നോർമൽ സ്പീഡിൽ ഇവനെ കാണാൻ പറ്റൂല്ല സാറേ, ട്രെയിനുകളിലെ ഉസൈൻ ബോൾട്ട് പായുന്നത് കണ്ടോ

ഒരു റെയിൽവേ പാലത്തിലൂടെ കണ്ണിമ ചിമ്മും മുമ്പേ മിന്നൽ വേഗത്തിൽ കുതിച്ചുപായുന്ന ഒരു ട്രെയിനിൻ്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ തരംഗമായി മാറി കൊണ്ടിയിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് സാധാരണ ട്രെയിൻ അല്ലെന്ന് വേഗത കാണുമ്പോൾ തന്നെ മനസിലാകും. ലോകത്തിലെ അതിവേഗ ട്രെയിനുകൾക്ക് പേരുകേട്ട ജപ്പാനിലെ മാഗ്‌ലെവ് (Maglev) ട്രെയിൻ ആയിരുന്നു അത്. വേഗത, കൃത്യനിഷ്ഠ, മികച്ച സേഫ്റ്റി ഫീച്ചറുകൾ എന്നിവ കൊണ്ട് ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ ആഗോളതലത്തിൽ പ്രശസ്തമായത്. ശ്രദ്ധേയമായ മറ്റൊരു സവിശേഷത, ഇതുവരെ ഒരു വലിയ അപകടത്തിലും ഉൾപ്പെടാതെ ജാപ്പനീസ് റെയിൽവേ സംവിധാനം പ്രവർത്തിച്ചിട്ടുണ്ടെന്നതാണ്. അതിനാൽ തന്നെ ലോക രാജ്യങ്ങൾക്ക് മാതൃകയായി ജപ്പാൻ മാറുന്നു.

ഈ നിലവാരം കൊണ്ട് പുതിയ ഉയരത്തിലേക്കാണ് മാഗ്‌ലെവ് സാങ്കേതികവിദ്യ കൊണ്ടുപോകുന്നത്. പരമ്പരാഗത ട്രെയിനുകളെപ്പോലെ ട്രാക്കിൽ സ്പർശിച്ച് സഞ്ചരിക്കാതെ, കാന്തികബലത്തിന്റെ സഹായത്തോടെ ട്രാക്കിന് മുകളിലൂടെ പൊങ്ങി മുന്നോട്ട് നീങ്ങുന്ന സംവിധാനമാണ് മാഗ്‌ലെവ്.ഘർഷണം പൂർണ്ണമായും ഒഴിവാക്കുന്നതാണ് മാഗ്‌ലെവ് ട്രെയിനുകളുടെ ഏറ്റവും വലിയ നേട്ടം.

highspeed train

അതിനാൽ തന്നെ അതിശയകരമായ വേഗതയും, ശബ്ദമില്ലാത്തതും കുലുക്കമില്ലാത്തതുമായ യാത്രാനുഭവവും ഒരുമിച്ച് സാധ്യമാകുന്നു. റെയിൽവേ ഗതാഗതത്തിന്റെ ഭാവിയായി മാഗ്‌ലെവിനെ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണെന്ന് പറയാൻ വേറെ പ്രത്യേകിച്ച് കാരണങ്ങൾ അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ എല്ലാവർക്കും ആഗ്രഹം കാണും.

വൈറലായ വീഡിയോയിൽ, ഏകദേശം മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പാലം കടന്നുപോകുന്നതാണ് കാണുന്നത്. ഈ അപൂർവ നിമിഷം പകർത്താൻ പലരും കാത്തുനിന്നിരുന്നു. അതേസമയം, ഒരു റിപ്പോർട്ടർ ട്രെയിനിന്റെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ, കണ്ണടച്ച ഒരു നിമിഷം പോലും ട്രെയിൻ നഷ്ടപ്പെടുന്ന തരത്തിലുള്ള വേഗതയാണ് ദൃശ്യങ്ങളിൽ വ്യക്തമായത്.

highspeed train

മാഗ്‌ലെവ് സാങ്കേതികവിദ്യയിൽ ട്രെയിനും ട്രാക്കും തമ്മിലുള്ള ബന്ധം കാന്തിക ശക്തിയിലൂടെയാണ്. ഇത് ട്രെയിനിനെ സ്ഥിരതയോടെ നിയന്ത്രിക്കുകയും, ഉയർന്ന വേഗതയിലും യാത്രക്കാർക്ക് യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാത്ത വിധം രൂപകൽപ്പന ചെയ്യപ്പെടുകയും ചെയ്യുന്നു. സുരക്ഷയും യാത്രാസൗകര്യവും ഒരുപോലെ ഉറപ്പാക്കുന്ന സംവിധാനമാണിത്.

ജപ്പാനിലെ ടോക്കിയോ-ഒസാക്ക മാഗ്‌ലെവ് ലൈൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ യാത്രാ ട്രെയിൻ പദ്ധതികളിലൊന്നാണ്. മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്. ആദ്യം 2027-ൽ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം പദ്ധതി 2034 വരെ നീണ്ടേക്കാമെന്ന് സൂചനകളുണ്ട്.

അതിവേഗ റെയിൽ ഗതാഗതത്തിൽ ജപ്പാൻ കൈവരിച്ച ഈ സാങ്കേതിക മുന്നേറ്റം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഭാവിയിൽ കാര്യക്ഷമവും സുരക്ഷിതവുമായ ഗതാഗത സംവിധാനം അനിവാര്യമായ സാഹചര്യത്തിൽ, മാഗ്‌ലെവ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലേക്ക് ഇത് പോലെയുളള ട്രെയിനുകൾ ഉൻട വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 18, 2025, 9:00 [IST]
English summary
Japan maglev train 500kmph viral images
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X