ഇങ്ങനെ വേണം മുതലാളികൾ! JK സിമന്റ് ഡീലർമാർക്ക് നൽകിയ സമ്മാനങ്ങൾ ഏതൊരു ജീവനക്കാരനേയും കൊതിപ്പിക്കും
ഉത്സവകാലത്തും മറ്റ് ആഘോഷങ്ങൾക്കും ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് കാറുകളും ബൈക്കുകളുമൊല്ലാം സമ്മാനമായി നൽകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കമ്പനിയോടുള്ള പ്രതിബദ്ധതയ്ക്കും വിശ്വസ്തതയ്ക്കും വേണ്ടി തൊഴിലുടമകൾ പലപ്പോഴും ഇത്തരം സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകാറുമുണ്ട്. തങ്ങൾക്കായി അകമഴിഞ്ഞു പ്രവർത്തിച്ച ചില ജീവനക്കാരെ ഇത്തരം സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനികൾ തിരിച്ചറിയുന്നു.
അടുത്തിടെ, സിമൻ്റ് നിർമ്മാതാക്കളായ JK സിമൻറും സമാനമായ ഒരു സമ്മാനധാന പരിപാടി സംഘടിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച തങ്ങളുടെ 65 ഡീലർമാരെ കമ്പനി തിരിച്ചറിയുകയും അവർക്ക് മഹീന്ദ്ര XUV700 -കളും സ്കോർപിയോ N എസ്‌യുവികളും സമ്മാനിക്കുകയും ചെയ്തു. കമ്പനിയുടെ മികച്ച പ്രകടനത്തിനുള്ള നന്ദി സൂചകമായിട്ടാണ് JK സിമന്റ്സ് ഡീലർമാർക്ക് കാറുകൾ വാഗ്ദാനം ചെയ്തത്.

കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായി അവർ നൽകിയ സംഭാവനയ്ക്കുള്ള പാരിതോഷിമാണിത് എന്നും വ്യാഖ്യാനിക്കാം. ഡീലർമാർക്ക് സമ്മാനമായി ലഭിച്ച 65 കാറുകളും വൈറ്റ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഡീലർമാർക്കാണ് കമ്പനി കാറുകൾ സമ്മാനിച്ചത്. മഹീന്ദ്ര XUV700 ആണ് നിലവിൽ ഇന്ത്യൻ വിപണിയിൽ മഹീന്ദ്രയ്ക്ക് വിൽപനയിലുള്ള മുൻനിര മോഡൽ.
ഇന്ത്യൻ എസ്‌യുവി നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും ഫീച്ചർ ലോഡഡ് അതോടൊപ്പ്ം സാങ്കേതികമായി നൂതനമായ സവിശേഷതകളും നൽകുന്ന എസ്‌യുവി കൂടിയാണിത്. 2021 -ലാണ് മഹീന്ദ്ര XUV700 പുറത്തിറക്കിയത്, അതിനുശേഷം വിൽപ്പനയുടെ കാര്യത്തിൽ വാഹനം ഇന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ലെവൽ 2 ADAS -മായി എത്തിയ സെഗ്‌മെൻ്റിലെ ആദ്യത്തെ എസ്‌യുവി ആയിരുന്നു ഇത്.

വാസ്തവത്തിൽ, ഈ വിഭാഗത്തിൽ ADAS -ൻ്റെ ട്രെൻഡ് ആരംഭിച്ചത് XUV700 ആണ്. XUV700 പുറത്തിറക്കി ഏതാനും വർഷങ്ങൾക്ക് ശേഷമാണ്, മഹീന്ദ്ര പുതിയ സ്കോർപിയോ N പുറത്തിറക്കിയത്. പുതിയ വേർഷന്റെ വരവോടെ കമ്പനി യഥാർത്ഥ സ്കോർപിയോ നിർത്തലാക്കിയില്ല എന്നതും ശ്രദ്ധേയമാണ്. പകരം, സ്കോർപ്പിയോ ക്ലാസിക് എന്ന് പുനർനാമകരണം ചെയ്ത് അതും ഇപ്പോഴും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.
മുകളിൽ നാം കണ്ട ചിത്രത്തിൽ നിന്ന്, JK സിമൻ്റ് സ്കോർപിയോ N, XUV700 എന്നീ മോഡലുകൾ മാത്രമാണ് സമ്മാനിച്ചത് എന്ന് വ്യക്തമാണ്. ലോഞ്ച് ചെയ്തതു മുതൽ സ്കോർപിയോ N വിപണിയിൽ ഒരു ഇൻസ്റ്റന്റ് ഹിറ്റായി മാറി, നിലവിൽ 4×4 സിസ്റ്റം ഓപ്‌ഷണലായി വാഗ്ദാനം ചെയ്യുന്ന സെഗ്‌മെൻ്റിലെ ഒരേയൊരു ഏഴ് സീറ്റർ എസ്‌യുവിയാണിത് എന്ന നേട്ടം വാഹനത്തിനുണ്ട്. ഡീലർമാർക്ക് സമ്മാനിച്ച കാറുകളുടെ വേരിയൻ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇതാദ്യമായല്ല വാഹനങ്ങൾ സമ്മാനിച്ച ഇത്തരം ഒരു റിപ്പോർട്ട് വരുന്നത്. 2017 -ൽ, ഹരേ കൃഷ്ണ എക്‌സ്‌പോർട്ടേഴ്‌സിൻ്റെ ഉടമയായ സൂറത്ത് ആസ്ഥാനമായുള്ള വജ്ര വ്യാപാരി സാവ്ജിഭായ് ധോലാകിയ തൻ്റെ ജീവനക്കാർക്ക് 1,200 യൂണിറ്റ് ഡാറ്റ്‌സൺ റെഡി ഗോ ഹാച്ച്ബാക്ക് മോഡലുകൾ സമ്മാനിച്ചിരുന്നു. അതിനും ഒരു വർഷം മുമ്പ് അദ്ദേഹം തന്നെ തൻ്റെ ജീവനക്കാർക്ക് 1,260 മാരുതി, ഡാറ്റ്സൺ കാറുകളും സമ്മാനിച്ചിരുന്നു.
ഇനി 2024 -ലേക്ക് എത്തിയാൽ, ചെന്നൈ ആസ്ഥാനമായുള്ള ഒരു ഐടി കമ്പനി തങ്ങളുടെ ജീവനക്കാർക്ക് അവരുടെ വിശ്വസ്തതയ്ക്കായി 50 മാരുതി കാറുകൾ സമ്മാനിച്ചു. ദീപാവലിയോടനുബന്ധിച്ച് പഞ്ച്കുള ആസ്ഥാനമായുള്ള ഫാർമ കമ്പനി തങ്ങളുടെ ജീവനക്കാർക്ക് 12 ടാറ്റ പഞ്ച് മൈക്രോ എസ്‌യുവികൾ സമ്മാനിക്കുന്നതും ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ ജീവനക്കാരന്റെ പ്രവർത്തനങ്ങളിലും വിശ്വസ്തതയിലും സംതൃപ്തനായ ഉടമ ഓഫീസ് ബോയ്‌ക്ക് ഒരു കാർ പോലും സമ്മാനമായി നൽകിയതിന്റെ വാർത്തകളും പുറത്തു വന്നിട്ടുണ്ട്.

ഇത്തരം സമ്മാനങ്ങൾ ലഭിക്കുന്നത് നമ്മുടെ രാജ്യത്ത് ഒരു പുതിയ കാര്യമല്ല. കമ്പനി ഉടമൾ, ജീവനക്കാർക്ക് മാത്രമല്ല ഇത്തരം സമ്മാനങ്ങൾ നൽകുന്നത്, സിനിമകൾ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം സിനിമയുടെ നിർമ്മാതാക്കളിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ സ്വന്തമാക്കിയ നടീനടന്മാരുടെയും സെലിബ്രിറ്റികളുടെയും രൂപത്തിൽ നമുക്ക് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്.


Click it and Unblock the Notifications








