ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍
എസ്‍യുവി എന്ന വാഹനനിര്‍മിതിയുടെ അടിസ്ഥാന തത്വശാസ്ത്രം വേഗതയെ അനുകൂലിക്കുന്നതല്ല. പരുക്കന്‍ പാതകളെയും മണല്‍ക്കാടുകളെയുമെല്ലാം ഏറ്റവും കാര്യക്ഷമമായി മറികടക്കുന്നതാണ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ പ്രാഥമികമായി ഉത്തരവാദിത്തം. താരതമ്യേന ഭാരമേറിയ ശരീര സവിശേഷത മൂലം ഡ്രാഗ് റേസ് സ്വഭാവം ഇല്ലാതാകുന്നത് സ്വാഭാവികം മാത്രം. എന്നാല്‍, ശാരീരികഭാരത്തെ അവഗണിച്ച് വേഗത പിടിക്കാന്‍ സാധിക്കുന്ന രീതിയിലേക്കും എസ്‍യുവികളെ മെരുക്കിയെടുക്കാന്‍ സാധിക്കും. 2014 ജീപ്പ് ഗ്രാന്‍ഡ് ചീരോക്കിയുടെ ഒരു ഡ്രാഗ് റേസ് ഇവിടെ കാണാം.
ചെയ്തതെന്താണെന്നുവെച്ചാല്‍, ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി എസ് ആര്‍ ടിയുടെ എന്‍ജിന്‍ കൂടുതല്‍ വേഗം പിടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തു. 6.4 ഹെമി വി8 എന്‍ജിനാണ് വാഹനത്തിനുള്ളത്. പുതിയ ട്യൂണിംഗിന് ശേഷം ഗ്രാന്‍ഡ് ചീരോക്കി 3.9 സെക്കന്‍ഡ് കൊണ്ട് 96 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ താക്കത്തുള്ളതായി മാറി. ഹെന്നസി പെര്‍ഫോമന്‍സ് എന്‍ജിനീയറിംഗിലെ പിള്ളേരാണ് ഈ പണി ചെയ്തു നല്‍കിയത്.
അമേരിക്കയില്‍ പ്രമുഖ ട്യൂണിംഗ് ഹൗസാണ് ഹെന്നസി പെര്‍ഫോമന്‍സ് എന്‍ജിനീയറിംഗ്. ജീപ്പ് ഗ്രാന്‍ഡ് ചീരോക്കിയുടെ ട്യൂണിംഗിന് വേണ്ടി എച്ച്പിഇ650 എന്ന ഒരു പാക്കേജ് നല്‍കിവരുന്നുണ്ട് ഇവര്‍. ഒരു സൂപ്പര്‍ചാര്‍ജര്‍ കൂടുതലായി ഘടിപ്പിക്കും. എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് റീമാപ്പ് ചെയ്യുകയും ഫ്യുവല്‍ ഡെലിവറി സിസ്റ്റം പ്രകടനശേഷി കൂടുന്ന വിധത്തില്‍ പരിഷ്കരിക്കുകയും ചെയ്യും. 470 കുതിരശക്തിയില്‍ നിന്ന് ഈ എന്‍ജിന്‍ 650 കുതിരശക്തിയിലേക്ക് ഉയര്‍ത്തപ്പെടും എന്നതാണ് റിസള്‍ട്ട്.
ജീപ്പ് ഫാക്ടറിയില്‍ നിന്ന് പുറത്തുവരുന്ന ഗ്രാന്‍ഡ് ചീരോക്കിയ്ക്ക് 96 കിലോമീറ്റര്‍ പിടിക്കാന്‍ 4.8 സെക്കന്‍ഡ് ആവശ്യമാണ്. ഇതാണ് 3.9 സെക്കന്‍ഡിലേക്ക് താഴുന്നത്.
ഹെന്നസി വെനോ ജിടി എന്ന കിടിലന്‍ സ്പോര്‍ട്സ് കാര്‍ പുറത്തുവരുന്നത് ഈ ട്യൂണിംഗ് ഹൗസില്‍ നിന്നാണ്. ഈ കാറിന്‍റെ നിര്‍മിതി പൂര്‍ണമായി ഹെന്നസി പെര്‍ഫോമന്‍സ് എന്‍ജിനീയറിംഗിന് അവകാശപ്പെടാനാവില്ല. ലോട്ടസിന്‍റെ എക്സിജ് സ്പോര്‍ട്സ് കാറിന്‍റെ തങ്ങളുടെ ശൈലിയില്‍ മോഡിഫൈ ചെയ്ത് എന്‍ജിന്‍ കരുത്തില്‍ മാറ്റം വരുത്തിയതാണ് വെനോം ജിടി.
താഴെ വീഡിയോ കാണാം

ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍

ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍

ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍

ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍

ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍

ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍

ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍

ഗ്രാന്‍ഡ് ചീരോക്കിയില്‍ ഹെന്നസിയുടെ കുതിരകള്‍

Click it and Unblock the Notifications