യമണ്ടൻ സൂപ്പർബൈക്കുകൾക്ക് ഇടയിലേക്ക് ഒരു കുഞ്ഞൻ അപ്രീലിയ കൂടെ; RS 457 സ്വന്തമാക്കി ജോൺ ഏബ്രഹാം

എക്കാലത്തേയും യുവാക്കളുടെ ഹരമായ ഒരു ബോളിവുഡ് താരമാണ് ജോൺ ഏബ്രഹാം. ഫിറ്റ് ബോഡിയും ഫാഷനും പോലെ തന്നെ അദ്ദേഹത്തിന്റെ ബൈക്ക് കമ്പവും വളരെ പ്രസിദ്ധമാണ്. വാസ്തവത്തിൽ യുവാക്കളിൽ പലരും കൂടുതൽ പ്രീമിയവും പെർഫോമൻസ് നൽകുന്നതുമായ ബൈക്കുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്വാധീനിച്ച നടന്മാരിൽ ഒരാളാണ് ജോൺ എബ്രഹാം എന്ന് നിസംശയം പറയാം.

ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സ്‌പോർട്‌സ് ബൈക്കുകളോട് ജോണിന് വല്ലാത്തൊരു അഭിനിവേശമുണ്ട്. തന്റെ ഇംപോർട്ടഡ് & എക്സോട്ടിക് ബൈക്കുകളുടെ ശേഖരത്തിൽ നിന്നു തന്നെ ഇത് വ്യക്തമായി പ്രകടമാണ്. താരത്തിൻ്റെ ഗാരേജിലെ ഏറ്റവും പുതിയ അതിഥി എന്നത് അപ്രീലിയ RS 457 സ്‌പോർട്‌സ് ബൈക്കാണ്. താൻ അപ്രീലിയയുടെ ബ്രാൻഡ് അംബാസഡറായി മാറിയതായി ജോൺ അടുത്തിടെ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു.

RS 457

അതോടൊപ്പം പുതിയ അപ്രീലിയ RS 457 താൻ സ്വന്തമാക്കിയ വിവരവും താരം പങ്കുവെച്ചു. മോട്ടോർസൈക്ലിംഗ് തൻ്റെ പാഷനാണ് എന്നും, അത് തന്റെ ജീവിതരീതിയാണ് എന്നും, താൻ അപ്രീലിയ റേസിംഗ് സ്ക്വാഡിൽ ചേരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ഒപ്പം ഐക്കണിക്ക് RSV4 -ന് തൊട്ടടുത്തായി തൻ്റെ ഗാരേജിലേക്ക് പുതിയ അപ്രീലിയ RS 457 -നെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് താരം തൻ്റെ പുതിയ ബൈക്കിനൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്തത്.

വിലകൂടിയ പല സൂപ്പർബൈക്കുകളുടെയും ഒട്ടനവധി സ്‌പോർട്‌സ് ബൈക്കുകളുടെയും ശ്രദ്ധേയമായ ശേഖരം ജോൺ എബ്രഹാമിൻ്റെ പക്കൽ ഉണ്ടെന്ന് നമുക്കെല്ലാവർക്കും വ്യക്തമായി അറിയാം. അടുത്തിടെ സ്വന്തമാക്കിയ RS 457 ഒരുപക്ഷേ ഈ ശേഖരത്തിൽ ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നായിരിക്കും. ഈ മോട്ടോർസൈക്കിൾ ആദ്യമായി കഴിഞ്ഞ വർഷം ഡിസംബറിലാണ് കമ്പനി പുറത്തിറക്കിയത്.

RS 457

ബൈക്കിന്റെ ഡെലിവറികൾ അടുത്തിടെ ആരംഭിക്കുകയും ചെയ്തു. ഹൈദരാബാദിൽ നിന്നുള്ള ഒരു ഉപഭോക്താവായിരുന്നു അപ്രീലിയയിൽ നിന്ന് ഈ എൻട്രി ലെവൽ സ്‌പോർട്‌സ് ബൈക്ക് ആദ്യമായി സ്വന്തം വീട്ടിൽ എത്തിച്ചത്. RS 457 -ൻ്റെ ഡിസൈൻും രൂപകൽപ്പനയും അതിൻ്റെ മൂത്ത സഹോദരനായ RS 660 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് നമുക്ക് മനസിലാക്കാം.

അപ്രീലിയയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സ്‌പോർട്‌സ് ബൈക്കാണിത്, 4.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് എത്തുന്നത്. മുൻവശത്ത് 41 mm USD ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. മുന്നിലും പിന്നിലും പ്രീലോഡ് അഡ്ജസ്റ്റ്മെന്റ് ബൈക്കിൻ്റെ സവിശേഷതയാണ്. മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 220 mm ഡിസ്‌ക്കുമാണ് എൻട്രി ലെവൽ സ്പോർട്സ് ബൈക്കിന്റെ ബ്രേക്കിംഗ് പവർ.

RS 457

മൂന്ന് റൈഡിംഗ് മോഡുകൾ, മൂന്ന് തലത്തിലുള്ള സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ ചാനൽ ABS, കൂടാതെ ഒരു റൈഡർക്ക് ആവശ്യമായ നിരവധി ഫീച്ചറുകളുമായിട്ടാണ് മോട്ടോർസൈക്കിളിനെ അപ്രീലിയ അവതരിപ്പിച്ചിരിക്കുന്നത്. കെടിഎം RC 390, കവസാക്കി നിഞ്ച 400 തുടങ്ങിയ മോട്ടോർസൈക്കിളുകളോടാണ് അപ്രീലിയ RS 457 ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.

ആറ് സ്പീഡ് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്ന ഒരു 457 സിസി, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനാണ് അപ്രീലിയ RS 457 ന്റെ ഹൃദയം. ഈ എഞ്ചിൻ യൂണിറ്റ് 47 bhp മാക്സ് പവറും 48 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

More from DriveSpark

Article Published On: Wednesday, April 17, 2024, 16:31 [IST]
English summary
John abraham adds aprilia rs 457 to his sports bike garage
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X