സീരിയലിലും ജീവിതത്തിലും രാജകുമാരി തന്നെ;മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ; കറക്കം മെയ്ബാക്ക് GLS -ൽ
ടെലിവിഷൻ സീരിയലുകളിലും ഹിന്ദി സിനിമയിലും നിറസാന്നിധ്യമായി നിൽക്കുന്ന ഒരു സുന്ദരി നടിയാണ് ജന്നത് സുബൈര്‍ റഹ്മാനി. എന്തിനേറെ പറയുന്നു ബോളിവുഡിലെ കിങ്ങ് ഖാൻ ഷാറൂഖ് ഖാനെക്കാൾ ഫോളോവേഴ്സുളള താരമാണ് ഈ സുന്ദരി. നിലവില്‍ ഷാരൂഖ് ഖാനേക്കാള്‍ ഒരു ദശലക്ഷം ഫോളോവേഴ്‌സാണ് ജന്നത്തിനുള്ളത് (Jannat Zubair Rahmani). യുട്യൂബില്‍ 6.37 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും ജന്നത്തിനുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള സെലിബ്രിറ്റികളില്‍ ഒരാള്‍ മാത്രമല്ല ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് എന്ന് പലർക്കും അറിയാവുന്നതായിരിക്കും. ജന്നത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടിവി താരം കൂടിയാണ്.
റിയാലിറ്റി ഷോകളിലൂടേയും സീരിയലുകളിലൂടേയും ശ്രദ്ധ നേടിയ ജന്നത്ത് ഒറ്റ എപ്പിസോഡിന് വാങ്ങിക്കുന്നത് ലക്ഷങ്ങളാണ്. 'ഫിയര്‍ ഫാക്ടര്‍: ഖത്രോന്‍ കി ഖിലാടി' എന്ന റിയാലിറ്റി ഷോയുടെ ഒരൊറ്റ എപ്പിസോഡില്‍ ജന്നത്തിന് പ്രതിഫലമായി വാങ്ങിയത് 18 ലക്ഷം രൂപയാണ്. റിയാലിറ്റി ഷോയിൽ വച്ച് നടനും സോഷ്യൽ മീഡിയ താരവുമായ ഫൈസൽ ഖാനുമായി അടുപ്പമാണെന്നും കിംവദന്തികൾ ഉയർന്നിരുന്നു ലാഫ്റ്റര്‍ ചലഞ്ച് റിയാലിറ്റി ഷോയില്‍ ഒരു എപ്പിസോഡിന് രണ്ട് ലക്ഷം രൂപയും ജന്നത്തിന് ലഭിച്ചു.

ഇപ്പോൾ താരം ഒരു മെർസിഡീസ് ബെൻസ് മെയ്ബാക്ക് ജിഎൽഎസിലേക്ക് കയറുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജര്‍മന്‍ വാഹന ഭീമനായ മെര്‍സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി വിഭാഗമായ മെയ്ബാക്കിന്റെ GLS 600 രാജ്യത്ത് ലോഞ്ച് ചെയ്തതിന് ശേഷം അര ഡസനിലേറെ സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിരുന്നു. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ്) വഴി ഇറക്കുമതി ചെയ്ത GLS 600 അള്‍ട്ര ലക്ഷ്വറി എസ്‌യുവിക്ക് 3.39 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
ഈ ഭീമാകാരമായ ആഡംബര എസ്‌യുവിയില്‍ ക്രോമില്‍ പൊതിഞ്ഞ കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, B -പില്ലറില്‍ ക്രോം ഇന്‍സെര്‍ട്ടുകള്‍, D -പില്ലറില്‍ മെയ്ബാക്ക് ലോഗോ എന്നിവ ഉള്‍പ്പെടെയുള്ള മേബാക്ക് ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ വാഹനത്തിന് കൂറ്റന്‍ ക്രോം മള്‍ട്ടിസ്‌പോക്ക് അലോയ് വീലുകളും ലഭിക്കുന്നു. അകത്തളത്തിലേക്ക് കടന്നാല്‍ മെയ്ബാക്ക് GLS 600 -ന്റെ 4 സീറ്റര്‍ പതിപ്പില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്പെയ്സുള്ള ഒരു ഫിക്സഡ് സെന്റര്‍ കണ്‍സോള്‍ ലഭിക്കുന്നു. ഇതിന് രണ്ട് സില്‍വര്‍ ഷാംപെയിന്‍ ഫ്ലൂട്ടുകളും ലഭിക്കുന്നു. നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, പിന്‍സീറ്റുകളില്‍ റിക്ലൈനിംഗ് ഫീച്ചറും മെയ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.
4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, ഒരു ഷോഫര്‍ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ ഒരു പിന്‍-സീറ്റ് ടാബ്ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ അഡീഷനല്‍ ഫീച്ചറുകളും GLS 600 ലക്ഷ്വറി എസ്യുവിയില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 4.0 ലിറ്റര്‍ V8 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ്് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് തുടിപ്പേകുന്നത്. പരമാവധി 557 bhp പവറും 730 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








