ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

By Santheep

കഴിഞ്ഞ ദിവസമാണ് ജപ്പാന്റെ മാഗ്ലേവ് ട്രെയിന്‍ ലോകറെക്കോഡ് തീര്‍ത്ത സഞ്ചാരം നടത്തിയത്. മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗതയില്‍ ഈ ട്രെയിന്‍ പാഞ്ഞു. ഈ ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റെയില്‍ പാതകള്‍

പ്രത്യേക കാന്തികമേഖല തീര്‍ത്ത് അതിന്മേല്‍ സഞ്ചരിക്കുന്ന ഈ ട്രെയിനിന് ചക്രങ്ങളില്ല. ട്രാക്കിനു മുകളിലൂടെ ഒഴുകുകയാണ് ചെയ്യുന്നത്. മാഗ്ലേവ് ട്രെയിനിനെപ്പറ്റി രസകരമായ ചില വസ്തുതകള്‍ പങ്കു വെക്കുകയാണിവിടെ.

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

മാഗ്ലേവ് എന്ന് പേര് വരുന്നത് മാഗ്നറ്റിക് ലെവിറ്റേഷന്‍ എന്ന പ്രയോഗത്തില്‍ നിന്നാണ്. ഒരു പ്രത്യേക കാന്തികവലയം തീര്‍ത്ത് അതിനുമുകളിലൂടെ ഒഴുകുകയാണ് ഈ ട്രെയില്‍ ചെയ്യുന്നത്.

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

കാന്തികവലയത്തിനു മുകളില്‍ പൊങ്ങി നിന്ന് സഞ്ചരിക്കുന്ന ഈ ട്രെയിനിന് ചക്രങ്ങളില്ല!

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

ട്രെയിനും ട്രാക്കും തമ്മില്‍ വളരെ ചെറിയൊരു വിടവ് മാത്രമേ ഉള്ളൂ. ഈ വിടവ് തീര്‍ക്കുന്നത് അതിശക്തമായ കാന്തികതയാണ്.

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

ഈ ട്രെയിനിനായി പ്രത്യേക ട്രാക്കുകള്‍ നിര്‍മിക്കേണ്ടതായിട്ടുണ്ട്. 2027 ആകുമ്പോഴേക്ക് രാജ്യത്തെമ്പാടും കാന്തിക ട്രാക്കുകള്‍ നിര്‍മിക്കണമെന്നാണ് ജപ്പാന്റെ താല്‍പര്യം.

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

നിലവില്‍ വേഗതയില്‍ ലോകറെക്കോഡ് സ്വന്തമാക്കി വെച്ചിരിക്കുന്നത് ഷാങ്ഹായ് മാഗ്ലേവ് ട്രെയിനാണ്. ഈ ചൈനീസ് ട്രെയിനിന്റെ റെക്കോഡ് ഭേദിക്കുകയായിരുന്നു ജപ്പാന്റെ ഉദ്ദേശ്യം. നേരത്തെ ടെസ്റ്റ് റണ്ണുകളില്‍ 500 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ പോകാന്‍ ഈ ട്രെയിനിന് സാധിച്ചിരുന്നു.

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

ട്രെയിനിനെ നിലത്തുനിന്ന് ഉയര്‍ത്തി നിര്‍ത്തുന്നതും മുമ്പോട്ട് പായിക്കുന്നതും കാന്തികമണ്ഡലമാണ്. ചക്രങ്ങള്‍ക്കുള്ള ദൗര്‍ബല്യമായ ഫ്രിക്ഷന്‍ അഥവാ ഘര്‍ഷണം ഈ ട്രെയിനില്‍ സംഭഴിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ കൂടുതല്‍ സ്മൂത്തായും വേഗത്തിലും പായുവാന്‍ കഴിയുന്നു.

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

ഏതാണ്ട് 11 സെക്കന്‍ഡ് നേരം മാത്രമാണ് മണിക്കൂറില്‍ 603 കിലോമീറ്റര്‍ എന്ന വേഗതയില്‍ ട്രെയിന്‍ ഓടിയത്. ഗിന്നസ് വേള്‍ റെക്കോഡില്‍ ഇപ്പോഴും ഇത് ലിസ്റ്റ് ചെയ്തിട്ടില്ല എന്നറിയുന്നു. ഇതിനുള്ള പ്രോസസ് നടന്നുവരികയാണ്.

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

ഈ സാങ്കേതികത അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുവാനും ജപ്പാന്‍ പദ്ധതിയിടുന്നുണ്ട്. അമേരിക്കന്‍ വിപണിയെയാണ് ജപ്പാന്‍ ഇപ്പോള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍

ലോകത്തിലെ ആദ്യത്തെ മാഗ്ലേവ് ട്രെയിന്‍ ഷാങ്ഹായ് മാഗ്ലേവ് ആണ്. 2001 മാര്‍ച്ചില്‍ ഈ ട്രെയിനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2004ലാണ് സര്‍വീസ് തുടങ്ങിയത്.

Most Read Articles

Malayalam
English summary
Maglev Train Sets Record.
Story first published: Wednesday, April 22, 2015, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X