കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ ഈ തെറ്റ് ചെയ്യരുതേ... ആഡംബര എസ്‌യുവിയുടെ ഗതി കണ്ടോ

ഒരു പുത്തന്‍ കാര്‍ വാങ്ങുന്നത് ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നാണ്, പുതിയ ഒരെണ്ണം വാങ്ങുമ്പോള്‍ പ്രത്യേകിച്ചും. വാങ്ങാനുദ്ദേശിക്കുന്ന കാറിനെപ്പറ്റി കാര്യമായി ഗവേഷണം നടത്തിയ ശേഷമായിരിക്കും ഒരാള്‍ ഷോറൂമിലെത്തുക. എന്നിരുന്നാലും നിങ്ങള്‍ തെരഞ്ഞെടുത്തത് ശരിയായ ചോയ്‌സ് ആണോ എന്നറിയാനും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനുമായി 'പേഴ്സണല്‍ എക്സ്പീരിയന്‍സ്' ആവശ്യമാണ്.

അതിന് വേണ്ടിയാണ് നമ്മള്‍ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത്. എന്നാല്‍ ടെസ്റ്റ് ഡ്രൈവുകള്‍ എല്ലായ്‌പ്പോഴും പ്ലാന്‍ പ്രകാരം നടന്ന് കൊള്ളണമെന്നില്ല. ടെസ്റ്റ് ഡ്രൈവിന് എടുക്കുന്ന കാറില്‍ ആവേശം മൂത്ത് ചിലര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ വലിയ അപകടങ്ങളില്‍ കലാശിക്കാറുണ്ട്. അത്തരത്തില്‍ ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ വിലകൂടിയ ആഡംബര കാര്‍ അപകടത്തില്‍ തകര്‍ന്ന ഒരു സംഭവമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

jeep meridian test drive crash

ടെസ്റ്റ് ഡ്രൈവിനെടുക്കുന്ന കാറുകളില്‍ മാനുഷിക പിഴവ് അപകടത്തില്‍ പെടാറുണ്ട്. എന്നാല്‍ പലപ്പോഴും അശ്രദ്ധ മൂലമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ജീപ്പിന്റെ ആഡംബര കാറായ മെറിഡിയന്‍ ആണ് ഇവിടെ അപകടത്തില്‍ പെട്ടത്. ഒരു വില കൂടിയ കാറാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. ഒരു ഉപഭോക്താവ് ടെസ്റ്റ് ഡ്രൈവ് സമയത്ത് ഉയര്‍ന്ന വേഗതയില്‍ ഡ്രൈവ് ചെയ്യുകയും അപകടത്തില്‍ പെടുകയും ചെയ്യുകയായിരുന്നു.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലക്ഷക്കണക്കിന് രൂപ വിലയുള്ള ജീപ്പ് മെറിഡിയന്‍ എസ്യുവി ടെസ്റ്റ് ഡ്രൈവ് നടത്തിയത് ഒരു വ്യവസായിയായിരുന്നു. കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ട് എത്തിയ ഇദ്ദേഹം ഡീലര്‍ഷിപ്പ് സ്റ്റാഫിനൊപ്പം ടെസ്റ്റ് ഡ്രൈവിനിറങ്ങി. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തിലാണ് അയാള്‍ ആവേശത്തോടെ വണ്ടി ഓടിച്ചിരുന്നത്. ഈ ഘട്ടത്തില്‍ ജീപ്പ് മെറിഡിയന്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

jeep meridian test drive crash

അപകടത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. വല്ല മൃഗങ്ങളോ മറ്റോ കുറുകെ ചാടിയോ എന്ന കാര്യവും വ്യക്തമല്ല. അതേസമയം ഉയര്‍ന്ന വേഗതയും നനവാര്‍ന്ന റോഡുമാണ് കാരണമെന്നാണ് അനുമാനം. നനഞ്ഞ റോഡില്‍ വാഹനങ്ങള്‍ക്ക് വേണ്ടത്ര ഗ്രിപ്പ് ലഭിക്കാത്തത് കാരണം കാര്‍ അപകടത്തില്‍ പെട്ടുവെന്നാണ് തോന്നുന്നത്. നനഞ്ഞ റോഡുകളില്‍ അക്വാപ്ലാനിംഗ് എന്നറിയപ്പെടുന്ന അപകടകരമായ അവസ്ഥ നിലനില്‍ക്കുന്നു. ഇത് ടയറും റോഡും തമ്മിലുള്ള ബന്ധം കുറച്ച് വഴുവഴുപ്പുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഈ ഘട്ടത്തില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയായിരുന്ന ജീപ്പ് മെറിഡിയന്‍ അമിതവേഗതയില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ആദ്യം ഡിവൈഡറില്‍ ഇടിച്ച ശേഷം റോഡരികിലുണ്ടായിരുന്ന വിളക്കുകാലുകളില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഹെഡ്‌ലൈറ്റും ഗ്രില്ലുമൊന്നും കാണാത്ത വിധത്തിലായിട്ടുണ്ട് മുന്‍വശം.

jeep meridian test drive crash

ജീപ്പ് മെറിഡിയനെ കുറിച്ച് പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് ആഡംബര കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ജീപ്പ കോമ്പനിന്റെ 7 സീറ്റര്‍ വേര്‍ഷനാണിതെന്ന് പറയാം. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഈ എഞ്ചിന് പരമാവധി 170 bhp കരുത്തും 350 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഇന്ത്യയില്‍ ഈ ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ജീപ്പ് മെറിഡിയന്‍ ലഭ്യമാകൂ.

6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. ജീപ്പിന്റെ ആദ്യ മെയിഡ് ഇന്‍ ഇന്ത്യ കാറായ മെറിഡിയന് 33.41 ലക്ഷം മുതല്‍ 38.61 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഒരാള്‍ കാര്‍ ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോകുമ്പോള്‍ വേഗപരിധിക്കുള്ളില്‍ വാഹനമോടിക്കാന്‍ ശ്രദ്ധിക്കണം. പുത്തന്‍ കാറിന്റെ ശേഷി നിങ്ങള്‍ക്ക് അറിയാത്തതിനാല്‍ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്.

ഇതാദ്യമായല്ല ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോള്‍ കാര്‍ അപകടത്തില്‍ പെടുന്നത്. ടെസ്റ്റ് ഡ്രൈവ് കാറുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളതിനാല്‍ പേടിക്കേണ്ടതില്ലെന്ന് പറയാറുണ്ട്. എന്നാല്‍, മുന്‍കാലത്ത് ഇത്തരത്തില്‍ അപകടമുണ്ടായപ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് ഡീലര്‍ഷിപ്പുകള്‍ നഷ്ടപരിഹാരം വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവിടെ എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല.

More from DriveSpark

Article Published On: Wednesday, September 13, 2023, 14:31 [IST]
English summary
Jeep meridian test drive vehicle crashed by customer at high speed details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X