ജെനിഫര്‍ ലോപ്പസ് സിഗപ്പൂര്‍ ജിപിയില്‍ പാടും
ലോകകപ്പ് ഫൂട്‌ബോളിന്റെ ഉദ്ഘാടനവേദിയില്‍ തകര്‍ത്തുപാടിയ ജെനിഫര്‍ ലോപ്പസ് ഖ്യാതിയുടെ ഉയരങ്ങളിലാണിപ്പോള്‍. പിറ്റ്ബുള്ളിനും ക്ലോഡിയ ലെയ്റ്റിക്കുമൊപ്പം ജെനിഫര്‍ പാടിയ 'വി ആര്‍ വണ്‍' പഴയ വക്കാ വക്കാ തരംഗത്തോടൊപ്പമെത്തിയില്ലെന്നു മാത്രമേയുള്ളൂ. സംഗതി ഒരസാധ്യ സാധനമാണെന്ന് അംഗീകാരം കിട്ടിക്കഴിഞ്ഞു.
ഫോര്‍മുല വണ്‍ സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയുടെ ഔദ്യോഗിക സ്‌പോര്‍ണസര്‍മാരായ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ജെനിഫര്‍ ലോപ്പസ്സിനെ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.....

ചിത്രങ്ങളിലൂടെ നീങ്ങുക.

തായ്‌വാനീസ് ബാന്‍ഡായ മെയ്‌ഡേ അടക്കമുള്ള ഒരു വന്‍ ടീമുമൊത്താണ് ജെനിഫര്‍ ഗ്രാന്‍ പ്രീ വേദിയിലെത്തുക. വരുന്ന വെള്ളിയാഴ്ച മറിന ബേ സ്ട്രീറ്റ് സര്‍ക്യൂട്ടില്‍ മെയ്‌ഡേയുടെ പരിപാടിയുണ്ട്. റോബീ വില്യംസ്, സിഗ്ഗി മേര്‍ലി എന്നിവരും ഈ പരിപാടിയില്‍ ഒത്തുചേരും.

ഇംഗ്ലണ്ടില്‍ നിന്നുള്ള പെറ്റ് ഷോപ്പ് ബോയ്‌സ് ശനിയാഴ്ച അരങ്ങിലെത്തും. ഞായറാഴ്ച ജോണ്‍ ലെജന്‍ഡിന്റെ സംഗീതപരിപാടിയുണ്ടായിരിക്കും.

പോപ്പ് സംഗീതത്തില്‍ ചരിത്രം കുറിച്ച വനിതയാണ് ജെനിഫര്‍. ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ് നേടുന്ന ഏക സ്ത്രീയാണിവര്‍. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറക്കിയ A.K.A എന്ന പേരിലുള്ള ആല്‍ബം വന്‍ വൈറലായി മാറിയിട്ടുണ്ട്. ഇതിലെ ഫസ്റ്റ് ലൗ എന്നുതുടങ്ങുന്ന ഗാനം കേള്‍ക്കാത്തവര്‍ കുറവായിരിക്കും ഇപ്പോള്‍.

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീ നടക്കുക നഗരത്തിലെ തെരുവുകളിലാണ്. രാത്രി റേസിങ്ങും ഇതില്‍പെടുന്നു.

ഇത്തവണത്തെ സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീ നടക്കുക സെപ്തംബര്‍ 19 മുതല്‍ക്കാണ്. ആദ്യത്തെ റേസ് മറിന ബേ സ്ട്രീറ്റില്‍ നടക്കും.


Click it and Unblock the Notifications








