പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

By Santheep

ബിബിസി ടോപ്ഗിയര്‍ അവതാരകന്‍ ജെരെമി ക്ലാര്‍ക്‌സനെ സസ്‌പെന്‍ഡ് ചെയ്തു. പരിപാടിയുടെ പ്രൊഡ്യൂസറായ ഓയിസിന്‍ ടിമോണിനെ ക്ലാര്‍ക്‌സണ്‍ തല്ലി എന്ന ആരോപണത്തെ തുടര്‍ന്നാണ് ജെരെമി ക്ലാര്‍ക്‌സനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ബിബിസി തീരുമാനമെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍.

പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

താളുകളിലൂടെ നീങ്ങുക.

പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

ടോപ്ഗിയര്‍ പരിപാടിയുടെ 22ാം സീസണ്‍ ചിത്രീകരിക്കുന്ന തിരക്കിനിടെയാണ് സംഭവം അരങ്ങേറിയത്. ക്ലാര്‍ക്‌സന് കഴിക്കാന്‍ ഉച്ചഭക്ഷണം എത്തിയിരുന്നില്ല. ഷൂട്ടിങ് നിറുത്തിവെച്ച് ഭക്ഷണം കഴിക്കാനെത്തിയ ക്ലാര്‍ക്‌സന്‍ കോപിഷ്ടനാവുകയും പ്രോഡ്യൂസറെ പിടിച്ച് തല്ലുകയുമായിരുന്നു.

പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

സംഭവം പ്രശ്‌നമായതോടെ സീസണ്‍ 22ന്റെ ബാക്ക് ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത് നീട്ടി വെച്ചിരിക്കുകയാണ്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്‌നം ക്ലാര്‍ക്‌സന്‍ തല്ലിയതോ പ്രൊഡ്യൂസര്‍ തല്ലു കൊണ്ടതോ ഒന്നുമല്ല. അടുത്ത ഞായറാഴ്ചത്തെ എപ്പിസോഡ് പുറത്തുവരുമോ എന്നതാണ് അവരെ അലട്ടുന്നത്. വിഷയത്തില്‍ ബിബിസി ഒരു ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വരുന്ന ഞായറാഴ്ചത്തെ എപ്പിസോഡിനായി ആരാധകര്‍ കാത്തിരിക്കേണ്ടതില്ല.

പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

ക്ലാര്‍ക്‌സനെതിരെ നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയതാണ് ബിബിസിയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ക്ലാര്‍ക്‌സനെപ്പോലുള്ള വെറുപ്പിക്കുന്ന സ്വഭാവക്കാരെ വെച്ചു പൊറുപ്പിക്കാന്‍ പാടില്ലെന്ന് ഓസ്‌ട്രേലിയന്‍ ഹാസ്യതാരമായ ആദം ഹില്‍സ് ട്വീറ്റ് ചെയ്തു.

പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

നേരത്തെ ഒരു ടോപ്ഗിയര്‍ എപ്പിസോഡില്‍ കടുത്ത വംശീയത കലര്‍ന്ന വാക്കുകള്‍ തുപ്പിയതിന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു ക്ലാര്‍ക്‌സന്‍. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നാണ് 54കാരനായ ക്ലാര്‍ക്‌സന്‍ പ്രതികരിച്ചത്. ബിബിസി ഇക്കാര്യത്തില്‍ ഇദ്ദേഹത്തിന് താക്കീത് നല്‍കിയിരുന്നതാണ്.

പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

ലോകമെമ്പാടും വന്‍ ആരാധകനിരയുള്ള ജെരെമി ക്ലാര്‍ക്‌സനെ ഒഴിവാക്കാന്‍ ബിബിസിക്ക് ബുദ്ധിമുട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സസ്‌പെന്‍ഷനിലൊതുക്കി കാര്യങ്ങള്‍ വരുതിയിലാക്കാനാണ് ബിബിസിയുടെ ശ്രമം.

പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

അതെസമയം, ജെരെമി ക്ലാര്‍ക്‌സനെ തിരിച്ചു കൊണ്ടുവരാന്‍ ആരാധകര്‍ സോഷ്യല്‍മീഡിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബ്രിങ്ബാക്ക്ക്ലാര്‍ക്‌സന്‍ എന്ന ഹാഷ് ടാഗിലാണ് പ്രചാരണം നടക്കുന്നത്. അടുത്ത എപ്പിസോഡില്‍ ഫിയറ്റ് 124 സ്‌പൈഡര്‍, എംജിബി ജിടി, പൂഷോ 304 കാബ്രിയോലെ എന്നീ മോഡലുകള്‍ക്കൊപ്പം പ്രത്യേക്ഷപ്പെടാനിരിക്കുകയായിരുന്നു ടോപ്ഗിയര്‍ ത്രിമൂര്‍ത്തികള്‍.

More from DriveSpark

Article Published On: Wednesday, March 11, 2015, 14:45 [IST]
English summary
Jeremy Clarkson Punches Producer, Top Gear Series Postponed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X