നടിക്ക് 4 കോടിയുടെ കാര്‍ സമ്മാനിച്ച ബിസിനസ്‌വുമണ്‍! സമ്പത്തെടുത്താല്‍ 'കടലില്‍ കായം കലക്കിയ പോലെ മാത്രം'

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മൂത്ത മകളാണ് ജാന്‍വി കപൂര്‍. ബോളിവുഡിലെ വളര്‍ന്ന് വരുന്ന യുവനടിമാരില്‍ ശ്രദ്ധേയയാണെങ്കിലും ഇതുവരെ അമ്മയെ പോലെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ ജാന്‍വിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടോളിവുഡ് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'യാണ് സമീപകാലത്ത് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട പടം. തെലുങ്കിലെ മറ്റൊരു സൂപ്പര്‍ താരമായ രാംചരണിന്റെ കൂടെ അഭിനയിച്ച 'പെഡ്ഡി' ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ജാന്‍വിയുടെ അമ്മയും അച്ഛനും സിനിമാ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ കുട്ടിക്കാലം മുതല്‍ തന്നെ നിരവധി ബോളിവുഡ് താരങ്ങള്‍ ജാന്‍വിയുടെ പരിചയക്കാരായിരുന്നു.

നെപ്പോ കിഡ്‌സ് മാത്രമല്ല ചില ബിസിനസ് മാഗ്‌നൈറ്റുകളുടെ മക്കളും ജാന്‍വിയുടെ സുഹൃദ്‌വലയത്തിലുണ്ട്. അവരില്‍ ഒരാളാണ് അനന്യ ബിര്‍ള. സര്‍നെയിം കേട്ടപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ആളെ പിടികിട്ടിക്കാണും. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സ്ഥാപകനായ ആദിത്യ വിക്രം ബിര്‍ളയുടെ ചെറുമകളും കുമാര്‍ മംഗളം ബിര്‍ളയുടെ മകളുമാണ് അനന്യ. കുടുംബ ബിസിനസുകള്‍ നോക്കി നടത്തുന്ന അനന്യ ബിര്‍ള ഒരു പാട്ടുകാരി കൂടിയാണ്.

janhvi kapoor bff ananya birla gifts lamborghini

'ലിവിന്‍ ദ് ലൈഫ്' എന്ന സിംഗിളിലൂടെയാണ് അനന്യ സംഗീതലോകത്തേക്ക് കാലെടുത്ത് വെച്ചത്. ഗാനം നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. അമേരിക്കന്‍ നാഷനല്‍ ടോപ്പ് 40 പോപ്പ് റേഡിയോ ഷോ ആ സിറിയസ് എക്‌സ്എം ഹിറ്റ്‌സിലും അനന്യ ഇടം പിടിച്ചു. 'രുദ്ര: ദ് എഡ്ജ് ഓഫ് ഡാര്‍ക്ക്‌നെസ്' എന്ന വെബ്‌സീരീസിനായി അനന്യ പിന്നണി പാടിയിട്ടുമുണ്ട്. എന്നാല്‍ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സംഗീത ലോകത്ത് നിന്ന് വിടവാങ്ങുന്നതായി കഴിഞ്ഞ വര്‍ഷം അനന്യ പ്രഖ്യപിച്ചിരുന്നു.

വിനോദ വ്യവസായത്തില്‍ നിന്നുള്ളവരായതിനാല്‍ തന്നെ അനന്യ ബിര്‍ളയും ജാന്‍വി കപൂറും അടുത്ത സുഹൃത്തുക്കളാണ്. അനുദിനം കൂടിവരുന്ന ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം മനസ്സിലാകുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അനന്യ ബിര്‍ള ജാന്‍വിക്ക് കൊടുത്തയച്ച ഒരു സമ്മാനമാണ് ഈ വീഡിയോയിലുള്ളത്. അനന്യ ബിര്‍ള തന്റെ ബെസ്റ്റിക്ക് വിലകൂടിയ ഒരു ലംബോര്‍ഗിനി കാര്‍ സമ്മാനമായി നല്‍കിയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

janhvi kapoor bff ananya birla gifts lamborghini

കാര്‍ സമ്മാനമായി നല്‍കിയതാണെന്ന് ജാന്‍വി കപൂറോ അനന്യ ബിര്‍ളയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഇക്കാര്യം ബോളിവുഡുമായി അടുത്ത് നില്‍ക്കുന്ന നിരവധി പ്രൊഫൈലുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നടി ജാന്‍വി കപൂറിന്റെ വീട്ടിലേക്ക് ചിലര്‍ പര്‍പ്പിള്‍ നിറത്തിലുള്ള ലംബോര്‍ഗിനി കാര്‍ കൊണ്ടുവരുന്നതാണ് വൈറല്‍ വീഡിയോയില്‍ കാണാനാകുക.

വീഡിയോയില്‍ കാണിച്ചിരിക്കുന്ന കാര്‍ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്‌പൈഡര്‍ ആണ്. വീഡിയോയില്‍ 2 സീറ്റുകള്‍ മാത്രമുള്ള ഈ ലംബോര്‍ഗിനി സ്പോര്‍ട്സ് കാറിന്റെ മുന്‍ സീറ്റുകളിലൊന്നില്‍ ഡ്രൈവര്‍ ഇരിക്കുന്നതും മറ്റേ സീറ്റില്‍ ഒരാളുടെ ഉയരത്തോളം നീളമുള്ള ഒരു ഗിഫ്റ്റ് ബോക്സും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 'സ്‌നേഹത്തോടെ, അനന്യ ബിര്‍ള' എന്നും അതില്‍ എഴുതിയിരിക്കുന്നു.

janhvi kapoor bff ananya birla gifts lamborghini

ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്‌പൈഡറിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഈ വിലയേറിയ സ്‌പോര്‍ട്‌സ് കാര്‍ റിയര്‍-വീല്‍-ഡ്രൈവ് (RWD), ഓള്‍-വീല്‍-ഡ്രൈവ് (AWD). എന്നിങ്ങനെ രണ്ട് ഇന്ത്യയില്‍ രണ്ട് വേരിയന്റുകളിലാണ് വില്‍ക്കുന്നത്: ഇവയുടെ വില 3.54 കോടി രൂപ മുതല്‍ 4.10 കോടി രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണിത്. ഈ ലംബോര്‍ഗിനി കാര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ.

നമ്മളില്‍ പലര്‍ക്കും ഇത്രയും വിലയേറിയ ലംബോര്‍ഗിനി കാര്‍ വാങ്ങുന്നത് ഒരു സ്വപ്നമാണെങ്കിലും. ഇത് ഒരാള്‍ തന്റെ സുഹൃത്തിന് സമ്മാനമായി നല്‍കിയാല്‍ അവരുടെ സമ്പത്ത് എത്രമാത്രം ഉണ്ടാകുമെന്ന് ഊഹിച്ച് നോക്കൂ. ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അനന്യ ബിര്‍ളയുടെ ആസ്തി 1093008278 കോടി രൂപയാണ്.

അങ്ങനെ വരുമ്പോള്‍ ആത്മസുഹൃത്തിന് നല്‍കിയ സമ്മാനത്തിന്റെ വില അനന്യയുടെ സമ്പത്തുമായി തട്ടിച്ച് നോക്കുമ്പോള്‍ കടലില്‍ കായം കലക്കിയപോലെ മാത്രമേ വരൂ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെ ഡയരക്ടറായ 28-കാരിയായ അനന്യയെ നിയമിച്ചത്. മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുടെയും, വൈവിധ്യമാര്‍ന്ന റീട്ടെയില്‍ ഫോര്‍മാറ്റുകളുടെയും നൂതന പോര്‍ട്ട്‌ഫോളിയോ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ബില്യണ്‍ ഡോളര്‍ ഫാഷന്‍ പവര്‍ഹൗസാണ് ഇത്.

More from DriveSpark

Article Published On: Saturday, April 12, 2025, 10:08 [IST]
English summary
Janhvi kapoor received lamborghini huracan evo spyder worth rs 4 crore as gift from ananya birla
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X