ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

പണ്ടുമുതലേ സിനിമകളിലും ചിത്രകഥകളിലും നാം പറക്കും കാറുകള്‍ കണ്ടിട്ടുണ്ട്. മാത്രമല്ല നിരവധി ഹോളിവുഡ് സിനിമകളും പറക്കും കാറുകളെ നമുക്ക് കാണിച്ചുതന്നെ. എന്നാല്‍ നാം ഐസിഇ, ഇലക്ട്രിക് കാറുകള്‍ മാത്രമാണ് നിരത്തില്‍ കണ്ടത്. ഇന്നിപ്പോള്‍ പറക്കും കാറുകള്‍ ഒരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. സ്വപ്‌നമല്ല, സത്യമാണ് പറയുന്നത്.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

എന്നാല്‍ ഏതെങ്കിലും വാഹന ഭീമന്‍മാരോ കോര്‍പറേറ്റ് കമ്പനിയോ അല്ല ഇതിന് പിന്നില്‍. ജെറ്റ്‌സണ്‍ ഏറോ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. ലോകമെമ്പാടും നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് പറക്കും കാറുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആ കമ്പനികളെയെല്ലാം പിന്നിലാക്കിയാണ് പറക്കും കാറുകള്‍ വിജയകരമായി നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും ജെറ്റ്‌സണ് സാധിച്ചത്.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ഇറ്റലിയിലെ ടസ്‌കാനി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെറ്റ്സണ്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പറക്കും കാര്‍ ജെറ്റ്സണ്‍ വണ്‍ ഈ വര്‍ഷം പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു. ബോയിംഗ്, എയര്‍ബസ്, എംബ്രയര്‍, ഹോണ്ട തുടങ്ങിയ നിരവധി സ്ഥാപിത വിമാന കമ്പനികള്‍ സമാനമായ 'പറക്കും കാറുകള്‍' എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും പറക്കും കാറുകള്‍ സ്വന്തമാക്കുകയോ ഉപയോഗിക്കുകയോ ചെയ്യണമെന്ന സ്വപ്നം ജെറ്റ്സണ്‍ വണ്ണിലൂടെ യാഥാര്‍ത്ഥ്യമായതായി തോന്നുന്നു.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ജെറ്റ്സണ്‍ വണ്ണിനെ കോംപാക്റ്റ് eVTOL (ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ്) വിമാനമായി തരം തിരിച്ചിരിക്കുന്നു. ജെറ്റ്സണ്‍ വണ്‍ ലംബമായി ഹോവര്‍ ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും വൈദ്യുതി ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ടസ്‌കാനി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി ജെറ്റ്‌സണ്‍ വണ്‍ പുറത്തിറക്കിയത്. ഇന്ന് അതിന്റെ മിക്കവാറും എല്ലാ യൂണിറ്റുകളും വിറ്റുതീര്‍ന്നു.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ജെറ്റ്സണ്‍ വണ്‍ ഫ്‌ലൈയിംഗ് കാറിന് ഉപരിതലത്തില്‍ നിന്ന് 1,500 അടി ഉയരത്തില്‍ പറക്കാന്‍ കഴിയും. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ പറക്കും കാര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 32 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. പരമാവധി 102 കി.മീ/മണിക്കൂര്‍ വേഗതയില്‍ പറക്കാന്‍ കഴിവുണ്ട്.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ആദ്യം കമ്പനി കുറച്ച് യൂണിറ്റുകള്‍ മാത്രമായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഒരു കൊല്ലം കൊണ്ട് മുഴുവന്‍ യൂണിറ്റുകളും വില്‍ക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടത്. എന്നാല്‍ കനത്ത ഡിമാന്‍ഡ് കാരണം അതിന്റെ എല്ലാ യൂണിറ്റുകളും വിറ്റു തീരുകയായിരുന്നു.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

Jetson ONE eVTOL-ന്റെ ആവശ്യവും ആളുകളില്‍ നിന്നുള്ള പ്രതികരണവും കണക്കിലെടുക്കുമ്പോള്‍ മോഡലിന്റെ വില ഏകദേശം 92,000 (72.77 ലക്ഷം രൂപ) ഡോളര്‍ ആണെന്നതില്‍ അതിശയിക്കാനില്ല. ജെറ്റ്സണ്‍ വണ്‍ eVTOL-ന് ടെസ്ല മോഡല്‍ എസിനേക്കാള്‍ (ഡ്യുവല്‍ മോട്ടോര്‍ AWD) വില കുറവാണ് എന്ന കാര്യം കൂടി പരിഗണിക്കണം.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

2022 ഒക്ടോബറില്‍ ലോഞ്ച് ചെയ്ത വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (VTOL) വാഹനമാണ് ജെറ്റ്സണ്‍ വണ്‍. 86 കിലോഗ്രാം ഭാരമുള്ള ഇതിന് മണിക്കൂറില്‍ 102 കിലോമീറ്റര്‍ വേഗതയില്‍ 20 മിനിറ്റ് (32 കിലോമീറ്റര്‍) പറക്കാന്‍ കഴിയും.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

യുഎസില്‍ പ്രത്യേക ഫ്‌ലൈയിംഗ് ലൈസന്‍സ് ആവശ്യമില്ലാത്ത ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറാണിതെന്ന് ജെറ്റ്സണ്‍ അവകാശപ്പെടുന്നു. ഒരു യാത്രക്കാരന് മാത്രമേ അതില്‍ പറക്കാന്‍ കഴിയൂ. ഇത് FAA (ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍) നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് നിര്‍മ്മിച്ചിരിക്കുന്നത് കൊണ്ടാണ് Jetson ONE ഉടമകള്‍ക്ക് eVTOL പറത്താന്‍ പൈലറ്റ് ലൈസന്‍സ് ആവശ്യമില്ലാതെ വരുന്നത്.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ഭാരം കുറയ്ക്കാനായി പറക്കും കാര്‍ പൂര്‍ണ്ണമായും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പറക്കും കാറിന്റെ ക്യാബിന്‍ ഒരു കൂട് പോലെയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ക്യാബിന് ചുറ്റും പൈപ്പ് പോലുള്ള സുരക്ഷാ വലയം നിര്‍മിച്ചിട്ടുണ്ട്. തുല്യ എണ്ണം പ്രൊപ്പല്ലറുകളും 8 ഇലക്ട്രിക് മോട്ടോറുകളാണ് ജെറ്റ്സണ്‍ വണിന് നല്‍കുന്നത്.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ഈ പറക്കും കാറില്‍ ഉപയോഗിച്ചിരിക്കുന്ന മോട്ടോറുകള്‍ വളരെ ശക്തമാണെന്ന് ജെറ്റ്‌സണ്‍ അവകാശപ്പെടുന്നു. ഒരു മോട്ടോര്‍ തകരാറിലായാലും സുസ്ഥിരമായി പറക്കാന്‍ കഴിയുന്ന തരത്തിലാണ് കാറിന്റെ ഇലക്ട്രോണിക് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ജെറ്റ്സണ്‍ വണ്‍ ഉയര്‍ന്ന ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയർ സംവിധാനത്തിന് കീഴിലാണെന്ന് എടുത്തുപറയേണ്ടതാണ്. ഇത് കാരണം ആദ്യമായി ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് പോലും eVTOL എളുപ്പത്തില്‍ പറത്താം. ജെറ്റ്സണ്‍ വണ്‍ eVTOL-ന്റെ ഡെലിവറിക്ക് മുന്നോടിയായി, ജെറ്റ്സണ്‍ എയ്റോ ടസ്‌കനിയിലെ അരെസോയില്‍ ഒരു പുതിയ ഗവേഷണ വികസന കേന്ദ്രം തുറന്നു. ഈ പുതിയ ഗവേഷണ വികസന കേന്ദ്രത്തില്‍ 800 മീറ്റര്‍ നീളമുള്ള എയര്‍സ്ട്രിപ്പും ഉള്‍ക്കൊള്ളുന്നു.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ഇന്ത്യയും ഒരു പറക്കും കാര്‍ ഒരുക്കുന്നു

ഇന്ത്യയിലും നിരവധി കമ്പനികള്‍ പറക്കും കാറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'വിനത എയ്റോമൊബിലിറ്റി' ലണ്ടനില്‍ നടന്ന ഒരു പരിപാടിയില്‍ തങ്ങളുടെ ആദ്യത്തെ പറക്കും കാര്‍ വെളിപ്പെടുത്തി. ഈ പറക്കും കാറിന് ഇന്ധനത്തിലും ബാറ്ററിയിലും പ്രവര്‍ത്തിക്കാനാകും. ഈ കാറിന് ലംബമായ ടേക്ക് ഓഫും ലാന്‍ഡിംഗും ചെയ്യാന്‍ കഴിയും, അതിനാല്‍ ഇതിന് ഒരു വിമാനം പോലെ ഒരു റണ്‍വേ ആവശ്യമില്ല.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ഈ പറക്കും കാറിന് പറക്കാന്‍ കഴിയും. ഇന്ധനം നിറച്ചാല്‍ 60 മിനിറ്റ് പറക്കാന്‍ കഴിയും. 3000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കും. നിലവില്‍ ഈ പറക്കും കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് രണ്ട് പേര്‍ക്ക് വേണ്ടിയാണെങ്കിലും പുതിയ മോഡലുകളില്‍ യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കാനാകും. കമ്പനി ഇതുവരെ വില്‍പ്പന ആരംഭിച്ചിട്ടില്ല.

ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ജെറ്റ്സണ്‍ എയ്റോ ജെറ്റ്സണ്‍ വണ്‍ eVTOL-ന്റെ ഡെലിവറികള്‍ക്കായി തയ്യാറെടുക്കുമ്പോള്‍ മനുഷ്യന്‍ പറക്കും കാറുകള്‍ എന്ന സ്വപ്‌നത്തിന് തൊട്ടടുത്തെത്തിയിരിക്കുന്നു. ജെറ്റ്സണ്‍ വണ്‍ ഒരു വിമാനമോ ഹെലികോപ്റ്ററോ അല്ല. ഇത് എന്തണെന്ന് തരംതിരിക്കാനും പ്രയാസമാണ്. നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തില്‍ ഗ്രേ ഏരിയയിലാണ് നിലവില്‍ ജെറ്റ്‌സണ്‍ വണിന്റെ സ്ഥാനം.

More from DriveSpark

Article Published On: Tuesday, September 13, 2022, 16:40 [IST]
English summary
Jetson one flying car sold out know more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X