Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

2018-ന്റെ അവസാനത്തില്‍ ജാവ ചെയ്തതുപോലെ, മൂന്ന് പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി യെസ്ഡിയും ഇന്ത്യയില്‍ തിരികെയെത്തിയിരിക്കുകയാണ്. യെസ്ഡി നിരയില്‍ സ്‌ക്രാംബ്ലര്‍, റോഡ്സ്റ്റര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്ന് മോട്ടോര്‍സൈക്കിളുകളാണ് ഉള്‍പ്പെടുന്നത്.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

അവയുടെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൂന്ന് മോഡലുകളും വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി മോഡലുകളുമായിട്ടാണ് മത്സരിത്തിനൊരുങ്ങുന്നത്.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

പ്രാധാനമായി റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നുള്ള ക്ലാസിക് 350, മീറ്റിയോര്‍ 350 മോഡലുകളാണ് യെസ്ഡിയുടെ ലക്ഷ്യം. ഈ മോഡലുകള്‍ക്കെതിരെ മത്സരിക്കാന്‍ തക്ക, ആധുനിക ഫീച്ചറുകളും റെട്രോ ഡിസൈന്‍ ഘടകങ്ങളും മോഡലുകളില്‍ ഉണ്ടെന്ന് വേണം പറയാന്‍.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ജാവയും യെസ്ഡി റോഡ്സ്റ്ററും ഏതാണ്ട് സമാനമായ ടാര്‍ഗെറ്റ് പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരേ മാതൃ കമ്പനിയുടെ രണ്ട് മോട്ടോര്‍സൈക്കിളുകളാണ്. അങ്ങനെയെങ്കില്‍, ഈ രണ്ട് മോഡലുകളില്‍ നിന്ന് ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇത്തരത്തിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍, ഞങ്ങള്‍ രണ്ട് മോട്ടോര്‍സൈക്കിളുകളെയും അവയുടെ ഡിസൈന്‍, പവര്‍ട്രെയിന്‍, ഫീച്ചറുകള്‍, ഷാസി & സസ്‌പെന്‍ഷന്‍, വില എന്നിവയുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുകയും ആ വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുകയുമാണ് ചെയ്യുന്നത്.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ഡിസൈന്‍

ഒരു വാഹനത്തിന്റെ രൂപകല്‍പ്പന ഒരു ആത്മനിഷ്ഠമായ കാര്യമാണ്, അത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും ഇഷ്ടക്കേടുകളെ ആശ്രയിച്ചിരിക്കുന്നു.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

രണ്ട് ബൈക്കുകളും ഒരേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചതാണെങ്കിലും ഏതാണ്ട് സമാനമായ ടാര്‍ഗെറ്റ് പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും, അവ പരസ്പരം കുറച്ച് വ്യത്യസ്തമായി കാണപ്പെടുന്നുവെന്ന് തുടക്കത്തിലേ പറയാം.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ജാവയുടെ ഡിസൈന്‍ 70-കളിലെയും 80-കളിലെയും യഥാര്‍ത്ഥ ജാവ മോട്ടോര്‍സൈക്കിളിനെ പ്രതിധ്വനിപ്പിക്കുമ്പോള്‍, യെസ്ഡി റോഡ്സ്റ്ററിന്റെ രൂപകല്‍പ്പനയ്ക്ക് അതിന്റേതായ സവിശേഷമായ സ്വഭാവമുണ്ട്.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

എന്നാല്‍ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചില ഭാഗങ്ങള്‍ യെസ്ഡി റോഡ്കിംഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഇതിനര്‍ത്ഥം ജാവയ്ക്ക് കൂടുതല്‍ റെട്രോ ഡിസൈന്‍ തീം ഉണ്ടെന്നും ഒരുപക്ഷേ മൊത്തത്തിലുള്ള മികച്ച ആകര്‍ഷണം ഉണ്ടെന്നും വേണം പറയാന്‍.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

എഞ്ചിന്‍

രണ്ട് മോട്ടോര്‍സൈക്കിളുകളും ലിക്വിഡ്-കൂള്‍ഡ്, DOHC എഞ്ചിനുകള്‍ ഉപയോഗിക്കുമ്പോള്‍, യെസ്ഡി റോഡ്സ്റ്ററിലെ എഞ്ചിന്‍ 334 സിസിയില്‍ അല്‍പ്പം കൂടുതല്‍ കരുത്തും ടോര്‍ക്കും നല്‍കുന്നുവെന്ന് വേണം പറയാന്‍.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

റോഡ്സ്റ്ററിലെ എഞ്ചിന്‍ 29.78 bhp കരുത്തും 29.9 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത്, ജാവയിലെ 293 സിസി എഞ്ചിന്‍ 26.2 bhp കരുത്തും 27.05 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

കൂടാതെ, ഈ രണ്ട് എഞ്ചിനുകളും 6-സ്പീഡ് ട്രാന്‍സ്മിഷനോടെയാണ് വരുന്നത്, ഇത് അനായാസമായ ഹൈവേ ക്രൂയിസിംഗിനായി, രണ്ട് മോട്ടോര്‍സൈക്കിളുകളെയും ദീര്‍ഘദൂര ടൂറിംഗിന് അനുയോജ്യമാക്കുന്നു.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ഫീച്ചറുകള്‍

ഇവ രണ്ടിലും ഏറ്റവും പുതിയ മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍, ജാവയെക്കാള്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് യെസ്ഡി റോഡ്സ്റ്റര്‍ വരുന്നത്.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടാക്കോമീറ്റര്‍, യുഎസ്ബി-A & C ടൈപ്പ് ചാര്‍ജിംഗ് പോയിന്റുകള്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് യെസ്ഡി റോഡ്കിംഗ് വരുന്നത്.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ഷാസി

രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരേപോലെയുള്ള ഡബിള്‍ ക്രാഡില്‍ ഫ്രെയിം ഉപയോഗിക്കുന്ന. കൂടാതെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് വരുന്നത്.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

മാത്രമല്ല, വ്യത്യസ്തമായ സസ്‌പെന്‍ഷന്‍ ട്യൂണിംഗുമായി പുതിയ യെസ്ഡി റോഡ്സ്റ്റര്‍ വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, തല്‍ഫലമായി റൈഡ് ചെയ്യുന്നത് അല്‍പ്പം വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, യെസ്ഡി റോഡ്സ്റ്റര്‍ ഓടിച്ചതിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് ഇത് സ്ഥിരീകരിക്കാനാകൂ.

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

വില

ജാവയുടെ സിംഗിള്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.78 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതലും ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.87 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതലും വില ആരംഭിക്കുന്നു. മറുവശത്ത്, പുതിയ യെസ്ഡി റോഡ്സ്റ്ററിന്റെ വില ആരംഭിക്കുന്നത് 1.98 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം).

Jawa Vs Yezdi Roadster; എഞ്ചിന്‍, ഫീച്ചര്‍, ഡിസൈന്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

രണ്ട് ബൈക്കുകളും സമാനമായ ടാര്‍ഗെറ്റ് പ്രേക്ഷക ഗ്രൂപ്പിനെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും, ജാവ കൂടുതല്‍ റെട്രോ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം യെസ്ഡി റോഡ്സ്റ്റര്‍ യെസ്ഡി റോഡ്കിങ്ങില്‍ നിന്നുള്ള കുറച്ച് ഘടകങ്ങളുള്ള ഒരു ആധുനിക മോട്ടോര്‍സൈക്കിളാണെന്ന് വേണം പറയാന്‍.

Article Published On: Saturday, January 15, 2022, 12:45 [IST]
English summary
Jawa vs yezdi roadster find here engine features and design details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X