ഇനി ടയറുകളുടെ കാര്യത്തിൽ പേടിക്കേണ്ട; റോയൽ ഗ്രീൻ ടയറുകളുമായി ജെകെ ടയേഴ്സ്
ഒരു വാഹനത്തെ സംബന്ധിച്ച് ടയറുകൾ എന്നത് വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണല്ലോ. നല്ല ബ്രാൻഡുകളുടെ ടയറുകൾ വാഹനത്തിൽ ഇല്ലെങ്കിൽ അത് വാഹനത്തിൻ്റെ പെർഫോമൻസിനേയും ബാധിക്കുന്ന ഒന്നാണ്. വളരെ പ്രശസ്തമായ ബ്രാൻഡാണ് ജെകെ ടയേഴ്സ്. ISCC പ്ലസ് സർട്ടിഫൈഡ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് പാസഞ്ചർ കാർ ടയറുകളുടെ ഉത്പാദനം ജെകെ ടയർ & ഇൻഡസ്ട്രീസ് ആരംഭിച്ചിരിക്കുകയാണ്. പ്ലാന്റിൽ UX റോയൽ ഗ്രീൻ ടയറുകളുടെ ഉത്പാദനവും കമ്പനി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ടയർ പരമാവധി ഉപയോഗിക്കുന്നത് വളരെ നല്ലതാണ് പക്ഷേ നിങ്ങളുടെ കാറിൽ തേഞ്ഞ ടയർ ഉപയോഗിക്കുന്നത് വലിയ രീതിയിൽ ദോഷം ചെയ്യും.
ഓരോ ടയറും വ്യത്യസ്തമായ ട്രെഡ് ഡിസൈനിലാണ് വരുന്നത്. ടയറിന്റെ പ്രതലത്തിലെ ട്രെഡ് പാറ്റേണ്‍ വാഹനത്തിന് റോഡില്‍ ഗ്രിപ്പ് നല്‍കുന്നു. ഒരു ടയറിന്റെ ട്രെഡ് ഡെപ്ത് കണ്ടെത്താന്‍ ചില വഴികളുണ്ട്. അതിനായി ആദ്യം ടയറിന്റെ ട്രെഡ് ഗ്രൂ നിരീക്ഷിക്കുകയാണ് വേണ്ടത്.

ട്രെഡുകളുടെ രൂപകല്‍പ്പന വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, ട്രെഡ് ഡിസൈനില്‍ നല്‍കിയിരിക്കുന്ന ഗ്രൂവുകള്‍ക്ക് ഒരേ ആഴമാണ്. ഈ ആഴം കുറഞ്ഞാല്‍ ടയറിന് ട്രാക്ഷന്‍ ഉണ്ടാകാത്തതിനാല്‍ വാഹനം റോഡില്‍ തെന്നിമാറാന്‍ സാധ്യതയുണ്ട്. തേഞ്ഞുപോയ ടയറില്‍ ട്രെഡ് ഗ്രൂവുകള്‍ക്ക് ആഴം കുറയുന്നു. ഇതിന്റെ ആഴം അളക്കാന്‍ നാണയം ഉപയോഗിച്ച് ഒരു 'വിദ്യയുണ്ട്'.
ഇതിനായി ഒന്നോ രണ്ടോ രൂപയുടെ നാണയം എടുത്ത് ട്രേഡില്‍ ഇടുക. നാണയത്തിന്റെ പുറം അറ്റം ദൃശ്യമാണെങ്കില്‍ ടയര്‍ മാറ്റാനുള്ള സമയമായി. സാധാരണയായി 1.6 മില്ലിമീറ്ററില്‍ താഴെയുള്ള ട്രെഡ് ഡെപ്ത് സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു. ഇതിനേക്കാള്‍ കുറഞ്ഞ ട്രെഡ് ഡെപ്ത് ഉള്ള ടയറുകള്‍ക്ക് റോഡില്‍ ട്രാക്ഷന്‍ നല്‍കാന്‍ കഴിയില്ല. ഇത് വാഹനങ്ങള്‍ നനഞ്ഞ റോഡുകളില്‍ പ്രത്യേകിച്ച് തെന്നാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ടയറിന്റെ വശങ്ങളിലോ പ്രതലത്തിലോ വിള്ളലുകളോ കീറലുകളോ മറ്റോ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ടയറിന്റെ സൈഡ്വാള്‍ സ്ഥിരമായി പരിശോധിക്കുക. ഇവ ടയറുകള്‍ പഴകുന്നതിന്റെയോ കേടുപാടുകളുടെയോ ലക്ഷണങ്ങളാകാം. അത്തരമൊരു സാഹചര്യത്തില്‍ ടയര്‍ ദുര്‍ബലമാവുകയും പൊട്ടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. അത്തരം അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ ടയറില്‍ ഇത്തരം വിള്ളലോ പൊട്ടലോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കണം. ടയറിന്റെ വശങ്ങളിലും മറ്റും നിറംമാറ്റം ശ്രദ്ധയില്‍ പെട്ടാലും പെട്ടെന്ന് മാറ്റുന്നതാണ് നല്ലത്.
മോഡേണ്‍ ടയറുകളില്‍ ട്രെഡ് വെയര്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉണ്ട്. അവ ട്രെഡിന്റെ മധ്യഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ റബ്ബര്‍ പ്രോട്രഷനുകളാണ്. ഈ ട്രെഡ് വെയര്‍ ഇന്‍ഡിക്കേറ്ററിന്റെ നിലവാരത്തിലേക്ക് ടയര്‍ പ്രതലം തേഞ്ഞിട്ടുണ്ടെങ്കില്‍. ഉടന്‍ തന്നെ ടയര്‍ മാറ്റിസ്ഥാപിക്കണം. അതിനായി ഒട്ടും അമാന്തം കാണിക്കരുതെന്ന് ഓര്‍മിപ്പിക്കുന്നു.
ടയറിന്റെ ഒരു വശം മറ്റേതിനേക്കാള്‍ കൂടുതല്‍ തേയ്മാനം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സ്പെന്‍ഷന്‍ പ്രശ്നമോ, ക്രമരഹിതമായ വീല്‍ അലൈന്‍മെന്‍േറാ, തെറ്റായ ടയര്‍ പ്രഷര്‍ എന്നിവയുടെ ലക്ഷണമാകാം. അസമമായ തേയ്മാനം ടയറിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും നേരത്തെ മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തിക്കുകയും ചെയ്യും. ഇത് അനാവശ്യമായ ചെലവിലേക്ക് നയിക്കുന്നു.
വാഹനമോടിക്കുമ്പോള്‍ അമിതമായ വൈബ്രേഷന്‍ അല്ലെങ്കില്‍ കുലുക്കങ്ങളോ അനുഭവപ്പെടുകയാണെങ്കില്‍ അത് ടയറുകള്‍ തേഞ്ഞുപോയതിന്റെ ലക്ഷണമാകാം. നനഞ്ഞ റോഡുകളില്‍ ഈ സാഹചര്യം കൂടുതല്‍ അപകടകരമാകും. ലോകത്തിലെ എല്ലാ വസ്തുക്കള്‍ക്കും ഒരു ആയുസ്സ് ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍, വാഹന ടയറുകള്‍ക്കും ആയുസ്സ് ഉണ്ട്. ഏതൊരു ടയറും പരമാവധി 6 മുതല്‍ 10 വര്‍ഷം വരെ മാത്രമേ ഉപയോഗിക്കാവൂ.
10 വര്‍ഷം കഴിഞ്ഞും ഒരു ടയര്‍ നല്ല നിലയിലാണെന്ന് നമുക്ക് തോന്നിയാലും അത് മാറ്റുന്നതാണ് നല്ലത്. ഒരു ടയറിന്റെ ആയുസ്സ് നിര്‍ണ്ണയിക്കാന്‍ ടയര്‍ എപ്പോള്‍ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിനായി നിങ്ങള്‍ ടയറിന്റെ DOT നമ്പര്‍ നോക്കേണ്ടതുണ്ട്. ഓരോ ടയറിലും കൊത്തിവച്ചിരിക്കുന്ന DOT നമ്പറുകളുടെ അവസാന 4 അക്കങ്ങള്‍ നോക്കിയാല്‍ ടയര്‍ നിര്‍മ്മിച്ച വര്‍ഷവും മാസവും മനസ്സിലാക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








