ജേ ലിനോയുടെ ശേഖരത്തില്‍ നാനോയും

Jay Leno
ലോകപ്രശസ്ത വാഹനപ്രണയിയായ ജേ ലിനോയുടെ വാഹന ശേഖരത്തില്‍ ഇന്ത്യന്‍ കാര്‍ ഇതിഹാസമായ ടാറ്റ നാനോ ഇടം പിടിച്ചു. 200ലധികം കാറുകളും 90ലധികം മോട്ടോര്‍സൈക്കിളുകളുമുള്ള വാഹനശേഖരത്തിലേക്കാണ് നാനോയെ ജേ ലിനോ മുതല്‍ക്കൂട്ടിയത്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു വാഹനം 500 സിസിയുടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ്.

അമേരിക്കന്‍ ടോക്‍ഷോകളിലൂടെയാണ് ജേ ലിനോയെ ലോകം അറിയുന്നത്. അദ്ദേഹത്തിന്‍റെ വാഹനപ്രണയവും പ്രശസ്തമാണ്.

ഒരു വെള്ള ടാറ്റ നാനോയാണ് ജേലിനോ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ പതാകയിലെ ത്രിവര്‍ണം ഈ കാറില്‍ പതിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ശൈലിയില്‍ വസ്ത്രം ധരിച്ചാണ് ജേ ലിനോ കാറിനെ സ്വീകരിച്ചത്. ഇന്ത്യന്‍ വസ്ത്രങ്ങളണിഞ്ഞ നര്‍ത്തകരും സ്വീകരണ പരിപാടിയിയെ ജോറാക്കി.

ലോകത്തെമ്പാടും നാനോ കാര്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഇപ്പോള്‍. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ ഏറെക്കുറെ നാനോ എത്തിക്കഴിഞ്ഞു. അമേരിക്കയില്‍ നാനോയുടെ ഇടങ്കൈ ഡ്രൈവ് എത്തിക്കുവാനുള്ള പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. ജേ ലിനോയെപ്പോലുള്ള ഒരു ആരാധകന്‍ തീര്‍ച്ചയായും നാനോയുടെ വില്‍പനയ്ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കും.

More from DriveSpark

Article Published On: Friday, May 18, 2012, 12:55 [IST]
English summary
Jay Leno, a known car and motorcycle lover has been photographed posing in front of a white Tata Nano with a tri-colour band representing the Indian flag.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X