ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര താല്‍പര്യം?

Posted By:

ജസ്സിക്ക ബാര്‍ട്ടനെ ഒരു പ്ലേബോയ് മോഡലായി മാത്രമാണ് ചിലര്‍ കാണുന്നത് എന്നത് അങ്ങേയറ്റം കുണ്ഠിതകരമാണ്. അവര്‍ ഒരു ഡ്രാഗ് റേസര്‍ കൂടിയാണ് എന്ന കാര്യം പലരും മറച്ചുവെക്കാന്‍ ശ്രമിക്കാറുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ അത് വലിയ കുഴപ്പങ്ങളിലേക്ക് മാനവരാശിയെ നയിച്ചേക്കുമെന്നതിനാലാണ് വിഷയത്തില്‍ ഇടപെടേണ്ടി വരുന്നത്.

ജസ്സിക്ക ഡ്രാഗ് റേസ് നടത്തുന്ന കാര്യം ഓട്ടോമൊബൈല്‍ മേഖലയില്‍ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. വെറുമൊരു റേസറല്ല അവര്‍. ഡ്രാഗ് റേസിംഗ് വിദഗ്ധരെല്ലാം അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണ് വിഷ്യത്തിലുള്ള അവരുടെ പ്രതിഭ.

ഈയിടെ ജസ്സിക്ക ബാര്‍ട്ടന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് അവരുടെ വാഹനം മോഷണം പോയതിനെച്ചൊല്ലിയാണ്. ഒരു ടൊയോട്ട സുപ്രയാണ് ജസ്സിക്ക സ്വന്തമാക്കിയിരുന്നത്. ഈ വാഹനത്തിന് 1100 കുതിരകളുടെ കരുത്തുണ്ടായിരുന്നെങ്കിലും അത് പോര എന്നൊരു പരാതി ജസ്സിക്കയ്ക്കുണ്ടായിരുന്നു. എന്തായാലും സംഗതി മോഷണം പോയപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി!

കട്ടുകൊണ്ടുപോയവന്‍ ആരായലും അവന്‍ ഭയങ്കരനാണ്. ഈ കാര്‍ പിന്നീട് ബലാല്‍ക്കാരം ചെയ്യപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വാഹനത്തിന്‍റെ ചില ഭാഗങ്ങള്‍ മാത്രമേ കണ്ടെടുക്കാനായുള്ളൂ.

ഇത്തവണ മോഷണം ചെയ്യപ്പെട്ട ടൊയോട്ട സുപ്ര ജസ്സിക്കയുടെ രണ്ടാമത്തെ സുപ്രയാണ്. ആദ്യം വാങ്ങിയ സുപ്ര ഒരു ആക്സിഡണ്ടില്‍ പെട്ട് തകര്‍ന്നിരുന്നു. എന്താണ് ജസ്സിക്കയ്ക്ക് സുപ്രയോടിത്ര താല്‍പര്യം? അതെന്തായാലും നമുക്ക് ജസ്സിക്ക എന്ന ഡ്രാഗ് റേസര്‍ സുപ്രയോടിക്കുന്ന ചിത്രങ്ങള്‍ കാണാം.

To Follow DriveSpark On Facebook, Click The Like Button
ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര...?

English summary
Jessica Barton rides her 1,165hp Toyota Supra.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark