ഔഡിയുടെ ആഡംബര കാറിലെത്തി 'ജവാന്‍' നായിക; തമിഴിലെ ട്രെന്‍ഡ് ബോളിവുഡിലുമെത്തിയോ?
കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഇടിമുഴക്കമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'ജവാന്‍'. കിംഗ് ഖാന്‍ ഷാറൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രൂപ ആദ്യ ദിവസം കളക്ഷന്‍ ചെയ്ത സിനിമയെന്ന റെക്കോഡടക്കം വാരിക്കൂട്ടിയിരുന്നു. ആറുദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 600 കോടി രൂപ പിന്നിട്ടതായാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന കണക്കുകള്‍.
ഷാരൂഖിനെ കൂടാതെ നയന്‍താര, വിജയ് സേതുപതി, പ്രിയാമണി എന്നിവരടക്കം വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജവാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയില്‍ അഭിനയിച്ച നടിമാരില്‍ ഒരാളാണ് സന്യ മല്‍ഹോത്ര. ജവാന്‍ പോലെ തന്നെ രാജ്യത്ത് തരംഗം സൃഷ്ടിച്ച 'ദംഗല്‍' എന്ന ആമീര്‍ ഖാന്‍ ചിത്രത്തിലൂടെയാണ് സന്യ പ്രശസ്തയായത്. ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളായി 'ബബിത കുമാരി ഫോഗട്ട്' എന്ന ഗുസ്തിക്കാരിയുടെ വേഷം ചെയ്താണ് അവര്‍ വരവറിയിച്ചത്.

ജവാനിലെ പ്രകടനത്തിലൂടെ സന്യ മല്‍ഹോത്ര വീണ്ടും തലക്കെട്ടുകളില്‍ ഇടംനേടുകയാണ്. ഈ സാഹചര്യത്തിലാണ് മുംബൈയിലെ അന്ധേരിയിലെ ഒരു ഓഫീസില്‍ വിലകൂടിയ കാറില്‍ സന്യ മല്‍ഹോത്ര വന്നിറങ്ങുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. യൂട്യബില്‍ പങ്കുവെച്ച വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്. മുംബൈ അന്ധേരിയിലെ ഒരു ഓഫീസിലേക്കാണ് ഔഡി Q8 കാറില്‍ നടി എത്തുന്നത്. കൂപ്പെ എസ്‌യുവി വിഭാഗത്തില്‍ പെട്ടതാണ് കാറാണ് ഔഡി Q8.
എന്നാല്‍ സന്യ മല്‍ഹോത്ര കഴിഞ്ഞ വര്‍ഷമാണ് ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയതെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ വിപണിയില്‍ ഓഡി Q7-ന് മുകളിലാണ് Q8-ന്റെ സ്ഥാനം. ഔഡിയുടെ ഏറ്റവും വില കൂടിയ കാറുകളില്‍ ഒന്നാണിത്. ഔഡിയുടെ ഇന്ത്യന്‍ ലൈനപ്പിലെ ഫ്‌ലാഗ്ഷിപ്പ് മോഡലാണ് Q8.കൂപ്പെ ഡിസൈന്‍, റോഡ് പ്രസന്‍സ്, നൂതന ഫീച്ചറുകളുള്ള ക്യാബിന്‍ എന്നിവയാണ് ആഡംബര എസ്‌യുവിയുടെ ഹൈലൈറ്റ്.

1.07 കോടി രൂപയാണ് ഔഡി Q7-ന്റെ ഇന്ത്യന്‍ വിപണിയിലെ നിലവിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില. അതേ സമയം ഈ കാറിന്റെ ടോപ് വേരിയന്റ് സ്വന്തമാക്കാന്‍ 1.43 കോടി രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. കാര്‍ നിരത്തില്‍ എത്തുമ്പോള്‍ ലക്ഷങ്ങള്‍ ഇനിയും ചെലവാകും. 3.0 ലിറ്റര്‍ TFSI V6 എഞ്ചിനാണ് ഔഡി Q7-ന്റെ ഹൃദയം.
പരമാവധി 335 bhp പവറും 500 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും കാറില്‍ ഒരുക്കിയിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വെര്‍ച്വല്‍ കോക്പിറ്റ് ഡിസ്പ്ലേ, വെന്റിലേഷന്‍, മസാജ് സൗകര്യങ്ങളുള്ള സീറ്റുകള്‍ എന്നിങ്ങനെ ആഡംബരവും നൂതനവുമായ ഫീച്ചറുകളും നിറഞ്ഞ ക്യാബിനാണ് ഔഡി Q8-ല്‍ വരുന്നു.
ശതകോടീശ്വരന്മാര്‍, സെലിബ്രിറ്റികള്‍, ക്രിക്കറ്റ് താരങ്ങള്‍ എന്നിവര്‍ക്കെല്ലാം പ്രിയപ്പെട്ട ഒരു കാറാണ് ഔഡി Q8. ഇന്ത്യന്‍ വിപണിയില്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ബിഎംഡബ്ല്യു X6, പോര്‍ഷെ കയെന്‍ എന്നിവയുമായാണ് ഔഡി Q8 മത്സരിക്കുന്നത്. ജവാനിലേക്ക് മടങ്ങി വന്നാല്‍ തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. തമിഴ്, തെലുഗു ഭാഷയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
നിലവില്‍ ട്രെന്‍ഡിംഗായി നിറഞ്ഞ് നില്‍ക്കുന്ന അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ജവാനിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടുകയും ഇന്‍സ്റ്റഗ്രാം റീല്‍സില്‍ തരംഗമാവുകയും ചെയ്തിരുന്നു. ഷാരൂഖ് ഇരട്ട വേഷത്തിലെത്തിയ ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ മാസ്സ്, മസാല ചേരുവകള്‍ ഉള്‍ക്കൊള്ളളിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം വന്‍ കളക്ഷന്‍ നേടിയ ചിത്രം 1000 കോടി കളക്ഷനിലേക്കാണ് കുതിക്കുന്നത്.
ഒരു സിനിമ കളക്ഷന്‍ വാരിക്കൂട്ടുമ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍മാതാക്കള്‍ വിലയേറിയ കാറുകള്‍ സമ്മാനമായി കൊടുക്കുന്ന ഒരു ട്രെന്‍ഡ് ഇപ്പോള്‍ തമിഴ് സിനിമ ലോകത്തുണ്ട്. 'വിക്രം' എന്ന ചിത്രം ഹിറ്റായപ്പോള്‍ നിര്‍മാതാവ് കൂടിയായ നടന്‍ കമല്‍ഹാസന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കാറുകളും വിലയേറിയ വാച്ചമെല്ലാം സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു.
സമീപകാലത്തായി വെള്ളിത്തിരിരയിലെത്തി റെക്കോഡ് കളക്ഷന്‍ നേടിയ ജയിലറിന്റെ നിര്‍മാതാവായ കലാനിധി മാരനും ഈ മാതൃക പിന്തുടര്‍ന്നു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ക്കാണ് സണ്‍ പിക്‌ചേഴ്‌സ് വിലകൂടിയ കാര്‍ സമ്മാനിച്ചത്. തമിഴിലെ ഈ ട്രെന്‍ഡ് 'ജവാന്‍' നിര്‍മാതാവ് കൂടിയായ ഷാരൂഖ് പിന്തുടരുമോ എന്നാണ് ഇപ്പോള്‍ സിനിമ, വാഹന ലോകം ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








