇന്ത്യയില്‍ റേഞ്ച് റോവര്‍ ഉടമകളായ സെലിബ്രിറ്റുകളുടെ പട്ടിക തയാറാക്കിയാല്‍ ഒരു 5 സ്റ്റാര്‍ സദ്യയുടെ മെനുവിലെ വിഭവങ്ങളേക്കാള്‍ കൂടുതല്‍ ഉണ്ടാകുമെന്നതിനാല്‍ ഇവിടെ കുറിക്കുന്നില്ല. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കാര്‍ത്തിക് ആര്യന്‍, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ആലിയ ഭട്ട്, അനന്യ പാണ്ഡെ തുടങ്ങിയവരാണ് ബോളിവുഡില്‍ നിന്നുള്ള റേഞ്ച് റോവര്‍ ഉടമകളുടെ ക്ലബിലെ പ്രമുഖ അംഗങ്ങള്‍.

shikhar pahariya buy range rover sv

ദേവരയെന്ന് തെലുഗു ചിത്രത്തിലൂടെ തെന്നിന്ത്യയിലടക്കം ശക്തമായ ഫാന്‍ബേസ് ഉണ്ടാക്കിയ ജാന്‍വി കപൂറിനും (Janhvi Kapoor) ഒരു റേഞ്ച് റോവര്‍ സ്വന്തമായുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെയും പ്രമുഖ നിര്‍മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. അടുത്ത കാലത്തായി ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇടംപിടിക്കാറുള്ള ജാന്‍വി കപൂറിന്റെ കാമുകന്റെ പേരാണ് ശിഖര്‍ പഹാരിയ. ജാന്‍വി കപൂറിന്റെ കാമുകന്‍ പക്ഷേ സിനിമാ മേഖലയില്‍ നിന്നുള്ളയാളല്ല.

ഏറ്റവും വ്യവസായിയായ സഞ്ജയ് പഹാരിയയുടെ മകനാണ് ശിഖര്‍ പഹാരിയ (Shikhar Pahariya). ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്ന് ഏറെ നാളായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു സിനിമാ പ്രമോഷന്‍ പരിപാടിക്ക് ശിഖറിന്റെ ചെല്ലപ്പേരായ 'ശിഖു' എന്ന് ആലേഖനം ചെയ്ത മാലയണിഞ്ഞ് ജാന്‍വി എത്തിയതോടെയാണ് ബന്ധം പരസ്യമായത്. ശിഖര്‍ ഇതുവരെ സിനിമയില്‍ താല്‍പര്യം കാണിച്ചിട്ടില്ലെങ്കിലും സഹോദരനായ വീര്‍ ജനുവരിയില്‍ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ 'സ്‌കൈ ഫോഴ്‌സ്' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയിരുന്നു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ ശിഖര്‍ പഹാരിയയുടെ മുത്തച്ഛനാണ്. ശിഖറിന്റെ മാതാവ് സ്മൃതി ഷിന്‍ഡെയുടെ മകളാണ്. കുടുംബ ബിസിനസ് കൂടാതെ നിരവധി സംരംഭങ്ങളില്‍ നിക്ഷേപമുള്ള ശിഖറിന് 80 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട് .ഇപ്പോള്‍ കാമുകിയുടെ അതേ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ശിഖര്‍.

ശിഖര്‍ പഹാരി ഇപ്പോള്‍ വാങ്ങിയിരിക്കുന്നത് ഒരു റേഞ്ച് റോവര്‍ SV സെറിനിറ്റി (Range Rover SV Serenity) ആണ്. ശിഖര്‍ ഭക്കാരിയ ഒരു റേഞ്ച് റോവര്‍ SV സെറിനിറ്റിയില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോ യൂട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശിഖര്‍ പഹാരിയ വാങ്ങിയ റേഞ്ച് റോവര്‍ SV സെറിനിറ്റി കാറിന്റെ വില 5.76 കോടി രൂപയാണ്.

shikhar pahariya buy range rover sv

മുമ്പ് ഒരു ലംബോര്‍ഗിനി അവന്റഡോര്‍ സ്വന്തമാക്കിയതിനാല്‍ തന്നെ ശിഖര്‍ പഹാരിയ വളരെ വിലകൂടിയ കാറുകള്‍ ഇഷ്ടപ്പെടുന്ന ആളാണെന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ ജാന്‍വിയും മോശമല്ല. റേഞ്ച് റോവര്‍ കൂടാതെ ലെക്‌സസ് LM 350h, ബിഎംഡബ്ല്യു X5 എന്നിവയുള്‍പ്പെടെ ഹൈ-എന്‍ഡ് കാറുകള്‍ നടിക്ക് സ്വന്തമായുണ്ട്. വൈകാതെ തന്നെ ജാന്‍വിയും കാമുകനും പുത്തന്‍ കാറില്‍ കറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 19, 2025, 18:22 [IST]
English summary
Janhvi kapoor boyfriend shikhar pahariya spotted in range rover worth rs 6 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X