ചെളിയിൽ ആറാടി മാരുതി ജിംനി; ഓഫ് റോഡ് കിംഗ് തന്നെയെന്ന് വീണ്ടും തെളിയിച്ചു

മാരുതി തങ്ങളുടെ പുതിയ ഓഫ്റോഡറായ ജിംനി അവതരിപ്പിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് വാഹനം. ചിലർ വാഹനം സ്വന്തമാക്കിയതിന് ശേഷം തങ്ങളുടെ യുട്യൂബ് ചാനലിലൂടെ വാഹനത്തിൻ്റെ ഓഫ്റോഡും ഓൺറോഡും പോകുന്ന വീഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്. അത്തരത്തിലുളള പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ജിംനി ഒരു ചെളി നിറഞ്ഞ പ്രദേശത്തിലൂടെ എളുപ്പത്തിൽ കടന്നുപോകുന്നത് വീഡിയോയിൽ കാണാൻ കഴിയും. സിറ്റികളിലോ ഗ്രാമങ്ങളിലൂടെയോ സ്ഥിരമായി വാഹനമോടിക്കുമ്പോൾ ആളുകൾക്ക് പലപ്പോഴും വളരെ പരുക്കൻ റോഡുകൾ നേരിടേണ്ടിവരുന്നുണ്ട്. ഈ വീഡിയോയിൽ, അത്തരം സാഹചര്യങ്ങളിൽ ജിംനി എങ്ങനെ മറികടക്കുമെന്നാണ് അവർ പരീക്ഷിക്കുന്നത്.

ചെളിയിൽ ആറാടി മാരുതി ജിംനി; ഓഫ് റോഡ് കിംഗ് തന്നെയെന്ന് വീണ്ടും തെളിയിച്ചു

അവൻ 4×2 മോഡിൽ ചെളിയിലേക്ക് വണ്ടി ഇറക്കുകയും, എന്നാൽ ഏതാനും മീറ്ററുകൾ പിന്നിട്ടപ്പോൾ വാഹനം കുടുങ്ങുകയും. കാർ 4 ഹൈ മോഡിൽ ഇടാൻ സുഹൃത്ത് നിർദേശിച്ചുവെങ്കിലും വാഹനം അനങ്ങുന്നില്ലായിരുന്നു. കാർ 4 ലോ മോഡിൽ ഇട്ടതിന് ശേഷമാണ് ചെളിയിൽ നിന്ന് പതുക്കെ പതുക്കെ പുറത്ത് കടക്കുന്നത്. ചെളിയിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ഹെഡ്‌ലാമ്പ് വാഷർ ഉപയോഗിക്കുന്നതും കാണാം.

ചെളി നിറഞ്ഞ ഭൂപ്രദേശത്തിലൂടെ 4×4 വാഹനം ഓടിക്കുന്നത് ഒരു ഓഫ്-റോഡ് വാഹനത്തിൽ ചെയ്യാവുന്ന ഏറ്റവും രസകരവും ആവേശകരവുമായ കാര്യമാണ്, എന്നാൽ വളരെ ജാഗ്രതയും ക്ഷമയും വേണ്ട ഒരു പ്രവർത്തിയാണ് ഓഫ് റോഡിങ്ങ്. എപ്പോൾ വേണമെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം അത് കൊണ്ട് എന്തും വളരെ ക്ഷമയോടേയും സഹിഷ്ണുതയോടേയും വേണം ചെയ്യാൻ. ധൃതി പിടിച്ചിട്ട് ഒരു കാര്യവുമില്ല.

ചെളിയിൽ ആറാടി മാരുതി ജിംനി; ഓഫ് റോഡ് കിംഗ് തന്നെയെന്ന് വീണ്ടും തെളിയിച്ചു

ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രായോഗിക കാറുകൾ വേണമെന്ന ആവശ്യം മനസിലാക്കിയാണ് കമ്പനി ഈ നീക്കത്തിലേക്ക് എത്തിയത്. വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ ജിംനിയുടെ 5-ഡോർ പതിപ്പിന് 30,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചിരുന്നു. ഇന്ന് ഓരോ ദിവസവും 150 യൂണിറ്റുകളുടെ ബുക്കിംഗാണ് വാഹനത്തെ തേടിയെത്തുന്നത്. 103 bhp പവറിൽ പരമാവധി 134 Nm torque നൽകുന്ന 1.5 ലിറ്റർ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എസ്‌യുവി ജോടിയാക്കാം. ലോ-റേഞ്ച് ട്രാൻസ്ഫർ കെയ്‌സും ലോക്കിംഗ് ഡിഫറൻഷ്യൽ ലെൻഡിംഗ് ഹാർഡ്‌കോർ ഓഫ്-റോഡിംഗ് കഴിവുകളുമുള്ള ALLGRIP PRO 4×4 സാങ്കേതികവിദ്യയാണ് ജിംനിയുടെ പ്രധാന ഹൈലൈറ്റ്. ഇതോടൊപ്പം 210 mm ഗ്രൗണ്ട് ക്ലിയറൻസ്, യഥാക്രമം 36°, 24°, 50° എന്നിങ്ങനെ അപ്രോച്ച്, ബ്രേക്ക് ഓവർ, ഡിപ്പാർച്ചർ ആംഗിളുകൾ എന്നിവ വാഹനത്തിന്റെ ഓഫ്-റോഡ് കഴിവുകളെ ഉയർത്തുന്ന കാര്യങ്ങളാണ്. 12.74 ലക്ഷം മുതൽ 15.05 ലക്ഷം വരെയാണ് മാരുതി ജിംനിയുടെ എക്‌സ്ഷോറൂം വില വരുന്നത്.

സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു. ട്രാന്‍സ്ഫര്‍ കേസുമായി സംയോജിപ്പിച്ച രണ്ട് ഗിയര്‍ബോക്സുകളും കാട്ടുപാതകളില്‍ ഉപയോഗിക്കാന്‍ വളരെ നല്ലതാണ്. ഉപയോഗിക്കാന്‍ അല്‍പ്പം എളുപ്പമുള്ളതിനാല്‍ ഞങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. മാനുവല്‍ നിങ്ങള്‍ക്ക് ഗിയറുകളിലും റെവുകളിലും കുറച്ചുകൂടി നിയന്ത്രണം നല്‍കുമ്പോള്‍, ഓട്ടോമാറ്റിക് ആദ്യത്തെ രണ്ട് ഗിയറുകളില്‍ ചില പരിമിതികള്‍ പ്രകടമാക്കുന്നു.

5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിപ്സി വിടവാങ്ങിയപ്പോള്‍ ഓഫ് റോഡര്‍ സെഗ്‌മെന്റിലുണ്ടായ വിടവ് ജിംനിയിലൂടെ നികത്തുകയാണ് മാരുതി സുസുക്കി. ഓഫ്റോഡിംഗ് പ്രതലത്തില്‍ ശരിക്കും 'ഭീകരന്‍' ആണ് മാരുതി ജിംനി. തികച്ചും പ്രായോഗികമായ ഒരു ക്യാബിനും മികച്ച റൈഡ് നിലവാരം എന്നിവ വാഗ്ദാനം ചെയ്യുന്ന ജിംനി ഓഫ്‌റോഡിംഗ് പ്രേമികള്‍ക്ക് ഒരു യുക്തിസഹമായ ചോയ്‌സായി മാറുന്നു.

More from DriveSpark

Article Published On: Thursday, June 29, 2023, 11:10 [IST]
English summary
Jimny simply doing offroad mudroad video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X