ഇതൊക്കെ കണ്ടാൽ ഫോർഡ് ഇന്ത്യയിലേക്ക് വരുമെന്നാ തോന്നുന്നേ; ജിംനിയോട് ചെയ്തത് കണ്ടോ
ഫോർഡ് ഇന്ത്യ വിട്ട് പോയെങ്കിലും തങ്ങളുടെ നിരവധി മോഡലുകൾ രാജ്യത്തിന് നൽകിയിട്ടാണ് പോയിരിക്കുന്നത്. എന്നാൽ ഫോർഡിൻ്റെ എല്ലാ മോഡൽ വാഹനങ്ങളും രാജ്യത്ത് അവതരിപ്പിച്ചിട്ടില്ല അതിൽ പ്രധാന ഒരു മോഡലാണ് ഫോർഡ് ബ്രോങ്കോ എന്നത്. വണ്ടിപ്രാന്തൻമാരുടെ എല്ലാം വളരെ പ്രിയപ്പെട്ട അമേരിക്കൻ എസ്‌യുവിയാണ് ബ്രോങ്കോ. സ്വന്തമാക്കാൻ സാധിച്ചില്ല എങ്കിൽ കൈയിലിരിക്കുന്ന വാഹനം അങ്ങ് മോഡിഫൈ ചെയ്യുക എന്നതാണല്ലോ നമ്മൾ വണ്ടിപ്രാനമാരുടെ ഒരു ലൈൻ. അത്തരത്തിൽ ഒരു വണ്ടിപ്രാന്തൻ തൻ്റെ ജിംനി ഫോർഡ് ബ്രോങ്കോയുടെ ലുക്കിലേക്ക് മോഡിഫൈ ചെയ്തിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്തൊക്ക മാറ്റങ്ങളാണ് വാഹനത്തിൽ വരുത്തിയിരിക്കുന്നതെന്ന് നോക്കിയാലോ.
കാർ ക്രേസി ഗൈ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനത്തിൻ്ഫെ മോഡിഫിക്കേഷൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത്, പുതിയ ക്ലാസ്സി സിൽവർ നിറത്തിലുളള DAMD ഫ്രണ്ട് ഗ്രിൽ നൽകിയിട്ടുണ്ട്. ഹെഡ്‌ലൈറ്റുകൾ ജിംനിയുടേത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പംപർ പൂർണമായും മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

പിന്നിലെ മാറ്റങ്ങളിലേക്ക് വന്നാൽ പിൻ ബമ്പറും മാറിയിട്ടുണ്ട് എന്നാണ് വീഡിയോയിൽ പരമാർശിക്കുന്നത്. പിന്നിലെ ടെയിൽ ലാമ്പുകളും അത് പോലെ തന്നെ റിവേഴ്സ് പാർക്കിങ്ങ് സെനസറുകളും മാറ്റമില്ലാതെ നിർത്തിയിട്ടുണ്ട്. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത 16 ഇഞ്ച് DEAN സ്റ്റീൽ വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സസ്പെൻഷൻ, 40 എംഎം കോബ്ര ലിഫ്റ്റ് സ്പ്രിംഗ്, ഫുജിറ്റ്സുബോ ആക്സിൽ-ബാക്ക് എക്സോസ്റ്റ് മഫ്ലർ എന്നിവയെല്ലാം നൽകിയിട്ടുണ്ട്.
വാഹനത്തിൽ മറ്റ് മെക്കാനിക്കലായി മാറ്റങ്ങൾ വരുത്തിയിട്ടില്ല എന്നാണ് വീഡിയോയിൽ പറയുന്നത്. ജിംനിയുടെ പവർട്രെയിൻ നോക്കിയാൽ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.
ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു.
സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ മ്യൂസിക്, നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ആക്‌സസ് ചെയ്യാനയി ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ അനുവദിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരു സറൗണ്ട് സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരുക്കന്‍ സാഹചര്യങ്ങളെ നേരിടുമ്പോള്‍ ഓരോ ജിംനി ഉടമയും അനുഭവിച്ചറിയേണ്ട കാര്യങ്ങള്‍ക്ക് അനുസൃതമായാണ് ക്യാബിനിന്റെ ബാക്കി ഭാഗങ്ങള്‍ നീക്കിവെച്ചിരിക്കുന്നത്. വലിയ അനലോഗ് ഡയലുകളാണുളളത്.
കാറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കായി ഇടയില്‍ ഒരു ചെറിയ മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സ്ഥാപിച്ചിട്ടുണ്ട്. ഓഫ്റോഡിംഗ് സാഹചര്യത്തില്‍ കുണ്ടിലും കുഴിയിലും ചാടുമ്പോഴും ഇരുത്തം സുഖകരമാക്കാന്‍ പാകത്തിലാണ് സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെളിയിലും പാറകളിലും സാഹസികത കാണിക്കാന്‍ തീരുമാനിച്ചാല്‍ അതിന് മുന്‍ യാത്രക്കാരെ സഹായിക്കാനായി ഒരു ഗ്രാബ് റെയില്‍ കൂടി ലഭിക്കും. ഡാഷും മറ്റ് വിഭാഗങ്ങളും സ്‌ക്രാച്ച് പ്രൂഫ് മെറ്റീരിയലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








